NEWS
-
അതീവ രഹസ്യം; സൈനിക ആസ്ഥാനത്ത് അസിം മുനീറിന്റെ മകള്‍ വിവാഹിതരായി; രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തിട്ടും ചിത്രങ്ങള്‍ പോലും പുറത്തുവിട്ടില്ല; വരനും സൈനികന്‍
ഇസ്ലാമാബാദ്: പാക് പ്രതിരോധ മേധാവി അസിം മുനീറിന്റെ മകള്‍ മഹ്നൂര്‍ വിവാഹിതയായി. അസിം മുനീറിന്റെ സഹോദരന്‍ ഖാസിം മുനീറിന്റെ മകന്‍ അബ്ദുള്‍ റഹ്മാനാണ് വരന്‍. കഴിഞ്ഞയാഴ്ച റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്ത് വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പാക് പ്രതിരോധ മേധാവിയായ അസിം മുനീറിന് നാല് പെണ്‍മക്കളാണ്. മഹ്നൂര്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളാണ്. അതേസമയം, പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും പിന്നീട് സൈനിക ഓഫീസര്‍മാര്‍ക്കായി സംവരണം ചെയ്ത ക്വാട്ടയിലൂടെ സിവില്‍ സര്‍വീസിലെത്തുകയും ചെയ്തയാളാണ് വരന്‍ അബ്ദുള്‍ റഹ്മാന്‍. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, ഐഎസ്‌ഐ മേധാവി തുടങ്ങിയവരും, വിരമിച്ച ജനറല്‍മാര്‍, മുന്‍ മേധാവികള്‍ തുടങ്ങി പാകിസ്ഥാന്‍ സൈന്യത്തിലെ മറ്റ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 400 പേരോളം വിവാഹത്തില്‍…
Read More » -
വിഭജിക്കണോ മലപ്പുറത്തെ : വിഭജിക്കണം എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് : വിഭജന ആവശ്യം ആദ്യം ഉയർത്തിയത് ലീഗ്
മലപ്പുറം : മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. B കേരള മുസ്ലിം ജമാഅത്ത് ആണ് ഇപ്പോൾ മലപ്പുറം വിഭജനം എന്ന ആശയത്തെ മുന്നോട്ടു വച്ചിരിക്കുന്നത് നേരത്തെ മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ വിഭജനം വീണ്ടും കേരളത്തിൽ സജീവ ചർച്ചയാവുകയാണ്. മലപ്പുറം ജില്ലയെ വിഭജിച്ചില്ലെങ്കിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ശരിയാമിത്തം വിനിയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭജനം വേണമെന്ന് ഒരു കൂട്ടർ വാദിക്കുന്നത്. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്. കേരളത്തിലെ മറ്റു…
Read More » -
ഇടാൻ പറ്റിയ നല്ലൊരു പേര് പറയൂ : ആൺകുട്ടിക്കോ പെൺകുട്ടിക്കോ: കുട്ടിക്കല്ല കുപ്പിക്കാ
തിരുവനന്തപുരം: മൗനി – രണ്ടെണ്ണം അടിച്ചാൽ ഉടൻ മൗനിയാകും, കരിമ്പന ഫ്രം പാലക്കാട്, അടി പി കെ ഡി അടി, സർവ്വം മായ… പേരുകൾ അങ്ങനെ നീളുകയാണ്. മലയാളക്കരയിലെ മദ്യപാനികൾ നല്ലൊരു പേര് തപ്പി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മെനുവിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിക്ക് വേണ്ടി.. നല്ല പേരിടുന്നവർക്ക് നല്ല സമ്മാനം ഉള്ളതുകൊണ്ട് അത് കിട്ടിയാൽ അടിച്ചു കീറാം എന്നാണ് കേരള മദ്യപാനികളുടെ ആഗ്രഹം. പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ് വന്നതോടെയാണ് മദ്യപാനികൾ പുത്തൻ തപ്പി ഇറങ്ങിയിരിക്കുന്നത്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം എന്നു പറഞ്ഞതോടെ കൈ അല്പം വിറക്കുന്നുണ്ടെങ്കിലും ലോഗോ വരയ്ക്കാനും മദ്യപാനികൾ ശ്രമിക്കുന്നുണ്ട്. മദ്യം കൈകൊണ്ട് തൊടാത്തവരും പേരിടാനും ലോഗോ വരയ്ക്കാനും രംഗത്തുണ്ട്. പേരും ലോഗോയും ഒന്നും ഒരു വിഷയമേയല്ല സാധനം കയ്യിൽ കിട്ടിയാൽ മതി എന്നാണ് മിക്കവരും പറയുന്നത്. പേരിടലും ചോറൂണും…
Read More » -
ചിത്രത്തിന്റെ ക്ലൈമാക്സ് കാണാത്ത അമ്മ : കിരീടവും ചെങ്കോലും താളവട്ടവും കാണില്ലെന്ന് ശഠിച്ച അമ്മ: ലാലുവിനെ തല്ലുന്നത് സഹിക്കാൻ കഴിയാത്ത പൊന്നമ്മ
ചിത്രത്തിന്റെ ക്ലൈമാക്സ് കൊച്ചി : മലയാളികൾ നെഞ്ചോട് ചേർത്ത് മോഹൻലാലിന്റെ പല നല്ല ചിത്രങ്ങളും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. തീയറ്ററുകളിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ചിത്രം എന്ന സിനിമയുടെ ക്ലൈമാക്സ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. മോഹൻലാലിന്റെ ആരാധകർ അല്ലാത്തവർ പോലും തേങ്ങലടക്കി വിതുമ്പിക്കൊണ്ട് കണ്ടുതീർത്ത ചിത്രത്തിന്റെ ക്ലൈമാക്സ് ലാലുവിന്റെ അമ്മയ്ക്ക് കാണാൻ തീരെ ഇഷ്ടമില്ലായിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തെ തൂക്കിക്കൊല്ലാനായി പോലീസ് ഓഫീസർ കൊണ്ടുപോകുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് മോഹൻലാൽ മരണത്തിലേക്ക് പോകുന്ന ആ രംഗം മോഹൻലാലിന്റെ അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് ആകുമ്പോൾ അമ്മ എഴുന്നേറ്റു പോകുമായിരുന്നത്രെ. അതുപോലെതന്നെ മോഹൻലാലിന്റെ മികച്ച ചിത്രങ്ങളായ കിരീടവും ചെങ്കോലും താളവട്ടവും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. ഈ മൂന്ന് സിനിമകളുടെയും കഥ കേട്ടപ്പോൾ തന്നെ അമ്മയ്ക്ക്…
Read More » -
ഏഴാം ക്ലാസുകാരൻ ഫർഹാന് കിട്ടി മന്ത്രി വക അവധി: അവധിക്കാലത്ത് ക്ലാസ് എടുക്കുന്നു എന്ന പരാതിയുമായി വിദ്യാഭ്യാസമന്ത്രിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ : യു എസ് എസിന്റെ ക്ലാസ് ആണെന്ന് അമ്മ : വെക്കേഷന് ക്ലാസ്സ് വേണ്ട കളിച്ചോട്ടെ എന്ന് മന്ത്രി : ഞാനാണ് വിളിച്ചതെന്ന് ആരോടും പറയല്ലേ എന്ന് ഫർഹാൻ
കോഴിക്കോട്: ഹലോ വിദ്യാഭ്യാസ മന്ത്രി അല്ലേ… ഈ വെക്കേഷൻ സമയത്ത് കളിക്കാൻ സമ്മതിക്കുന്നില്ല… ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്… ഒന്ന് ഇടപെട്ട് കളിക്കാൻ വിടുമോ… വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് വന്ന ഒരു കൊച്ചു മിടുക്കന്റെ ഫോൺ കോളാണിത്. അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന് മന്ത്രി പറഞ്ഞത് അവനും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂളിൽ ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് വച്ചപ്പോൾ അവൻ നേരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു അത്രയേ ഉള്ളൂ. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട ഏഴാം ക്ലാസുകാരൻ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . കളിക്കാൻ കിട്ടുന്ന സമയം ക്ലാസിൽ ഇരിക്കാൻ പറഞ്ഞാൽ ഒരു ഏഴാം ക്ലാസുകാരന് അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. അതായിരുന്നു ഫർഹാന്റെ പ്രശ്നവും. വിദ്യാഭ്യാസ തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി…
Read More » -
റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി
ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കൊച്ചി: റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി യുവപ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വര്‍ഷം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഫൗണ്ടേഷന്റെ വിശാലമായ ദൗത്യം ഊട്ടിയുറപ്പിക്കുന്നതാണ് വാര്‍ഷിക പ്രഖ്യാപനം. ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള പ്രതിബദ്ധതയുടെ സമര്‍പ്പണത്തിന്റെ ഭാഗമായി, ഫൗണ്ടേഷന്‍ ഇന്നുവരെ 33,471 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. 2025-26 വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ മത്സരാധിഷ്ഠിതമായിരുന്നു;…
Read More » -
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും: ഫലം വന്ന് വൈകാതെ കാലുമാറിയ അംഗങ്ങൾക്കെതിരെ നടപടിക്ക് സാധ്യത: കാലു മാറിയ കോൺഗ്രസ് സംഘങ്ങൾ കമ്മീഷനോട് മറുപടി പറയണം
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷ തൃശൂർ: കേരളമൊട്ടാകെ ശ്രദ്ധിച്ച മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന് വൈകാതെ കാലുമാറിയ മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ കമ്മീഷനോട് മറുപടി നൽകണം. മറ്റത്തുരിലെ കാല് മാറിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. . കാലുമാറ്റം സംബന്ധിച്ച പരാതി ഇന്ന് രാവിലെ 11നു കമ്മീഷൻ പരിഗണിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത് കൊടുത്ത പരാതിയിലാണ് നടപടി. പണ്ട് മറ്റത്തൂർ പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം. മറ്റത്തൂർ സംഭവം 1999 ലെ കേരള ലോക്കൽ അതോറിറ്റീസ് ( കാലുമാറ്റം തടയൽ) നിയമത്തിൻ്റെ പരിധിയിൽ വന്നു. മത്സരിപ്പിച്ച പാർടി വിടുകയോ പാർടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ ഈ നിയമത്തിൻ്റെ പിടി വീഴും.
Read More » -
പിണറായി വിജയനെ ഇനിയും കളത്തിൽ ഇറക്കുന്നതിനോട് സിപിഐക്ക് അതൃപ്തി എന്ന് സൂചന: ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ: മുഖ്യമന്ത്രിയുടെ ചില നിലപാടുകളിൽ ജനങ്ങൾക്ക് സംശയമെന്നും വിലയിരുത്തൽ
പിണറായി വിജയനെ ഇനിയും കളത്തിൽ തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ ക്യാപ്റ്റൻസിയിൽ തെരഞ്ഞെടുപ്പ് നേരിടാൻ സിപിഐക്ക് അതൃപ്തിയെന്ന് സൂചന. പിണറായി തന്നെ ക്യാപ്റ്റനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ നയിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത് ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന ഗുരുതര വിമർശനമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ. ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമർശനം. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയിൽ ഒപ്പിട്ടതു വിനയായെന്നും ആവർത്തിച്ച് കുറ്റപ്പെടുത്തി കൊണ്ടാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ശക്തമാക്കിയിരിക്കുന്നത്. . ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലം…
Read More » -
തീ കണ്ടുണർന്ന് കൊച്ചി: ബ്രോഡ്‌വെയിൽ കടകൾ കത്തി നശിച്ചു : തീയണച്ചത് ഒന്നരമണിക്കൂറിന് ശേഷം
കൊച്ചി: എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച അഗ്നിബാധ ഉണ്ടായത്. തീപ്പിടിത്തത്തിൽ ഒരുകട പൂർണമായും ഏതാനും കടകൾ ഭാഗികമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ നാലുനിലകെട്ടിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. കളിപ്പാട്ടങ്ങളും ഫാൻസി ഉത്പന്നങ്ങളും വിൽക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ഒരുമുറിയിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കളിൽനിന്നാണ് തീപടർന്നതെന്നാണ് കരുതുന്നത്. ഇത് പിന്നീട് സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്തെ കച്ചവടക്കാരും ചുമട്ടുത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം പുലർച്ചെ മൂന്നരയോടെയാണ് തീ പൂർണമായും അണച്ചത്.”
Read More »
