NEWS

  • രാഹുലിനെ വേദിയില്‍നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചോ? ആരോപണങ്ങള്‍ തള്ളി ആശമാര്‍; ‘ഞങ്ങളുടെ മോശം സമയത്ത് ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയയാള്‍’

    തിരുവനന്തപുരം: ആശാസമര സമാപനവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുലിന്‍റെ വരവില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാല്‍ പ്രതിപക്ഷനേതാവിന്റെ ഓഫിസ് ഇടപെട്ട് രാഹുലിനെ സമരവേദിയില്‍ നിന്നും പറഞ്ഞ് വിട്ടു എന്നുമായിരുന്നു ആരോപണം. സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആശാവര്‍ക്കര്‍മാര്‍.  പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നിന്നും രാഹുലിനെ വേദിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്. തിരക്ക് കാരണം പോകുകയാണെന്ന് രാഹുല്‍ അറിയിച്ചെന്നും തുടര്‍ന്ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ എത്തുകയായിരുന്നെന്നും ആശാവര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മോശം സമയത്ത് തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയവരില്‍ ഒരാളാണ് രാഹുലെന്നും അതിനാലാണ് രാഹുലിനെ ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹം ഇവിടെ വരികയും അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. രാഹുലിനോട് പോവുകയാണോ എന്ന്…

    Read More »
  • ‘നാളെമുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെ കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത’: അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ; ‘ഞങ്ങള്‍ നടത്തിയത് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്ര’

    തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളമെന്ന പ്രഖ്യാപനം പുറത്തുവന്നിതിനു പിന്നാലെ വിവാദങ്ങളും ശമിച്ചിട്ടില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതുള്‍പ്പെടെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, പദ്ധതിയില്‍ നേതൃത്വം വഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ സമൂഹ മാധ്യമത്തില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ കളക്ടറുമായിരുന്ന ടി.വി. അനുപമ ഐഎഎസിന്റെ കുറിപ്പും ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.   ഞങ്ങള്‍ക്കു വെറും ഭരണ പരിപാടിയായിരുന്നില്ലെന്നും ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്രയായിരുന്നെന്നും അവര്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ്. ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.…

    Read More »
  • കപ്പില്‍ മുത്തമിടാന്‍ ഇനി ഒരു ദിനം: ഒമ്പതു വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും; കരീബിയന്‍ കരുത്ത് എത്തുന്നത് തുടര്‍ച്ചയായി മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍; പേസില്‍ ഇടറുമോ ഇന്ത്യ? എന്തൊക്കെയാണ് നേട്ടവും കോട്ടവും?

    മുംബൈ: വനിതാ ലോകകപ്പിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ നിര്‍ണായക മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും. ഫൈനലില്‍ എത്തുമെന്നു കരുതിയ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും തകര്‍ത്താണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് അല്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ വരുമെന്നായിരുന്നു അതുവരെയുള്ള പ്രവചനങ്ങളെല്ലാം. കഴിഞ്ഞ ഒമ്പതു വര്‍ഷവും ഈ രീതിക്കു കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍, 2025ലെ ലോകകപ്പ് എല്ലാത്തരം പ്രവചനങ്ങള്‍ക്കും അതീതമായിരുന്നു. പുതിയ ടീം- ഇന്ത്യ അല്ലെങ്കില്‍ സൗത്ത് ആഫ്രിക്ക കപ്പില്‍ ചരിത്രത്തിലാദ്യമായി മുത്തമിടും. ആതിഥേയരായ ഇന്ത്യന്‍ ടീം അടുപ്പിച്ചുള്ള മൂന്നു പരാജയത്തിനുശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമെന്ന ഘട്ടത്തിലാണ് നിര്‍ണായക കളി പുറത്തെടുത്തത്. കഴിഞ്ഞ ഏഴുവട്ടം വിജയിച്ച് ഓസ്‌ട്രേലിയയെ നേരിടുകയെന്നത് കഠിനമായ ജോലിയായിരുന്നു. എന്നാല്‍, വനിതാ ലോകകപ്പ് ഇന്നുവരെ കാണാത്ത റണ്‍വേട്ടയാണ് ഇന്ത്യ നടത്തിയത്. എന്നാല്‍, സൗത്ത് ആഫ്രിക്ക മികച്ച ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായി അഞ്ചു മത്സരം വിജയിച്ചാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനോടും (69 റണ്‍സിന് ഓള്‍ ഔട്ട്), ഓസ്‌ട്രേലിയയോടും (97ന് ഓള്‍ ഔട്ട്)…

    Read More »
  • പുതിയ വരിക്കാരുടെ എണ്ണത്തിൽ മുന്നിലെത്തി റിലയൻസ് ജിയോ; ട്രായ് റിപ്പോർട്ട്

    കൊച്ചി:ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ, ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു. വയർലൈൻ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയ തലത്തിൽ, റിലയൻസ് ജിയോ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം വയർലൈൻ ഉപഭോക്താക്കളെയും പുതിയതായി നേടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളർച്ച തുടർന്നു . ഫിക്സ്ഡ് വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധനവോടെ, റിലയൻസ് ജിയോയുടെ മൊത്തം സബ്സ്ക്രൈബർ എണ്ണം ആദ്യമായി 50 കോടി കടന്നു. ഇപ്പോഴത്തെ മൊത്തം ഉപഭോക്തൃസംഖ്യ 50.64 കോടിയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ മൊബൈൽ സബ്സ്ക്രൈബർ അടിസ്ഥാനത്തിൽ ഭാരതി എയർടെലിനെ മറികടന്ന് മുൻതൂക്കം നിലനിർത്തി. സെപ്റ്റംബർ 2025 ലെ റിപ്പോർട്ടനുസരിച്ച് ബി എസ് എൻ എൽ 5.24 ലക്ഷം പുതിയ…

    Read More »
  • ‘ആരെയും തോക്കിന്‍ മുനയില്‍ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ കഴിയില്ല’; ബിജെപിയുമായും എഐഎഡിഎംകെയുമായുമുള്ള അതൃപ്തി പരസ്യമാക്കി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ; ‘സമയമാകുമ്പോള്‍ എല്ലാം പറയും; അതുവരെ കാത്തിരിക്കും’

    ചെന്നൈ: തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ബിജെപിയുമായുള്ള പോരു കടുപ്പിച്ച് അണ്ണാമലൈ. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാദങ്ങള്‍ തള്ളിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥനാണെന്ന സൂചനകളാണ് അണ്ണാമലൈ നല്‍കുന്നത്. ഒരാളെയും ഗണ്‍പോയിന്റില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തമിഴ്‌നാട് പദ്ധതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നടത്തിപ്പുകാരന്നെ നിലയില്‍ കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു കാരണം നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വമാണ്. ശുദ്ധമായ രാഷ്ട്രീയമാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ പാര്‍ട്ടിക്കുളളില്‍ എന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി അണിയായി തുടരുമെന്നും അണ്ണാമലൈ പറയുന്നു. തമിഴ്‌നാട്ടിലെ പുതിയ സഖ്യത്തെക്കുറിച്ചു പറയാന്‍ തനിക്ക് അധികാരമില്ല. എനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതേക്കുറിച്ചു പറയാന്‍ കഴിയില്ല. കൃഷിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകും. സമയം വരുമ്പോള്‍ ബാക്കി കാര്യങ്ങളെക്കുറിച്ചു സംസാരിക്കും. ആര്‍ക്കും ആരെയും ഗണ്‍പോയിന്റില്‍ പാര്‍ട്ടിയില്‍ തുടരാന്‍ പറയാന്‍ കഴിയില്ല. അത് സ്വയം സംഭവിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം പണം ചെലവിട്ടാണ് രാഷ്ട്രീയപാര്‍ട്ടിയില്‍ തുടരുന്നത്. ഞാനെപ്പോഴും…

    Read More »
  • പുതിയ പോലീസ് ജീപ്പ് കിട്ടിയപ്പോള്‍ ഹൈടെക് ആക്കി നഗരത്തില്‍ വിലസി; റീല്‍സും ആക്ഷന്‍ ഹീറോ സെറ്റപ്പും പിന്നാലെ; സ്ഥലം മാറ്റം വന്നപ്പോള്‍ എല്ലാം പൊളിച്ചടുക്കി; സിറ്റി പോലീസിന്റെ ‘ജെന്‍ സി’ വണ്ടിയിപ്പോള്‍ ഓര്‍ഡിനറി; കഥ ഇങ്ങനെ

    തൃശൂര്‍: പുതിയ പോലീസ് ജീപ്പ് കിട്ടിയതിന്റെ ആനന്ദത്തില്‍ ഹൈടെക് ആക്കി നഗരത്തിലൂടെ വിലസിയ പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റം വന്നതോടെ എല്ലാം പൊളിച്ചടുക്കി. തൃശൂര്‍ നഗരത്തിലെ എസ്‌ഐ ആയ ഉദ്യോഗസ്ഥനാണ് പോലീസ് ജീപ്പില്‍ പുതുപുത്തന്‍ മ്യൂസിക് സിസ്റ്റവും ലൈറ്റുകളുമൊക്കെ പിടിപ്പിച്ച് അടിപൊളിയാക്കിയത്. നഗരത്തിലൂടെ വിലസുന്നതിനിടെ സ്ഥലം മാറ്റം വന്നതോടെ അതിന്റെ കലിപ്പില്‍ എല്ലാം പൊളിച്ചുമാറ്റി! തൃശൂര്‍ സിറ്റി പോലീസിലെ ജെന്‍ സി വണ്ടിയാക്കി മാറ്റുകയായിരുന്നു ഉദ്യോഗസ്ഥന്‍. ജീപ്പില്‍ ഫുട്‌സ്റ്റെപ്പ് പിടിപ്പിച്ചു. വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റവും ഘടിപ്പിച്ചു. ആരു കണ്ടാലും ഒന്നുനോക്കും. പഴയ ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്ന വണ്ടി ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്തമായ ലൈറ്റുകള്‍ കൊണ്ടായിരുന്നു. അതിനോട് കിടപിടിക്കുന്ന രീതിയില്‍തന്നെ നല്ല മൊഞ്ചുള്ള വണ്ടിയാക്കി മാറ്റി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വണ്ടിയുടെ പശ്ചാത്തലത്തില്‍ റീല്‍സും വന്നു. പൊലീസ് പട്രോളിങ്ങിനിടെ നല്ല പാട്ടു കേട്ട് പോകാം. തൃശൂര്‍ സിറ്റി പൊലീസില്‍ എല്ലാവരും ഈ വണ്ടി നോട്ടമിടുകയും ചെയ്തു. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനായതു കൊണ്ടുതന്നെ വണ്ടിയില്‍ വന്നിറങ്ങുമ്പോഴും കിട്ടി സിനിമാസ്‌റ്റൈല്‍…

    Read More »
  • ‘ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്നു, അര്‍ഹതയുള്ളവര്‍ പുറത്താകുന്നു’; വിശദീകരണം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍; വന്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കും

    ന്യൂഡല്‍ഹി: ഒബിസി മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തില്‍ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍. ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് കമ്മിഷന്റെ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹറിന്റെ കണ്ടെത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമ്മിഷന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്. പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം കേരളത്തില്‍ മുസ്ലീം, ക്രൈസ്തവ മതസ്ഥര്‍ക്ക് ജാതി അടിസ്ഥാനമാക്കാതെ നല്‍കുന്നു എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശിയ കമ്മിഷന്റെ ആരോപണം. 10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍. also read   പുതിയ പോലീസ് ജീപ്പ് കിട്ടിയപ്പോള്‍ ഹൈടെക് ആക്കി നഗരത്തില്‍ വിലസി; റീല്‍സും ആക്ഷന്‍ ഹീറോ സെറ്റപ്പും പിന്നാലെ; സ്ഥലം മാറ്റം വന്നപ്പോള്‍ എല്ലാം പൊളിച്ചടുക്കി; സിറ്റി പോലീസിന്റെ ‘ജെന്‍…

    Read More »
  • മത്സരശേഷം യേശുവിന് നന്ദി പറഞ്ഞു; ജമീമയ്‌ക്കെതിരേ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; ‘ശ്രീരാമന്റെയോ ശിവന്റെയോ ഹനുമാന്റെയോ പേരില്‍ നന്ദി പറഞ്ഞാല്‍ എന്താകുമായിരുന്നു സ്ഥിതി’

    മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമര്‍ശനവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്നായിരുന്നു ജമീമ പറഞ്ഞത്. ഇതിനെയാണ് കസ്തൂരി ശങ്കര്‍ വിമര്‍ശിച്ചത്. ശ്രീരാമന്‍റെ പേരിലോ ശിവന്‍റെ അനുഗ്രഹത്താലോ ഹനുമാന്‍ ജിയുടെ പേരിലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല എന്നാണ് കസ്തൂരി എക്സില്‍ കുറിച്ചത്. ‘മത്സരത്തിനിടെ അവശയായിരുന്നു.. ക്ഷീണിതയായിരുന്നു, പക്ഷെ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു’ എന്നാണ് ജമീമ പറഞ്ഞത്. ‘യേശുവിനോട് നന്ദി പറയുന്നു, ഒരു ക്രെഡിറ്റുമെടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊർജമായി. അമ്മയ്ക്കും അച്ഛനും എൻ്റെ കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു’ എന്നിങ്ങനെയായിരുന്നു ജമീമയുടെ വാക്കുകള്‍. ഈ പ്രതികരണത്തെയാണ് കസ്തൂരി…

    Read More »
  • കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍

    തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.   കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.   അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.   എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി…

    Read More »
  • ഇനിമുതല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നാലു നോമിനികള്‍; മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശം വിഭജിക്കാം; ഓരോരുത്തര്‍ക്കും വിഭജിക്കേണ്ട ശതമാനവും നിശ്ചയിക്കാം; വില്‍പത്രവും നിര്‍ണായകമാകും

    ന്യൂഡല്‍ഹി: നവംബര്‍ ഒന്നുമുതല്‍ ബാങ്ക് നിക്ഷേപത്തില്‍ ഒരാള്‍ക്ക് നാലു വരെ അവകാശികളെ നോമിനേറ്റ് ചെയ്യാം. ഇതുവരെ നാമനിര്‍ദേശം ചെയ്യാവുന്നത് ഒരാളെ മാത്രം. ഇനിയങ്ങോട്ട് നാലു പേരെ വയ്ക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഒരാളെ നോമിനിയായി വെച്ച് അയാളെ മുഴുവന്‍ തുകയുടെയും പിന്തുടര്‍ച്ചാവകാശിയാക്കാന്‍ ഇപ്പോഴും കഴിയും. നോമിനിയായി നാലു പേരെ നിര്‍ദേശിക്കുകയാണെങ്കില്‍ ആകെ തുകയുടെ കൃത്യം നാലിലൊന്നു വീതം ഓരോരുത്തര്‍ക്കും ലഭിക്കും. ഓരോരുത്തര്‍ക്കും ഇത്ര ശതമാനം വീതം നല്‍കണമെന്ന തരത്തില്‍ നിര്‍ദേശിച്ചുകൊണ്ട് നോമിനിമാരുടെ പേര് ചേര്‍ക്കുകയുമാകാം. ആദ്യത്തെ പേരുകാരന് 20 ശതമാനം തുക നല്‍കണമെന്ന വ്യവസ്ഥ വെച്ചാല്‍ അത്രയും തുകക്കാണ് അയാള്‍ക്ക് അര്‍ഹത. ഡിപ്പോസിറ്റില്‍ അര്‍ഹതപ്പെട്ട വിഹിതം കൈപ്പറ്റുന്നതിനു മുമ്പ് നോമിനിമാരില്‍ ഒരാള്‍ മരിച്ചു എന്നു കരുതുക. ആ നോമിനേഷന്‍ അസാധുവായി മാറും. അതായത്, മരിച്ചയാളുടെ ആശ്രിതര്‍ക്ക് തുക കിട്ടില്ല. അങ്ങനെയൊരാളെ നോമിനിയായി വെച്ചില്ല എന്ന വിധത്തിലാണ് അവകാശത്തെ പരിഗണിക്കുക. ഫലത്തില്‍ ബാക്കിയുള്ള നോമിനിമാര്‍ക്ക് ഈ തുക കൂടി കിട്ടും. ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍, അതുകഴിഞ്ഞ്…

    Read More »
Back to top button
error: