NEWS

  • ബീഹാറിലിന്ന് ആഘോഷവേള ; ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ; പ്രധാനമന്ത്രി പങ്കെടുക്കും

      പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങ്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍,എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ഇരുപത് മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 16 മന്ത്രിസ്ഥാനങ്ങളില്‍ ബിജെപി. ജെഡിയുവിന് 14, എല്‍ജെപിക്ക് 3 ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണ.    

    Read More »
  • നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനം ഉടന്‍ ; കേസ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും ‘ വിധി പറയുക എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

      കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനം ഉടനെയുണ്ടാകും.കേസിന്റെ വിധി പറയുന്ന തിയതി ഉടന്‍ അറിയിക്കും. കേസ്് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത് പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി.  

    Read More »
  • കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നു ; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന് ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങള്‍ ; സുപ്രീംകോടതി എടുക്കുന്ന തീരുമാനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം

    ന്യൂഡല്‍ഹി : രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന്. കേരളമടക്കം പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ സുപ്രീം കോടതി വിധി എന്താകുമെന്നറിയാന്‍ ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രഖ്യാപനമുണ്ടാവുക. 14 ചോദ്യങ്ങളാണ് റഫറന്‍സില്‍ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയപരിധികള്‍ ആവശ്യമാണ് എന്നായിരുന്നു റഫറന്‍സില്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ വാദിച്ചത്. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവര്‍ണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.      

    Read More »
  • ‘മറ്റു സംസ്ഥാനങ്ങളില്‍ തിക്കിലും തിരക്കിലും മരിച്ചത് നൂറുകണക്കിനു പേര്‍; ഒരുലക്ഷം പേര്‍ എത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കണം; കോടതി പറഞ്ഞത് വച്ച് മണ്ഡലകാലത്ത് കയറ്റാന്‍ കഴിയുക 30 ലക്ഷം പേരെ’; 18-ാം പടിയുടെ വീതി കൂട്ടണം; കേന്ദ്രസര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്: ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും വായടപ്പിക്കുന്ന കണക്കുകള്‍ നിരത്തി ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

    കൊച്ചി: ശബരി മലയില്‍ ഒരുലക്ഷം പേര്‍ ഒറ്റയടിക്കെത്തിയിട്ടും അപകടമുണ്ടാകാതെ നോക്കിയ പോലീസിനെ അഭിനന്ദിക്കുന്നതിനു പകരം വിമര്‍ശിക്കുന്നത് ശരിയല്ലെന്നു മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും രീതികള്‍ക്കെതിരേ ആഞ്ഞടിച്ചത്. ശബരിമലയുടെ 18-ാം പടിയുടെ വീതി കൂട്ടുകയാണ് ആദ്യം വേണ്ടതെന്നും കോടതിയുടെ കണക്കില്‍ 50,000 പേര്‍ക്ക് പ്രതിദിനം എത്താവുന്ന ക്ഷേത്രത്തില്‍ പരമാവധി രണ്ടുമാസം 30 പേര്‍ക്കു മാത്രമേ എത്താന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം എത്തിയത് ഒന്നേകാല്‍ കോടി ആളുകളാണെന്നും ബാക്കി 90 ലക്ഷം ഭക്തര്‍ എന്തു ചെയ്യണം? നൂറുപേര്‍ക്ക് ഒരു പോലീസ് എന്ന നിലയില്‍ പോലും രണ്ടായിരം പോലീസുകാര്‍ വേണം. ഇവരെ എവിടെ താമസിപ്പിക്കും. ശൗചാലയം എവിടെ നിര്‍മിക്കും? സ്ഥലം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. വിമാനത്താവളവും റെയില്‍വേയും നിര്‍മിക്കാന്‍ തയാറല്ല. കുറ്റം പറയാന്‍ മാത്രമാണ് എല്ലാവര്‍ക്കും ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു.   അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്   ‘ഞാന്‍ ശബരിമലയില്‍ മൂന്നുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. സന്നിധാനത്തിലെ പതിനെട്ടാം പടിക്കു വീതി…

    Read More »
  • ‘വാസസ്ഥലം പറയാതെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പറയുന്നത് ഏതു ചട്ട പ്രകാരം?’ വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള കമ്മീഷന്‍ ഉത്തരവ് കോടതി കയറും; ഇന്ന് നിര്‍ണായകം

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ. ഷാജഹാന്‍ ഇറക്കിയ ഉത്തരവ് ദുരൂഹമെന്ന് ആരോപണം. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായ ഇരുപത്തിനാലുകാരി വൈഷ്ണയ്ക്ക് മത്സരിക്കാന്‍ തടസമില്ലെങ്കിലും നിയമയുദ്ധങ്ങള്‍ക്ക് ഇടയാക്കുമെന്നു വ്യക്തം. കൂട്ടിച്ചേര്‍ക്കല്‍ പട്ടികയിലെ 1100-ാം സീരിയല്‍ നമ്പറായാണ് വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത കോര്‍പ്പറേഷന്‍ ഇ.ആര്‍.ഒയുടെ നടപടിയില്‍ ദുരൂഹതയും ഗുരുതരമായ കൃത്യവിലോപവും നടന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്റെ സുപ്രധാന തീരുമാനം. എന്നാല്‍, കമ്മീഷന്റെ ഉത്തരവ് വിചിത്രമാണെന്നാണ് ആരോപണം. ‘ഒരാള്‍ ഒരു പ്രദേശത്തെ സാധാരണ താമസക്കാരിയാണെങ്കില്‍, അയാള്‍ വാസ സ്ഥലം മാറി പോയിട്ടില്ല എങ്കില്‍, ടിയാളെ മറ്റു തരത്തില്‍ തിരിച്ചറിയാമെങ്കില്‍, അയാള്‍ക്ക് വീട്ടു നമ്പര്‍ വേണ്ട, ഉടമസ്ഥത വേണ്ട, വാടക കരാര്‍ വേണ്ട, അയാളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം…

    Read More »
  • ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചു പോസ്റ്റിട്ട് ഒറ്റച്ചാട്ടം; പത്തുവര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

    ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍.  കുന്നന്താനം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം, ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’ എന്ന ടാഗ് ലൈനോടെ അഖില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത്  മൂന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനു എംഎമ്മിനൊപ്പമുള്ള ഭവന സന്ദർശനത്തിന്‍റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് അഖിലിന്‍റെ പാര്‍ട്ടി മാറ്റം. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കുന്നന്താനം സ്വദേശിയാണ് അഖില്‍.  2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.

    Read More »
  • ഇനി അപരന്മാരുടെ ശല്യമാണെന്ന് പറയില്ലല്ലോ… തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുവാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെല്ലാം ഒരേ പേരുകാര്‍ ; കൊറ്റനാട്ടെ പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് സുനിതമാര്‍

    പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന ശല്യങ്ങളിലൊന്ന് അപരന്മാരില്‍ നിന്നുള്ള ആക്രമണമാണ്. എന്നാല്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എന്നാല്‍ ഈ ആക്ഷേപം ഉണ്ടാകില്ല. കാരണം മൂന്ന് മുന്നണിയിലും മത്സരിക്കുന്നത് ഒരേ പേരുകാരാണെന്നതാണ് കൗതുകം. ഇനി വോട്ടര്‍മാര്‍ക്ക് ചിഹ്നം വെച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെല്ലാം സുനിതമാരാണ്. എന്‍ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി എ സുനിത എല്‍ഡിഎഫിനായി ജനവിധി തേടുമ്പോള്‍ എ കെ സുനിതയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്. ഇനീഷ്യല്‍ കൊണ്ട് തിരിച്ചറയാമെന്ന് വെച്ചാല്‍ പേരിനൊപ്പമുള്ള ഇനിഷ്യലുകളും ഏതാണ്ട് മാറിപ്പോകുന്ന സ്ഥിതിയുണ്ട്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേര്‍ക്കും രണ്ട് അക്ഷരങ്ങള്‍ മാത്രമാണ് ഇനീഷ്യല്‍. ഒരാള്‍ എന്‍ കെ ആണെങ്കില്‍ മറ്റെയാള്‍ എ കെയാണ്. പേരുകളിലെ സാമ്യത യാദൃശ്ചികമാണെന്നാണ് മുന്നണികളുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച ശേഷമാണ് പേരിലെ കാര്യം അറിയുന്നത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റായ എന്‍ കെ സുനിത അങ്കണവാടി…

    Read More »
  • ഇന്ത്യാക്കാരിയൂം കുട്ടിയും അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ചു ; എട്ടുവര്‍ഷത്തിന് ശേഷം ലാപ്പ്ടോപ്പ് കുറ്റവാളിയെ വെളിപ്പെടുത്തി ; കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ പ്രതി പിന്നീട് ഇവിടെ തുടര്‍ന്നു ; ഇപ്പോള്‍ പൊക്കാന്‍ അമേരിക്ക

    ന്യൂജഴ്സി: ആന്ധ്ര സ്വദേശിനിയും കുഞ്ഞും ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ടു വര്‍ഷത്തിന് ശേഷം ഇന്ത്യാക്കാരനെ കുറ്റവാളിയായി കണ്ടെത്തി. എട്ട് വര്‍ഷത്തിന് ശേഷമാണ് സംഭവത്തിലെ കുറ്റക്കാരനെ തിരിച്ചറിഞ്ഞത്.  കൊലപാതകത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇയാളെ അമേരിക്കയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. 2017 ല്‍ ആന്ധ്രാക്കാരിയായ ശശികല നര സ്ത്രീയേയും അവരുടെ മകന്‍ അനീഷിനെയും ന്യൂജേഴ്‌സിയിലെ അവരുടെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇന്ത്യാ്കാരനായ ഹമീദ് എന്നയാള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ ഒരു കമ്പനിയില്‍ ശശികല നരയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്നു നസീര്‍ ഹമീദ് എന്നും ഇരകളുടെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കമ്പനി നല്‍കിയ ലാപ്‌ടോപ്പില്‍ നിന്ന് അടുത്തിടെ എടുത്ത ഡിഎന്‍എ സാമ്പിള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള രക്ത സാമ്പിളുമായി യോജിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തി. കുറ്റം ചുമത്തിയതോടെ ഹമീദിനെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് അമേരിക്ക. സംഭവം…

    Read More »
  • ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല നടത്തേണ്ടത് ; സ്ഥിരമായ പ്രതിസന്ധിയുടെ മറവില്‍ രാഷ്ട്രീയ നിരാശ മറയ്ക്കാനുള്ള ശ്രമം ; വോട്ടുചോരി ആരോപണത്തില്‍ 200 പേര്‍ ഒപ്പിട്ട കത്ത് രാഹുല്‍ഗാന്ധിക്ക്

    ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ‘വോട്ടുചോരി’ പ്രചരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവിന് തുറന്ന കത്തെഴുതി സമൂഹത്തിലെ വിവിധ തുറയിലുള്ള ആള്‍ക്കാര്‍. 200-ലധികം വിരമിച്ച ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍ എന്നിവരുടെ ഒരു സംഘം കോണ്‍ഗ്രസിനെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചു. ‘സ്ഥിരമായ പ്രതിസന്ധിയുടെ മറവില്‍ രാഷ്ട്രീയ നിരാശ മറയ്ക്കാനുള്ള ശ്രമമാണ്’ ആരോപണങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് സംഘം ഒരു തുറന്ന കത്ത് പുറത്തിറക്കിയിട്ടുള്ളത്. കത്തില്‍ ഒപ്പിട്ട 272 പേരില്‍ 16 വിരമിച്ച ജഡ്ജിമാര്‍, 123 മുന്‍ ഉദ്യോഗസ്ഥര്‍, 133 വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, 14 മുന്‍ അംബാസഡര്‍മാരും ഉള്‍പ്പെടുന്നു. ”ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള വിഷലിപ്തമായ വാചാടോപത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായ ഞങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ യഥാര്‍ത്ഥ നയപരമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്നതിനുപകരം, അവരുടെ നാടകീയ രാഷ്ട്രീയ തന്ത്രത്തില്‍…

    Read More »
  • ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു ; ഈ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് മകളെ ബലാത്സംഗം ചെയ്ത കേസിലും ശിക്ഷ, 178 വര്‍ഷം കഠിന തടവ് ; മലപ്പുറം കോടതി ശിക്ഷിച്ചയാള്‍ ഇരയാക്കിയത് 11 കാരിയെ

    മലപ്പുറം: മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന പിതാവിന് മകളെ ബലാത്സംഗം ചെയ്ത കേസില്‍ 178 വര്‍ഷം കഠിന തടവ്. മഞ്ചേരി പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അരീക്കോട് നടന്ന സംഭവത്തില്‍ 11 കാരിയാണ് ഇരയായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് 178 വര്‍ഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 178 വര്‍ഷത്തെ തടവ് ശിക്ഷ 40 വര്‍ഷമായി മാറും. അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ മഞ്ചേരി കോടതിയില്‍നിന്നും പത്തുവര്‍ഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാള്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

    Read More »
Back to top button
error: