NEWS
-
ബുംറയും സിറാജും വിക്കറ്റ് എടുക്കാനാകാതെ വിയര്‍ത്തിട്ടും നിതീഷ് റെഡ്ഡിയെ തഴഞ്ഞ് പന്ത്; നല്‍കിയത് ആറ് ഓവറുകള്‍ മാത്രം; കമന്ററി ബോക്‌സില്‍ പരിഹാസവുമായി ദിനേഷ് കാര്‍ത്തിക്; ‘അങ്ങനെയൊരു ബോളറുള്ള കാര്യം അവര്‍ മറന്നെന്നു തോന്നുന്നു’
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റു വീഴ്ത്താനാകാതെ കുഴങ്ങുമ്പോഴും നിതീഷ് കുമാര്‍ റെഡ്ഡിയെ പന്തെറിയാന്‍ ഉപയോഗിക്കാതിരുന്ന ക്യാപ്റ്റന്‍ ഋഷഭ് പന്തിന് വിമര്‍ശനം. രണ്ടാം ദിവസം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ബോളര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ എങ്ങനെയൊക്കെ പന്തെറിഞ്ഞിട്ടും സെനുരന്‍ മുത്തുസാമി കൈല്‍ വെരെയ്ന്‍ കൂട്ടുകെട്ടു തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴും ബോളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഋഷഭ് പന്ത് ഉപയോഗിച്ചിരുന്നില്ല. ഇതോടെയാണ് കമന്ററി ബോക്‌സില്‍ ഇരുന്ന് പന്തിന്റെ തന്ത്രങ്ങളെ മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്ക് പരിഹസിച്ചത്. പേസ് ബോളിങ് ഓള്‍റൗണ്ടറായി ടെസ്റ്റ് ടീമിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ ദിവസം നാല് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. രണ്ടാം ദിനത്തിലെ രണ്ടോവറുകളും ചേര്‍ത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം എറിഞ്ഞത് ആറ് ഓവറുകള്‍ മാത്രം. പേസര്‍മാരായ ജസ്പ്രീത് ബുമ്ര 32…
Read More » -
ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് വിമാനത്തിന്റെ തകര്‍ച്ച: ഇന്ത്യയുടെ കയറ്റുമതി സ്വപ്‌നങ്ങളെ ദീര്‍ഘകാലത്തേക്കു ബാധിക്കുമെന്ന് മുന്നറിയിപ്പ്; വിമാനം തകര്‍ന്നത് പാക് പ്രതിനിധികള്‍ അടക്കം പങ്കെടുത്ത വേദിയില്‍; മുമ്പു തകര്‍ന്നത് റഷ്യയുടെ വിമാനങ്ങള്‍
ദുബായ്/ ന്യൂഡല്‍ഹി: ആഗോള തലത്തിലുളള ആയുധ വ്യാപാരികള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണതു വിമാനത്തിന്റെ വില്‍പനയെ ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ദുബായ് എയര്‍ഷോയ്ക്കിടെയാണു താണുപറന്ന വിമാനം നിലത്തേക്കു കൂപ്പുകുത്തിയത്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും തത്കാലത്തേക്കെങ്കിലും ആയുധവില്‍പന കരാറില്‍ ഉള്‍പ്പെടുത്തി വിമാനത്തിന്റെ വില്‍പനയെ ബാധിക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനമെന്ന നിലയില്‍ അഭിമാനമാകേണ്ട ഘട്ടത്തിലാണ് അപകടം. ഇന്ത്യയുടെ പരമ്പരാഗത എതിരാളികളായ പാകിസ്താന്റെയടക്കം ഉദ്യോഗസ്ഥര്‍ എയര്‍ഷോയില്‍ കാണികളായി പങ്കെടുത്തിരുന്നു. നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ തദ്ദേശീയമായ യുദ്ധവിമാന നിര്‍മാണത്തിലേക്കു കടന്നത്. അപകടത്തില്‍ വിംഗ് കമാന്‍ഡറും വീരമൃത്യു വരിച്ചു. അപകടം നിര്‍ണായകമായ വേദിയിലായതാണ് വിമാനത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രതികൂലമാകുന്നതെന്നു അമേരിക്കയിലെ മിറ്റ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് സ്റ്റഡീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡഗ്ലസ് എ. ബിര്‍ക്കി പറഞ്ഞു. ഇതിനു മുമ്പു നടന്ന വിമാന അപകടങ്ങള്‍ മറ്റു രാജ്യങ്ങളുടെ വിമാന വില്‍പനയെയും ബാധിച്ചിട്ടുണ്ട്. തേജസിന് ഇത് അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വീണ്ടും വിശ്വാസ്യത നേടിയെടുക്കാന്‍…
Read More » -
വിവാഹ വേദിയിലേക്ക് ഇരച്ചെത്തി ആംബുലന്‍സ്; പിതാവിനു ഹൃദയാഘാതം; സ്മൃതി മത്ഥനയുടെ വിവാഹച്ചടങ്ങുകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹച്ചടങ്ങുകള്‍ മാറ്റിവച്ചു. സ്മൃതിയുടെ പിതാവിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണു വിവാഹച്ചടങ്ങുകള്‍ മാറ്റിവച്ചത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജര്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വിവാഹ വേദിയിലേക്ക് ആംബുലന്‍സ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. സംഗ്ലിയില്‍ സ്മൃതിയുടെ കുടുംബത്തിന്റെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങള്‍ നടന്നത്. ഹല്‍ദി, സംഗീത് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കളും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സംഗ്ലിയിലെത്തിയിരുന്നു. ഞായറാഴ്ചയാണ് വിവാഹം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് താരത്തിന്റെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ”ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ശ്രീനിവാസ് മന്ഥനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. നില വഷളായതോടെ…
Read More » -
വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനനില്‍ വ്യോമാക്രമണം: ഹിസ്ബുള്ള തലവനെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊല്ലപ്പെട്ടത് ചീഫ് ഓഫ് സ്റ്റാഫ് അലി തബാതബയി; പേജര്‍ ഓപ്പറേഷനുശേഷം ഐഡിഎഫിന്റെ നിര്‍ണായക നീക്കം; തലപൊക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍. ബെയ്‌റൂട്ടില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ…
Read More » -
ആളുകളെ സ്പായില്‍ എത്തിച്ച് ബോഡി മസാജിംഗ്; പോലീസിന്റെ നേതൃത്വത്തില്‍ സ്പാ നെക്‌സസ്; എസ്‌ഐയും ജീവനക്കാരിയും ഒളിവില്‍
കൊച്ചിയിൽ സ്പായിലെത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയക്കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണം വിധേയമായി സസ്പെൻഡ് ചെയ്തത്. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ എസ്ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്‍റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ബൈജുവിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയില്‍ നിന്നാണ് മൂന്നംഗ സംഘം നാലു ലക്ഷം രൂപ തട്ടിയത്. ഇതില്‍ രണ്ട് ലക്ഷം രൂപയും ബൈജു പോക്കറ്റിലാക്കിയെന്ന് പിടിയിലായ കൂട്ടാളി ഷിഹാം മൊഴി നല്‍കി. ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാം. കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്.…
Read More » -
അവന്റെ കറക്കം നിര്‍ത്തിച്ച് പോലീസ്; ഇനിയവന്‍ അഴിക്കുള്ളില്‍; സ്‌കൂട്ടറിലെത്തി സ്ത്രീകളെ പീഡിപ്പിച്ച കേസുകളിലെ അക്രമി പിടിയില്‍; പരാതിയുമായെത്തിയത് നിരവധി സ്ത്രീകള്‍
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂര്‍ പോലീസിന് ഒരുപാട് പരാതികള്‍ ഒരു അജ്ഞാതനെക്കുറിച്ച് കിട്ടിക്കൊണ്ടിരുന്നു. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീകള്‍ക്കു നേരെ ലൈംഗീകാതിക്രമം നടത്തുന്ന ഒരു നികൃഷ്ടനെക്കുറിച്ച്. പരാതികളിന്മേല്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണം ഒടുവില്‍ അവനെ കുടുക്കി. സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃശൂര്‍ ചൊവല്ലൂര്‍ കിഴക്കേകുളം സ്വദേശി അബ്ദുല്‍ വഹാബിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഗുരുവായൂരിലും പരിസരത്തുമുള്ള സ്ത്രീകള്‍ക്ക് ആശ്വാസമാവുകയായിരുന്നു. സന്ധ്യയായാല്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാള്‍. വിദ്യാര്‍ത്ഥിനികളേയും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ലഭിച്ച പരാതികളില്‍ പറഞ്ഞ വിവരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങള്‍…
Read More » -
ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്; ആരെയോ കാത്തിരിക്കുന്ന ആരോ; രഞ്ജിത്തിന്റെ കയ്യൊപ്പും ആരോയും ഒരു തുടര്‍ച്ചയാണ്; മനോഹരമായ ഒരു തുടര്‍ച്ച
കയ്യൊപ്പിലെ ബാലനെന്ന ബാലചന്ദ്രന്റേയും പത്മയുടേയുമൊക്കെ ഒരു തുടര്‍ച്ചയല്ലേ സത്യത്തില്‍ ആരോ എന്ന രഞ്ജത്ത് സിനിമ. ആണെന്ന് തോന്നിപ്പോകുന്ന ഒരുപാട് ഫ്രെയമുകളും സാധ്യതകളും ആരോയില്‍ രഞ്ജിത് ചേര്‍ത്തുവെച്ചിട്ടുണ്ട്. കയ്യൊപ്പിലെ ബാലന്റെ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയോട് ഏറെ സാമ്യമുണ്ട് ആരോ എന്ന കൊച്ചു ചിത്രത്തിലെ ശ്യാമപ്രസാദിന്റെ വീട്ടിലെ മുറിക്ക്. കയ്യൊപ്പില്‍ ബാലന്‍ അവസാന യാത്രക്കൊരുങ്ങും മുന്‍പ് മഴ പെയ്യുന്നുണ്ട്. ആരോയിലും ഒരു അവസാനയാത്രയുടെ തുടക്കത്തില്‍ മഴ തിമര്‍ത്തുപെയ്യുന്നുണ്ട്. ബാലന് എഴുതാന്‍ സാധിക്കാതെ അസ്വസ്ഥനായി പേജുകള്‍ എഴുതിയ ശേഷം കീറിയെറിയുന്ന റൈറ്റേഴ്‌സ് ബ്ലോക്കിനെ ഓര്‍മിപ്പിച്ച അതേ മാനസികാവസ്ഥ ശ്യാമപ്രസാദിന്റെ കഥാപാത്രത്തിനുമുണ്ടാകുന്നുണ്ട്. കയ്യൊപ്പിലും ആരോയിലും ഓട്ടോറിക്ഷ ബാലനേയും ശ്യാമപ്രസാദിനേയും കൊണ്ടുപോകാനെത്തുന്നതും കൗതുകസാദൃശ്യമായി തോന്നി. അതിലെല്ലാമുപരി കാത്തിരിപ്പാണ് കയ്യൊപ്പിന്റെ ക്ലൈമാക്‌സ് എങ്കില്‍ ആരോ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഒരു എക്‌സ്്റ്റന്‍ഷന്‍ ആണെന്ന് പറയാം. കയ്യൊപ്പില്‍ ഒരിക്കലും എത്താത്ത ബാലചന്ദ്രനെന്ന ബാലനെ കാത്ത് അയാള്‍ക്കേറെ പ്രിയപ്പെട്ട പത്മയും കിളിപ്പാട്ട് പബ്ലിക്കേഷന്‍സിലെ ശിവദാസനും ലളിതയും ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറാന്‍ പൈസയടക്കാന്‍…
Read More » -
ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി
തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്‌ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്‍പ്പിച്ചാല്‍ കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍…. സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്‌നിംഗോ നല്‍കിയാല്‍ അവരത് ഭംഗിയായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്‌ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്. കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്‌സ്പീരിയന്‍സുമാകും. വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്‌കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന…
Read More »

