NEWS

  • എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ്

    തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി നൽകിയത്. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ…

    Read More »
  • നബാർഡ് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടിയുടെ പദ്ധതികൾക്ക് അം​ഗീകാരം, വനം വകുപ്പിന് 159.64 കോടി, സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിന് 199.70 കോടി, ജലസേചന പദ്ധതികൾക്ക് 176.42 കോടി!! ലക്ഷ്യം പഴശ്ശി, കാരാപ്പുഴ കനാൽ നവീകരണം

    തിരുവനന്തപുരം: നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ അം​ഗീകാരം. വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയാണ് തത്വത്തിൽ അംഗീകാരം നൽകിയത്. ആർഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ റാപ്പിഡ് റെസ്പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സുകൾ എന്നിവയുടെ നിർമ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ കൃഷി വകുപ്പ് ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു. ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികൾക്കായി 176.42 കോടി രൂപയുടെ ശുപാർശയുണ്ട്. പഴശ്ശി, കാരാപ്പുഴ ജലസേചന പദ്ധതികളിലെ കനാലുകളുടെ നവീകരണമാണ് പ്രധാന ലക്ഷ്യം. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷന് തൃശൂർ, കൊല്ലം, പത്തനംതിട്ട,…

    Read More »
  • മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല

      ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന്‍ അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്‍മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം…

    Read More »
  • നാടാകെ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്ന കടുത്ത വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറയ്്ക്കല്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഹാരിസിന്റെ രൂക്ഷ വിമര്‍ശനം : രോഗിയെ എങ്ങനെ തറയില്‍ കിടത്തുമെന്ന് ചോദ്യം : ഈ പ്രാകൃത നിലവാരം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും ഡോ.ഹാരിസ്

        തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പ്രാകൃത നിലവാരം കാരണം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍. ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോ.ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ.ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

    Read More »
  • രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി

    തിരുവനന്തപുരം: ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് ചർച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാഹുൽ നിലവിൽ എംഎൽഎയാണെന്നും അദ്ദേ​ഹം നിലവിൽ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അങ്ങനൊരാൾ വേദിയിൽ വന്നാൽ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ നിലവിൽ എംഎൽഎയായ ഒരാളെ എന്ത് ന്യായത്തിൽ ഇറക്കിവിടും. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങിപ്പോകണം. അതു വിയോജിപ്പുള്ള കാര്യമാണ്. എൽഡിഎഫിന്റെ മര്യാദ അതാണ്. ഞങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നമ്മുടെ പാർട്ടി സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. വികസന പ്രവർത്തനം നടത്തുന്നതിന് അദ്ദേഹം വരുന്നതിൽ നിന്നും തടയുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നല്ല കാര്യമാണല്ലോ അവിടെ നടക്കുന്നത്. അവിടെ ഒരു അലങ്കോലം ഉണ്ടാക്കണ്ടല്ലോ’, മന്ത്രി പറഞ്ഞു. അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും സംഘാടക സമിതി യോഗത്തിൽ നോട്ടീസിൽ പേര് വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്…

    Read More »
  • ‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്’!! കുറിപ്പെഴുതിവച്ച് നീറ്റ് വിദ്യാർഥി ജീവനൊടുക്കി

    ഉത്തർപ്രദേശ്: അച്ഛന്റെയും അമ്മയുടേയും സ്വപ്നങ്ങൾ പൂർത്തിയാക്കാൻ തനിക്കു കഴിയുന്നുല്ലെന്ന് എഴുതിവച്ച് കാൻപൂരിൽ നീറ്റിന് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. തനിക്ക് ഈ സമ്മർദം താങ്ങാനാവുന്നില്ലെന്നും താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും കുറിപ്പെഴുതി വച്ചാണ് മുഹമ്മദ് ആൻ (21) തൂങ്ങി മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ വിദ്യാർഥി നാല് ദിവസം മുമ്പാണ് റാവത്പൂരിലെ ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തിനായി പോകാൻ വരുന്നോ എന്ന് മുഹമ്മദിനൊപ്പം താമസിച്ചിരുന്നയാൾ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ, അദ്ദേഹം പോകാൻ കൂട്ടാക്കിയില്ല. ഒപ്പം താമസിക്കുന്ന വിദ്യാർഥി പള്ളിയിൽ പോയി തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുഹമ്മദിനെ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇംദാദ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മുഹമ്മദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മാനസിക സമ്മർദ്ദത്തിലാണെന്നും സ്വപ്നങ്ങൾ…

