NEWS
-
12,000 അടി ഉയരത്തിൽ നിർമിച്ച ഒളിത്താവളം സുരക്ഷാ സേന തകർത്തു, ശൈത്യകാലത്തേക്ക് സ്വരുക്കൂട്ടിവച്ച ധാന്യങ്ങൾ നശിപ്പിച്ചു, ജെയ്ഷെ ഭീകരന് തല ചായ്ക്കാൻ ഇടമില്ല!! പിടി വീഴാതിരിക്കാൻ താടിയെടുത്ത്, തല മൊട്ടയടിച്ച് സ്ത്രീ വേഷത്തിൽ ഭീകരൻ സൈഫുല്ല, പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ആത്മീയ ഗുരു- ചിത്രങ്ങൾ പുറത്ത്
ശ്രീനഗർ: സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ലയുടെ ചിത്രം പുറത്തുവിട്ട് സേന. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നു ഡോഡ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് മെഹ്ത പറഞ്ഞു. അതേസമയം ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ആത്മീയ ഗുരു ചമയുന്നതാണ് ഇയാളുടെ പുതിയ തന്ത്രം. പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ഇയാൾ ആത്മീയ പുരോഹിതന്റെ പ്രതിച്ഛായ വളർത്തിയെടുത്തിട്ടുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ സൈഫുല്ലയ്ക്കും സംഘത്തിനുമായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് വലിയ തിരിച്ചടിയായി. കൂടാതെ, ജനുവരി 19ന് സേന…
Read More » -
അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന്‍ അരവണയും അപ്പവും; 3200ഉം അടിച്ചുമാറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും! വിജിലൻസ് റിപ്പോർട്ട്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയിൽ വന് വെട്ടിപ്പ് കാണിച്ചതായി വിജിലൻസ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയിൽ എത്തിച്ചിരുന്നു. ഇതിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുക്കുന്നു എന്നാണ് റിപ്പോർട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയിട്ടില്ല വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ നിർദ്ദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രസാദ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.
Read More » -
‘ഭാഗ്യം, മുഖ്യമന്ത്രി ഗാന്ധിയാണെന്ന് പറഞ്ഞില്ലല്ലോ? ;മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുള്ളതാണ്’- രമേശ് ചെന്നിത്തല ; ‘ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്ന്’ കെപിസിസി വക്താവിന്റെ കുറിപ്പ്
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കുംകേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നോണമാണ് ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തിയതതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച്, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു. ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിഷൻ 2031’ എന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കർ അയ്യർ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻതന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിന്റെ നടപടിയിൽ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ…
Read More » -
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളടക്കം ചർച്ച ചെയ്തു
ദില്ലി : കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറി. കേരളത്തിൽ നടത്തിയ യാത്രയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയെന്നും കാന്തപുരം ദില്ലിയിൽ അറിയിച്ചു. ‘രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചു. കേരളത്തിൽ റോഡ് വികസനം നന്നായി നടന്നു. വിമാനത്താവളങ്ങളിലും വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതിൽ വേണ്ട നടപടികൾ വേണം എന്ന് ആവശ്യപ്പെട്ടു’. കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാം എന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും കാന്തപുരം അറിയിച്ചു.
Read More » -
കേന്ദ്ര ധനമന്ത്രി നോർവെയിൽ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധം സുദൃഢമാക്കുക ലക്ഷ്യം
ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിർസെത്ത് എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം. ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. പുതിയ ആശയങ്ങൾ, സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്,…
Read More » -
ഇറാനെതിരെ ആഴ്ചകളോളം നീളുന്ന സൈനിക നടപടിക്ക് യുഎസിന്റെ പടപ്പുറപ്പാട്!! ഇങ്ങോട്ട് ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ ഒറ്റ യുഎസ് സേനാതാവളങ്ങളേയും വെറുതേവിടില്ല- മറു ഭീഷണിയുമായി ഇറാനും
വാഷിങ്ടൺ: ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനികനടപടിക്ക് യുഎസ്. സൈന്യം സജ്ജമാകുന്നെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാനും യുഎസും തമ്മിൽ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്ന് രണ്ട് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു. യു.എസും ഇറാനും തമ്മിൽ ആണവചർച്ചകൾ തുടരവേയാണ് പുതിയ വിവരം പുറത്തുവരുന്നത്. യു.എസ്.എസ്. എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ഇറാനടുത്ത് വിന്യസിച്ചിരിക്കുന്ന യു.എസ്., ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡും അവിടേക്ക് അയക്കുകയാണ്. ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിടുന്ന സാഹചര്യം ഉണ്ടായാൽ, ആഴ്ചകളോളം നീളുന്ന സ്ഥിരമായ സൈനിക നടപടികൾക്ക് യു.എസ്. സൈന്യം തയ്യാറെടുക്കുന്നതായി രണ്ട് യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷപരമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. സെൻസിറ്റീവ് സൈനിക പദ്ധതികളുമായി ബന്ധപ്പെട്ടതിനാൽ പേരറിയിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്തുവിട്ടത്. യു.എസ്.യും ഇറാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ സൈനിക തയ്യാറെടുപ്പുകൾ. മാത്രമല്ല ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച്…
Read More » -
നോട്ട് അസാധുവാക്കി കോളിളക്കം സൃഷ്ടിച്ചതൊക്കെ വെറുതെയായി; ഡിജിറ്റൽ ഇടപാടുകളെക്കാൾ ആളുകൾക്കിഷ്ടം നോട്ടുകളെ..2000 രൂപാ നോട്ടിന്റെ പിൻവലിക്കലിനുശേഷം 100, 200, 500 നോട്ടുകളുടെ ഡിമാൻഡ് ഉയർന്നത് കറൻസി ഉപയോഗ വർധനയ്ക്ക് കാരണമായതായി റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കറൻസി ഉപയോഗം കുറച്ച് ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കാനായി നടത്തിയ നീക്കങ്ങളൊന്നും ഇതുവരെയും ഫലം കണ്ടിട്ടില്ലെന്ന് റിപ്പോർട്ട്. നോട്ട് നിരോധനം യുപിഐയുടെയൊക്കെ പ്രചരണവുമൊന്നും പ്രതീക്ഷച്ച പോലും ലക്ഷ്യം കണ്ടില്ല. ഓരോ വർഷം ചെല്ലുന്തോറും കറൻസി പ്രചാരം കുതിച്ചുകയറുകയാണ്. 2026 ജനുവരി പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികളുടെ ആകെമൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.1% വർധിച്ചെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 2026ൽ ഇതുവരെയുള്ള വർധന 2.76 ലക്ഷം കോടി രൂപ. മുൻവർഷത്തെ സമാനകാലത്തേക്കാൾ മൂന്ന് മടങ്ങ് അധികം. പൊതുജനങ്ങളുടെ കൈവശമുള്ള കറൻസികളുടെ ആകെമൂല്യം 39 ലക്ഷം കോടി രൂപയിലെത്തി. റെക്കോർഡാണിത്. 11.5 ശതമാനമാണ് വർധന. ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കറൻസികളുടെ മൂല്യത്തിന്റെ 97.6 ശതമാനവുമുള്ളതും ജനങ്ങളുടെ പക്കൽ. ഒരു ആശ്വാസമുള്ളത്, ജിഡിപിയിൽ കറൻസിയുടെ അനുപാതം കുറയുന്നുവെന്നത് മാത്രമാണ്. കാഷ് ടു ജിഡിപി അനുപാതം 2020-21ൽ 14.4 ശതമാനമായിരുന്നത് 2025-26ൽ 11 ശതമാനമായി ഇടിഞ്ഞു. എടിഎം പണംപിൻവലിക്കൽ കൂടിയതാണ് കറൻസി പ്രചാരം ഉയരാനും…
Read More » -
(no title)
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചന. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചതും ഓർമിപ്പിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്രം’ – അദ്ദേഹം പറഞ്ഞു. സർക്കാരിൽനിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള…
Read More »

