NEWS
-
ആക്രമണത്തില്‍ ഇസ്രയേലിനും പൊള്ളിത്തുടങ്ങി; എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ഗാര്‍ഹിക വിതരണത്തിനുള്ള 50 ശതമാനം ഉത്പാദനം മുടങ്ങും; ജറുസലേമിലേക്ക് കനത്ത ആക്രമണം തുടരുന്നു
ടെല്‍അവീവ്: ഇസ്രയേലിലെ എണ്ണ സംസ്‌കാരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ പ്ലാന്റിലാണ് മിസൈല്‍ പതിച്ചത്. ഇസ്രയേലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്റെ 50 ശതമാനവും ഇവിടെ നിന്നാണ് നല്‍കിവരുന്നത്. ആക്രമണത്തില്‍ ആളപായമില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു ഹൈഫയിലെ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്നും സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയെന്നത് പോലെ ആക്രമണം തുടരുമെന്നും കൃത്യതയാര്‍ന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഹൈഫയില്‍ ഒരു മിസൈല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 45 മിനിറ്റ് നേരം വൈദ്യുതി തടസമുണ്ടായെന്നും ഇത് പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേല്‍ ഇലക്ട്രിക് കോര്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഇന്നലെയാണ് ഇറാന്റെ ജീവനാഡിയായ സൗത്ത് പാര്‍സില്‍ ആക്രമണം ഉണ്ടായത്. ഇറാനിലെ ഗാര്‍ഹിക ഉപഭോഗത്തിന്റെ 70 ശതമാനവും സൗത്ത്…
Read More » -
പറന്നുവന്നിടിച്ച് ഇറാന്റെ അജ്ഞാത ആയുധം! അമേരിക്കയുടെ അഭിമാന വിമാനം എഫ്- 35ന് തീപിടിച്ചു; അടിയന്തര ലാന്‍ഡിംഗ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് റവല്യൂഷനറി ഗാര്‍ഡുകള്‍
ടെഹ്‌റാന്‍: അമേരിക്കയുടെ F-35 വിമാനത്തിന് ഇറാന്‍റെ ആക്രമണത്തില്‍ സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നും പൈലറ്റ് രക്ഷപെട്ടുവെന്നുമാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എഫ്–35ന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥീരീകരിച്ചിട്ടുണ്ട്. പൈലറ്റ് സുരക്ഷിതനാണെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് സിഎന്‍എന്നിനോടും വെളിപ്പെടുത്തി. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. എഫ്–35 ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡും പുറത്തുവിട്ടു. മധ്യ ഇറാനില്‍ വച്ചാണ് വിമാനം ആക്രമിച്ചതെന്നും സാരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.50ഓടെയായിരുന്നു ആക്രമണമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും 125 ലേറെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ അറിയിച്ചു. ലോകത്തിലേക്കും തന്നെ മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ്–35ന് നേരെ ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. 100 മില്യണ്‍ ഡോളറിലേറെയാണ് വിമാനത്തിന്‍റെ മാത്രം വില. ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ അമേരിക്കയ്ക്ക് 16 യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ട്. 10…
Read More » -
രാഹുല്‍ ഗാന്ധിയെ ബിജെപി വിടാതെ ആക്രമിക്കുന്നത് ഭയംകൊണ്ടല്ല; അളന്നു കുറിച്ച രാഷ്ട്രീയ തന്ത്രം; പാര്‍ലമെന്റ് നടയിലെ ‘ബിസ്‌കറ്റും ചായ’യും മുതല്‍ ‘ബഹുമാനക്കുറവ്’ വരെ; വെറും ആകുലതയോ മാസ്റ്റര്‍ പ്ലാനോ?
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, സായുധ സേനയില്‍നിന്നു വിരമിച്ച 84 ഉദ്യോഗസ്ഥരും നാലു മുതിര്‍ന്ന അഭിഭാഷകരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച നാലുപേരും നയതന്ത്രജ്ഞരും ചേര്‍ന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഒരു ഹര്‍ജിയില്‍ ഒപ്പിട്ടു. എന്തായിരുന്നു ഹര്‍ജി? ‘പൊതുസംവാദത്തിന്റെയും മര്യാദയുടെയും എല്ലാ നിലവാരങ്ങളും ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാരത്തിന്റെയും അധികാര മനോഭാവത്തിന്റെയും പ്രതിഫലനമാണ്’. അഹങ്കാരിയായ രാഹുല്‍ എങ്ങനെയാണ് ചര്‍ച്ചകളുടെ നിലവാരം താഴ്ത്തിയത്? ഹര്‍ജിയില്‍ പറയുന്നത് ഇങ്ങനെ: ‘ശ്രീ രാഹുല്‍ ഗാന്ധിയും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റിന്റെ പടികളിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് കാണാനിടയായി. ഇത് രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ളതായിരുന്നു’. കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ചിരി വരുന്നുണ്ടോ? അപ്പോഴും ദുഖകരമെന്നു പറയട്ടേ, ചായയും ബിസ്‌കറ്റും കഴിക്കാന്‍ ‘യോജിച്ച രീതി’ ഏതെന്നു ഹര്‍ജിയില്‍ പറയാന്‍ മറന്നുപോയി! എങ്കിലും, രാഹുല്‍ എങ്ങനെയാണ് പാര്‍ലമെന്റിനെ അവഹേളിച്ചതെന്ന് ഏതാനും നൂറു വാക്കുകളില്‍ക്കൂടി അവര്‍…
Read More » -
സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയേയും കണ്ണൂരിൽ പരിഗണിച്ചില്ല, കണ്ണൂരിൽ ടി.ഒ. മോഹനൻ… എൽദോസും അടൂരും ഔട്ട്, കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ… കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്
തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങൾക്കും ആകാംഷകൾക്കും ശേഷം കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല, പകരം നേരത്തെ കണക്കുകൂട്ടിയതുപോലെ ടി.ഒ. മോഹനനാണ് സ്ഥാനാർഥി. മാത്രമല്ല സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും. സ്ഥാനാർഥി പട്ടിക ഇങ്ങനെ 1.ഉദുമ–കെ.നീലകണ്ഠൻ 2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ 3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി 4. കണ്ണൂർ–ടി.ഒ. മോഹനൻ 5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി 6. പട്ടാമ്പി–ടി.പി.ഷാജി 7. ഷൊർണൂർ–പി.ഹരിഗോവിന്ദൻ 8. കുന്നംകുളം–അജയ് മോഹൻ 9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി 10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ 11. വൈപ്പിൻ– ടോണി ചെമ്മണി 12. കൊച്ചി– മുഹമ്മദ് ഷിയാസ് 13. തൃപ്പൂണിത്തുറ– ദീപക് ജോയി 14. ദേവികുളം–എഫ്–രാജ 15. ഉടുമ്പൻചോല– സേനാപതി വേണു 16. ഇടുക്കി– റോയ് കെ. പൗലോസ്…
Read More » -
ഇറാന്‍ ആക്രമണത്തില്‍ ഖത്തറിന് കനത്ത ആഘാതം; പ്രകൃതി വാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തു; ഉത്പാദനം അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തേണ്ടി വരും; മുസ്ലിം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് ഖത്തര്‍ കമ്പനികള്‍
ദുബായ്/ദോഹ: ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇത് വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തിന് ഭീഷണിയാവുകയും ചെയ്തതായി ഖത്തര്‍ എനര്‍ജി സിഇഒ സാദ് അല്‍-കാബി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ 14 എല്‍എന്‍ജി ട്രെയിനുകളില്‍ രണ്ടെണ്ണത്തിനും രണ്ട് ഗ്യാസ്-ടു-ലിക്വിഡ്‌സ് (GTL) സൗകര്യങ്ങളില്‍ ഒന്നിനും ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി സാദ് അല്‍-കാബി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പ്പാദനം മൂന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഖത്തറും ഈ മേഖലയും ഇത്തരമൊരു ആക്രമണത്തിന് ഇരയാകുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല – പ്രത്യേകിച്ച് ഒരു സഹോദര മുസ്ലീം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ഇത്തരമൊരു ആക്രമണം,’ കാബി പറഞ്ഞു. ഇസ്രായേല്‍ സ്വന്തം ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് എണ്ണ-വാതക…
Read More » -
വേണമെങ്കിൽ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം, പക്ഷെ, അതുനടന്നില്ല,സ്ഥാനാർഥിയാകാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു!! സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, ഞാൻ അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്… വിഷമവും സങ്കടവും ഉണ്ട്… വീണാ നായർ
ഏറ്റുമാനൂർ: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായർ. താൻ ആത്മമാർത്ഥമായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു സ്ഥാനാർഥിത്വമെന്നും വീണ നായർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയായിരുന്നു വീണ നായർ ഇക്കാര്യം അറിയിച്ചത്. വീണ നായരുടെ വാക്കുകൾ: ‘വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ ഞാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഖേദത്തോടെ ഈ വാർത്ത നിങ്ങളോട് അറിയിക്കുകയാണ്. അമ്പലത്തിൽ പോയി തൊഴുത് വളരെ അധികം പ്രതീക്ഷയോടെയാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തിയതും ട്വന്റി 20-യുടേയും ബിജെപിയുടേയും ആൾക്കാരെ കാണുന്നതും. എന്നാൽ, അപ്പോഴാണ് വോട്ടർലിസ്റ്റിൽ പേര് ചേർക്കാൻ കൊടുത്തത് അപ്രൂവൽ ആയിട്ടില്ല എന്ന കാര്യം അറിയുന്നത്. വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. എന്നാൽ, തീയതി 15 വരെ ആണെന്ന് അറിയുന്നത് വളരെ വൈകിയാണ്. ചങ്ങനാശ്ശേരിയിലായിരുന്നു നേരത്തെ ഞാൻ വോട്ട് ചെയ്തത്. അഡ്രസ്സിൽ മാറ്റം സംഭവിച്ചിരുന്നു. അപ്പോൾ വീണ്ടും…
Read More » -
ഒടുവിൽ കാത്തിരുന്ന ആ തീരുമാനമെത്തി…സ്വതന്ത്രനാകാൻ ഞാനില്ല, വെല്ലുവിളിക്കാനുമില്ല… പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ സ്ഥാനാർഥിയാകും, പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്… കെ സുധാകരൻ
ന്യൂഡൽഹി: ഒടുവിൽ പാർട്ടിക്ക് മയപ്പെട്ട് കെ സുധാകരൻ പാർട്ടിയെ വെല്ലുവിളിക്കാനില്ല, പാർട്ടി അംഗികരിച്ചാൽ മത്സരിക്കും അല്ലെങ്കിൽ പാർട്ടിക്ക് വിധേയനായി തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു, സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്. അതിനാൽ പാർട്ടിക്ക് മയപ്പെട്ട് തുടരുമെന്നും കെഎസ് പറഞ്ഞു അതേസമയം കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും. കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക്…
Read More »


