കാട്ടാക്കട: പട്ടകുളം-പന്നിയോട്- പേഴുംമൂട് റോഡിന്റെ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു.
റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലും വീതി കൂട്ടി പാർശ്വഭിത്തികൾ കെട്ടുകയും
ഓടകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.5 വര്‍ഷം റോഡ് പരിപാലനം കരാറുകാരെ ഏല്പിച്ചുകൊണ്ടുള്ള നിര്‍മാണ രീതിയാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിയോജക മണ്ഡലത്തിലാണ് റോഡ്. പേഴുമൂട് മുതൽ വീരണകാവ് വരെ അഞ്ച് കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്.പത്തരക്കോടി രൂപയാണ് നിർമ്മാണച്ചിലവ്.