    Read More »
  • ‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ​ഗോപി

    തൃശ്ശൂർ: തൃശ്ശൂരിൽ ഫോറൻസിക് ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് തൃശ്ശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. തൃശ്ശൂരിൽ സ്ഥലമില്ലെന്നും തിരുവനന്തപുരത്ത് തരാമെന്നുമാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. അത് തമിഴ്നാടിന് കൊടുത്തോളൂവെന്ന് പറഞ്ഞതാണ് എയിംസിനെ കൂട്ടിച്ചേർത്ത് പറഞ്ഞുണ്ടാക്കിയതെന്നും സുരേഷ് ​ഗോപി. തൃശ്ശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് നൽകിയ എയിംസ് മറ്റാർക്കും കൊടുക്കാനാകില്ല. അത് നമ്മുടെ സംസ്ഥാനത്തിന്റെ അവകാശമാണ്. ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെന്നതിൽ രാഷ്ട്രീയമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം. ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്. തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും. എന്തുവേണമെന്ന് തൃശ്ശൂർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ബെംഗളൂരുവിൽനിന്ന് തൃശ്ശൂരിലെ മണ്ണുത്തിയിൽ രാത്രികാലങ്ങളിൽ വരുന്നവർക്ക് നഗരത്തിലെത്താൻ ബസ് സർവീസ് ഏർപ്പെടുത്തണമെന്ന നിർദേശമുണ്ടായി. ഇതിന് മറുപടിയായി നൂറ് ഇലക്ട്രിക്കൽ…

    Read More »
  • സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിന് നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ ഉപയോ​ഗിച്ച് ക്രൂര മർദനം, നിലത്തുവീണ യുവാവിന്റെ ദേഹത്തുകൂടെ വാഹനം കയറ്റിയിറക്കി, ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു- യുവാവ് ​ഗുരുതരാവസ്ഥയിൽ

    കോട്ടയ്ക്കൽ: സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത് യുവാവിന് ക്രൂരമർദനം. ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. മലപ്പുറം കോട്ടക്കലിൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് ക്രൂരമായി മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയും സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • മാലിയിൽ 5 ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയി, ബന്ദികളാക്കപ്പെട്ടത് പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായെത്തിയ തൊഴിലാളികൾ, പിന്നിൽ അൽഖായിദ– ഐഎസ്ഐഎസ്?

    ബമാകോ: ആഭ്യന്തര സംഘർഷം രൂക്ഷമായ മാലിയിൽ തൊഴിലാളികളായ 5 ഇന്ത്യൻ പൗരൻമാരെ തോക്ക്ധാരികൾ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതോടെ മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അൽഖായിദ– ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ‌പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. എന്നാൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക നേതൃത്വമാണ് ഭരണം നിയന്ത്രിക്കുന്നത്. ആഭ്യന്തര സംഘർഷത്തിനു കാരണം അൽഖായിദയും ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരവാദി സംഘടനകളുമാണെന്നു സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതും അവരെ വച്ച് വിലപേശുന്നതും രാജ്യത്ത് പതിവാണ്. സെപ്റ്റംബറിൽ രണ്ട് യുഎഇ പൗരൻമാരെയും ഒരു ഇറാൻ പൗരനെയും ഭീകരവാദി സംഘടനകൾ തട്ടിക്കൊണ്ടുപോയിരുന്നു. വൻ തുക നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്.

    Read More »
  • ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ജെയിംസ് വാട്‌സണ്‍ അന്തരിച്ചു ; നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ;

      ചിക്കാഗോ : ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായി മാറിയ ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎന്‍എയുടെ പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്‌സ്) ഘടന വാട്‌സണ്‍ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ല്‍ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി. ചിക്കാഗോയില്‍ ജനിച്ച വാട്‌സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്‌സണ്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യന്‍ തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍, കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമര്‍ശം…

    Read More »
Back to top button
error: