LocalNEWS

എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനം ദിനം അരങ്ങിൽ നിറഞ്ഞാടി കോളജ് വിദ്യാർത്ഥികൾ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തു നടന്ന മേളയിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

 

പരിപാടിയിൽ വിദ്യാർഥികൾ സംഘനൃത്തം, തീം ഡാൻസ്, മിമിക്രി, മൈം, ചെയിൻ സോങ് എന്നിവ അവതരിപ്പിച്ചു. എസ്.ഡി കോളജ് കാഞ്ഞിരപ്പള്ളി, ബസേലിയോസ് കോളേജ് കോട്ടയം, അൽഫോൺസ കോളേജ് പാലാ, ശ്രീ ശബരീശ കോളേജ് മുണ്ടക്കയം, ഗവൺമെന്റ് കോളേജ് കോട്ടയം, സി.എം.എസ് കോളേജ് കോട്ടയം, അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

Back to top button
error: