NEWS
-
പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കൊല്ലം: പ്ലസ്വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം കടയക്കലില്‍ പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുമ്മില്‍ മുക്കം സ്വദേശി അഫ്സല്‍ ജലാലാണ് പിടിയിലായത്. ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി. സ്‌കൂളിന് സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനിയെ അഫ്സല്‍ ജലാല്‍ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയോട് അഫ്സല്‍ ജലാല്‍ നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കി. കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.…
Read More » -
തൃശൂര്‍ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; വനിതാ കണ്ടക്ടറുടെ പാദങ്ങളറ്റു
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കൊല്ലം തേവലക്കര തെക്ക് ഒറ്റമാംവിളയില്‍ ശുഭകുമാരിയമ്മ (45)യുടെ ഇരുകാലുകളും കണങ്കാലിന് മുകളില്‍ നിന്ന് അറ്റുപോയി. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയയിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്ക് പോകാനാണ് തൃശൂരില്‍ എത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ മേല്‍പ്പാലമുണ്ടായിരുന്നെങ്കിലും ട്രാക്കുകള്‍ ഒഴിഞ്ഞികിടക്കുന്നതുകണ്ട് കുറുകെ കടക്കാന്‍ തീരുമാനിച്ചെന്നാണ് സൂചന. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്‍ഡോര്‍ – കൊച്ചുവേളി എക്സ്പ്രസ് വേഗത്തില്‍ പ്ലാറ്റ്ഫോമിലെത്തിയത്. പരിഭ്രാന്തയായ ശുഭകുമാരിയമ്മക്ക് മുന്നോട്ടോ പിന്നോട്ടോ മാറാനോ, പ്ലാറ്റ് ഫോമിലേക്ക് കയറാനോ കഴിയാതെ ട്രാക്കിനും ഭിത്തിക്കുമിടയിലെ നേരിയ വിടവില്‍ നിന്നു. ട്രെയിനിന്റെ ആദ്യ കോച്ചിന്റെ ഫുട്ബോര്‍ഡില്‍ തട്ടി കണങ്കാലിന് മുകളില്‍ വച്ച് മുറിയുകയായിരുന്നു. ഉടന്‍ ട്രെയിനിനും ഭിത്തിക്കുമിടയിലെ വിടവിലേക്ക് വീണുപോയതുകൊണ്ടും ദേഹത്തിനും മറ്റും പരിക്കുകളില്ല. ബഹളത്തിനിടയില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തി റെയില്‍വേ…
Read More » -
ബലാത്സംഗം ചെയ്തത് 200ലേറെ സ്ത്രീകളെ; യുവാവിനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാന്‍
ടെഹ്റാന്‍: രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ പരസ്യമായി വധിച്ച് ഇറാന്‍. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തിയിരുന്ന മുഹമ്മദ് അലി സലാമത്തി(43)നെയാണ് തൂക്കിലേറ്റിയത്. ഇരുന്നൂറോളം സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ബലാത്സംഗം ചെയ്ത ഒട്ടേറെ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. പലരെയും വിവാഹഭ്യര്‍ഥന നടത്തിയാണ് ഉപദ്രവിച്ചത്. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് ഇറാനില്‍ കടുത്ത നിരോധനമുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ മാസത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം…
Read More » -
ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റായി ആലപ്പുഴ സ്വദേശി; പദവിയിലെത്തുന്ന ആദ്യ മലയാളി
ലണ്ടന്‍: 5 ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ ‘റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങി’ന്റെ (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ്. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് വന്‍ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026…
Read More » -
ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടും?
കണ്ണൂര്‍: മറ്റൊരു തിരഞ്ഞെടുപ്പ് ദിനത്തില്‍ക്കൂടി പാര്‍ട്ടിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. ഇ.പി നേരത്തേ നല്‍കിയ വിശദീകരണം മുഖവിലയ്ക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇ.പി പങ്കെടുത്തേക്കുമെന്നും അവിടെവെച്ച് വിവാദ വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ആത്മകഥാ വിവാദത്തില്‍ ബുധനാഴ്ച ഇ.പിയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും വിശ്വാവസത്തിലെടുക്കുന്നില്ല എന്നാണ് സൂചനകള്‍. ആത്മകഥയുടെ പുറത്തുവന്ന ഭാഗങ്ങളില്‍ പല സംശയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഹൈസ്‌കൂള്‍ പഠനകാലവും സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതുമുതലുള്ള കാര്യങ്ങളുള്‍പ്പെടെ ഇ.പിയുടെ തീര്‍ത്തും വ്യക്തിപരമായ പല കാര്യങ്ങളും ആത്മകഥയുടേതായി പുറത്തുവന്ന ഭാഗങ്ങളിലുള്ളതാണ് സംശയത്തിന് ഇടയാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുന്നവഴി വെടിയേറ്റതിന്റെ വ്യക്തമായ വിവരണങ്ങളും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരുമടക്കം പുറത്തുവന്ന ഭാഗങ്ങളിലുണ്ട്. ഇതോടൊപ്പം വിവിധ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള…
Read More » -
സൗദിയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്(40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32) എന്നിവരാണ് മരിച്ചത്. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്ളാറ്റിലെത്തി. പൂട്ടിയ നിലയിലുള്ള വാതിലുകള്‍ പൊലീസ് സഹായത്തോടെ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്.
Read More » -
വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം തട്ടി; വ്യാജ സ്വാമി അറസ്റ്റില്‍
തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി നല്‍കാനെന്ന പേരിലാണ് കടയ്ക്കാവൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. സ്വാമി ചമഞ്ഞായിരുന്നു യുവാക്കളെ വലയിലാക്കിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു. പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ: രാജ്കുമാര്‍ പറഞ്ഞു. മധുര, എറണാകുളം എന്നിവിടങ്ങളിലും സമാന കേസുകളുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
Read More » -
ബെംഗളുരുവില്‍ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം
കണ്ണൂര്‍: ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്‌നേഹാലയത്തില്‍ എ.സ്‌നേഹ രാജന്‍(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ചത്. സ്‌നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭര്‍ത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്‌നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്‌നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സര്‍ജാപുര്‍ പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി ബെംഗളൂരൂവിലാണ് സ്‌നേഹ താമസിക്കുന്നത്. ഭര്‍ത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകന്‍ ശിവാങ്ങും ഇവര്‍ക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അമിതമായ ഛര്‍ദീയെ തുടര്‍ന്ന് സ്‌നേഹയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി, സ്‌നേഹയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍, മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സര്‍ജാപുര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌നേഹയും ഹരിയും തമ്മില്‍ ഇടയ്ക്കിടെ വാക്തര്‍ക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായുണ്ടായ വഴക്ക്…
Read More » -
വിവാദ യാത്രയയപ്പിന് ഒരു മാസം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂര്‍: പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്‌നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഒടുവില്‍ എഡിഎം കെ.നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴിയെടുക്കാന്‍ സംഘം ഇന്നലെ രാത്രി പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. അതിനിടെ, പെട്രോള്‍ പമ്പ്…
Read More » -
കാൻസർ രോഗിയായ അമ്മയ്ക്ക് ചികിത്സ ലഭിച്ചില്ല, മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം
കാൻസർ രോഗിയായ അമ്മയ്ക്ക് ശരിയായ ചികിത്സ ലഭിക്കാത്തതിൽ ക്ഷുഭിതനായ മകൻ ഡോക്ടറെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെന്നൈ കലൈഞ്ജർ സെന്റിനറി എന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടറെയാണ് രോഗിയുടെ മകൻ കത്തികൊണ്ട് 7 തവണ കുത്തിയത്. കഴുത്ത്, ചെവി, വയർ എന്നീ ശരീരഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്‌നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ വാർഡിൽ ഡ്യൂട്ടിയ്ക്കിടെയാണ് സംഭവം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഘ്നേഷിനെ ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ അരക്ഷിതാവസ്ഥയാണ് ഈ സംഭവത്തിനു പിന്നിലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
Read More »