Local
-
പോലീസുകാരും രാഷ്ട്രീയക്കാരും ഇര; ഒടുവിൽ അശ്വതി പിടിയിലാകുമ്പോൾ
വിവാഹം വാഗ്ദാനം നല്‍കി 68 കാരനിൽ നിന്നും പണം തട്ടിയ യുവതിഅറസ്റ്റില്‍ തിരുവനന്തപുരം:വിവാഹം വാഗ്ദാനം നല്‍കി 68 കാരനിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശിനി അശ്വതി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ 68കാരനില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.വിവാഹവാഗ്ദാനം നല്‍കി പലസമയങ്ങളിലായി അശ്വതി അച്ചു പണം തട്ടിയെന്നാണ് പരാതി. നേരത്തെ പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ആളാണ് അശ്വതി അച്ചു.പൊലീസുകാരെയും രാഷ്ട്രീയക്കാരെയും തിരഞ്ഞ് പിടിച്ച് സൗഹൃദത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് രീതി.കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം.
Read More » -
വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത ഹോം നഴ്സ് പൊലീസ് പിടിയിൽ, സംഭവം കോട്ടയം പാമ്പാടിയിൽ
കോട്ടയം ജില്ലയിലെ പാമ്പാടിയിൽ വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത കേസിൽ ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ പ്രക്കാനനം ഭാഗത്ത് പൗവക്കര കിഴക്കേതിൽ വീട്ടിൽ നിര്‍മല രാജേന്ദ്രൻ (48) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോം നേഴ്സായി ജോലി ചെയ്തിരുന്ന മീനടം ഭാഗത്തെ വീട്ടിലെ പ്രായമായ സ്ത്രീയുടെ കയ്യിൽ കിടന്നിരുന്ന ഒരു പവൻ വീതമുള്ള രണ്ട് സ്വർണവളകൾ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. വൃദ്ധയുടെ കൈയിൽ കിടന്നിരുന്ന വള കഴുകി വൃത്തിയാക്കി തരാമെന്ന വ്യാജേനെ ഊരി വാങ്ങുകയും, തുടർന്ന് അതേ തൂക്കത്തിലുള്ള വ്യാജ സ്വർണ്ണ വളകൾ കയ്യിലിട്ട് നൽകുകയും ചെയ്തു. തുടർന്ന് യുവതി വീട്ടിൽ നിന്നും നാട്ടിലേക്ക് അവധിക്ക് പോവുകയും ചെയ്തു. ഇവര്‍ തിരികെ വരാഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ അമ്മയുടെ വളകൾ പരിശോധിച്ചപ്പോഴാണ്, ഇത് മുക്കുപ ണ്ടമാണെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ…
Read More » -
കുട്ടിക്കാനം മുറിഞ്ഞപുഴയിൽ ടോറസ് ലോറി ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മുണ്ടക്കയം പറത്താനം സ്വദേശിയായ യുവാവ് മരിച്ചു
കുട്ടിക്കാനം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാ പാറയിയിലെ കൊടും വളവില്‍ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടക്കയം പറത്താനം സ്വദേശി പുതുവേല്‍ മെല്‍ബിന്‍ ആണ് മരിച്ചത് ഓട്ടോറിക്ഷ പൂർണമായും, നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിൽ അകപ്പെട്ടുപോകുകയായിരുന്നു. മുണ്ടക്കയത്തു നിന്നും അപ്പകച്ചവടത്തിന്റെ ആവശ്യത്തിനായി പോകുകയായിരുന്നു മെല്‍ബിന്‍ . കൊല്ലം-തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ വച്ച് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിലായി ഓട്ടോറിക്ഷ. പോലീസും, ഫയര്‍ഫോഴ്‌സും എത്തി വടം കെട്ടി വലിച്ച് ലോറി ഉയർത്തിയശേഷമാണ് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഓട്ടോ ഡ്രൈവറായ മെൽബിൻ മരിച്ചിരുന്നു. ലോറി ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. മെൽബിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.
Read More » -
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: ചേർത്തലയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ നന്ദകുമാര്‍ – സോമലത ദമ്ബതികളുടെ മകള്‍ പൂജ (16) യാണ് മരിച്ചത്. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.ചൊവ്വാഴ്ച രാവിലെ വീട്ടില്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: പൂജിത.
Read More » -
നിയന്ത്രണം വിട്ട കാറിടിച്ച് കടവരാന്തയിൽ നിൽക്കുകയായിരുന്നു യുവാവ് മരിച്ചു
പന്തളം:നിയന്ത്രണം വിട്ട കാറിടിച്ച് കടവരാന്തയിൽ നിൽക്കുകയായിരുന്നു യുവാവ് മരിച്ചു. കുരമ്പാല പാലാ മുരുപ്പേൽ പരേതനായ ചിന്നത്തമ്പിയുടെ മകൻ സി.രാജൻ ( അയ്യപ്പൻ 40 )ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ രാജൻ വർഷങ്ങളായി പന്തളത്തു സ്ഥിര താമസമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.മണിക്ക് സുഹൃത്തിനൊപ്പം കുളനട മാന്തുകയിലുള്ള ഒരു കടയുടെ വരാന്തയിൽ നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ രാജന്റെ മുകളിലേക്കു ഇടിച്ചു കയറുകയായിരുന്നു. രാജനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. . അപകടത്തിൽ പെട്ട കാർ പന്തളം പോലീസ് കസ്റ്റഡിയിൽ എടുത്തു.കൊട്ടാരക്കരയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്നു കാർ.ഇന്നലെ ഇവിടെ ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചിരുന്നു.
Read More » -
പന്തളത്ത് ആർമി ഡോക്ടർ ഓടിച്ചിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയ സംഭവം;ഒരാൾ മരിച്ചു
പന്തളം: ആർമി ഡോക്ടർ ഓടിച്ചിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്തളം,കുരമ്പാലയിൽ ഇന്നലെയായിരുന്നു സംഭവം.ഗുരുതര പരിക്കുപറ്റി ചികിത്സയിൽ ആയിരുന്ന കൊല്ലം സ്വദേശി മിലാസ്ഖാൻ ആണ് മരണമടഞ്ഞത്. എറണാകുളത്തും നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ജമ്മുകാശ്മീരിൽ ആർമി ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ആനന്ദ് ഓടിച്ചിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്.ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചതിനു ശേഷം തൊട്ടടുത്ത കടയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ പന്തളം കുളനട സ്വദേശിനി മോടിയിൽ മേമന,മാന്തുക സ്വദേശിനി ആര്യ, ഡോക്ടർ ആനന്ദ് എന്നിവർക്കും പരിക്കേറ്റിരുന്നു.കൊല്ലം കൈപ്പറ്റ സ്വദേശിയാണ് മരിച്ച മിലാസ്ഖാൻ.
Read More » -
പത്തനംതിട്ടയിൽ മൂന്ന് ഡിപ്പോകളിൽ നിന്നും കൊറിയർ സർവീസുമായി കെഎസ്ആർടിസി
പത്തനംതിട്ട : ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനായി കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന കൊറിയര്‍ സര്‍വീസിനായി ജില്ലയിലെ മൂന്ന് ഡിപ്പോകള്‍ തിരഞ്ഞെടുത്തു. പത്തനംതിട്ട, തിരുവല്ല, അടൂര്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി.സംസ്ഥാനത്ത് 55 ഡിപ്പോയില്‍ നിന്ന് ആദ്യഘട്ടത്തില്‍ കൊറിയര്‍ സര്‍വീസില്‍ സാധനങ്ങള്‍ അയയ്ക്കാനാകും.ഇതിനായി ഡിപ്പോകളില്‍ 24 മണിക്കൂറും ഫ്രണ്ട് ഓഫീസുകൾ പ്രവര്‍ത്തിക്കും.കൊറിയര്‍ കൊണ്ടുപോകുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍സെന്‍റ്റീവ് നല്‍കാനും ധാരണയായിട്ടുണ്ട്.മാസം അഞ്ചുകോടി രൂപയാണ് കൊറിയറിലൂടെ അധിക വരുമാനമായി കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. സുരക്ഷിതമായി പായ്ക്ക് ചെയ്ത പാഴ്‌സല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ എത്തിക്കുക. ലഭിക്കേണ്ട വിലാസവും അയയ്ക്കുന്ന ആളിന്റെ വിലാസവും ഫോണ്‍ നമ്ബരും കൃത്യമായി അധികൃതര്‍ക്ക് നല്‍കുക. ഉപഭോക്താവിന് എം.എം.എസ് മുഖേന യഥാസമയം വിവരങ്ങള്‍ ലഭിക്കും. ബസില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയര്‍ ബോക്‌സിലാകും പാഴ്‌സല്‍ സൂക്ഷിക്കുക. ജില്ലയിലെ ഡിപ്പോകള്‍ പത്തനംതിട്ട, തിരുവല്ല, അടൂര്‍ അന്യസംസ്ഥാനത്തെ സ്ഥലങ്ങള്‍: ബംഗ്ലൂരു, മൈസൂരു, കോയമ്ബത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍. പ്രത്യേകത : മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്,…
Read More » -
തിടനാട് പഞ്ചായത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി; സ്വന്തം പ്രസിഡന്റിനെതിരെ ഭരണപക്ഷമായ എൽഡിഎഫിന്റെ അവിശ്വാസം
കോട്ടയം: തിടനാട് പഞ്ചായത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കേരള കോൺഗ്രസ് എം അംഗമായ വിജി ജോർജാണ് പഞ്ചായത്ത് പ്രസിഡന്റ്. മുൻ ധാരണ പ്രകാരം വിജി ജോർജ്ജ് പ്രസിഡന്റ് പദവി രാജിവെക്കേണ്ടതാണ്. എന്നാൽ സമയമായപ്പോൾ വിജി ജോർജ്ജ് രാജിക്ക് തയ്യാറായില്ല. ധാരണ തെറ്റിച്ച കേരളാ കോൺഗ്രസ് എം അംഗത്തിനെതിരെ സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. പഞ്ചായത്തിൽ ഒരംഗമാണ് സിപിഎമ്മിനുള്ളത്. കേരള കോൺഗ്രസ് എമ്മിന് മൂന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് വിജി ജോർജ്ജ് പ്രസിഡന്റായത്. പഞ്ചായത്തിൽ ആകെ 14 അംഗങ്ങളാണ് ഉള്ളത്. കേരള കോൺഗ്രസ് എം മൂന്ന്, സിപിഐഎം രണ്ട്, സിപിഐ ഒന്ന്, സ്വതന്ത്രർ 2, യുഡിഎഫിൽ കോൺഗ്രസ് 2, ജോസഫ് ഗ്രൂപ്പ്, ബിജെപി 1, ജനപക്ഷം 2 എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഡിസംബറിൽ വിജി ജോർജ്ജ് രാജിവയ്ക്കണ്ടതായിരുന്നു. എങ്കിലും…
Read More » -
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം:എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാവുമ്ബ ശ്യാംകുമാര്‍ ഭവനില്‍ ശശീന്ദ്ര ബാബുവിന്റെ മകന്‍ ശരത് (24) ആണ് അറസ്റ്റിലായത്.കരുനാഗപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു സംഭവം.എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് 2022 ഒക്ടോബറില്‍ ഇയാളുടെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനവിവരം പെണ്‍കുട്ടി ആദ്യം പുറത്തു പറഞ്ഞിരുന്നില്ല.പിന്നീട് മാനസികമായി തളര്‍ന്ന അവസ്ഥയിലായതോടെ മാതാപിതാക്കള്‍ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് ഒളിവിലായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു
Read More » -
കോഴിക്കോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു
കോഴിക്കോട്:കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ കരുമലയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരപ്പറമ്ബ് നാരോത്ത് ലൈന്‍ ഉദയന്റെ മകള്‍ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം.ബൈക്ക് എകരൂല്‍ ഭാഗത്ത് നിന്നും ടിപ്പര്‍ ലോറി കണ്ണൂരില്‍ നിന്നും വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനായ യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.
Read More »