Local
-
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. ഈട്ടി, പ്ലാവ്, മാവ്, നെല്ലി എന്നിങ്ങനെ പതിനഞ്ചോളം വൃക്ഷത്തൈകളും വഴുതന, മുളക്, വെണ്ട, പയർ എന്നീ പച്ചക്കറിത്തൈകളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നട്ട് പിടിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, ബി.ഡി.ഒ. ടി.കെ. സജീവൻ , ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Read More » -
കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിൽ വനിതകൾക്കായി ഫിറ്റ്നസ് സെന്റർ ആരംഭിച്ചു; ഫിറ്റ്നസ് സെന്റർ കായിക വ്യായാമത്തിനുള്ള അവസരങ്ങളായി കണ്ട് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കോട്ടയം: പൊതുജന ആരോഗ്യരംഗത്ത് സംസ്ഥാനത്തുണ്ടായ മാറ്റം ഇതര സംസ്ഥാനങ്ങൾക്കും രാജ്യത്തിനും മാത്യകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിൽ ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം എല്ലാ ആശുപത്രികളിലും എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. വനിതാ ഫിറ്റ്നസ് സെന്റർ പോലെയുള്ളവ കായിക വ്യായാമത്തിനുള്ള അവസരങ്ങളായി കണ്ട്, നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു. ചടങ്ങിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ഗവ ചീഫ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഫിറ്റ്നസ് സെന്റർ ഒരുക്കിയ കോട്ടയം ആർ.ജെ എന്റർപ്രൈസിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അനുമോദിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത്…
Read More » -
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ:ശവക്കോട്ടപ്പാലത്തിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണ് മരിച്ചത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സനയെ (20) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു രണ്ടു പേരും.റോഡില്‍ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.ഒരു മകളും കൂടിയുണ്ട്.
Read More » -
ഉത്തര കേരളത്തിലെ ‘ഇടയിലെക്കാട്’ ദ്വീപിൻ്റെ ചരിത്രമെഴുതിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിളയ്ക്ക് സംസ്ഥാന തല അംഗീകാരം
കാഞ്ഞങ്ങാട്: ‘ഇടയിലെക്കാടി’ൻ്റെ പാരിസ്ഥിതിക ചരിത്രമെഴുതിയ നിളയ്ക്ക് സംസ്ഥാനതല അംഗീകാരം. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച പാദമുദ്രകൾ- പ്രാദേശിക ചരിത്രരചന ശില്പശാലയിലാണ് സംസ്ഥാനത്തെ മികച്ച അഞ്ച് രചനകളിലൊന്നായി ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിളയുടെ രചന തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടമായ സ്കൂൾ തലത്തിൽ, സംസ്ഥാനത്തെ അയ്യായിരത്തോളം കുട്ടികൾ പങ്കെടുത്തതായിരുന്നു പ്രാദേശിക ചരിത്രരചന. തുടർന്ന് ഉപജില്ല, ജില്ലാതലങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി 14 ജില്ലകളിലെ 28 കുട്ടികൾ പങ്കെടുത്തു കൊണ്ടുള്ളതായിരുന്നു മൂന്നുനാൾ നീണ്ട സംസ്ഥാന തലത്തിലെ സമാപന ശില്പശാല. സംസ്ഥാന തല ശില്പശാല നടന്ന തിരുവനന്തപുരം സീ മാറ്റിൽ വെച്ച് ഗതാഗത മന്ത്രി ആൻ്റണി രാജുവിൽ നിന്നും നിള പ്രശസ്തിപത്രവും പുരസ്കാരവും ഏറ്റുവാങ്ങി. ജൈവവൈവിധ്യ സമ്പന്നമായ ‘ഇടയിലെക്കാട്’ ദ്വീപിൻ്റെ പരിസ്ഥിതിയുടെ ഇന്നലെകളിലേക്ക് കടന്നിറങ്ങിക്കൊണ്ട് നടത്തിയ അന്വേഷണം, നിറഞ്ഞ കയ്യടിയോടെയാണ് ചരിത്ര സദസ്സ് വരവേറ്റത്. ഒരു കാലത്ത് പൂർണമായും കാടായി കിടന്ന 312 ഏക്കർ വിസ്തൃതിയുള്ള തുരുത്തിൽ ഇന്ന് പച്ചപ്പോടെ തലയുയർത്തി നിൽക്കുന്ന 15…
Read More » -
കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള വീണ്ടും അപകടം; ബൈക്ക് യാത്രികന് പരുക്ക്
കൊച്ചി: കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടം വീണ്ടും ആവർത്തിക്കുന്നു. ഇന്ന് എറണാകുളം ജില്ലയിലെ പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തിൽ കഴുത്തിന് പരിക്കേറ്റത്. മുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി. ബൈക്ക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും പ്രജീഷ് പ്രതികരിച്ചു.
Read More » -
മാനന്തവാടിയിൽ തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്തു
മാനന്തവാടി: തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാൻ ചത്തു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് പ്രാണരക്ഷാർഥമാണ് മാൻ പേരിയ മുപ്പത്തിയാറിലെ മദ്രസയിൽ ഓടിക്കയറിയത്. വനമേഖലയിൽ നിന്ന് മുന്നൂറ് മീറ്റർ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുൽ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാൻ താഴെ വീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാവുകയും ചെയ്തു. അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ, വികാസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടർ ഫായിസ് മുഹമ്മദ് പോസ്റ്റ്മോർട്ടം നടത്തി.
Read More » -
മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്ത കുമളി പഞ്ചായത്തിനെതിരേ സമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു; മാധ്യമ പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം
കുമളി: ഇടുക്കിയിലെ കുമളിയിൽ, മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട മാധ്യമ പ്രവർത്തകന് സിപിഎം പ്രവർത്തകർ മർദ്ദിച്ചു. മാധ്യമ പ്രവർത്തകനും, കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുൾ സമദിനാണ് മർദ്ധനമേറ്റത്. അബ്ദുൾ സമദിനെ പരിക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൾ സമദ് വൈകിട്ട് കളക്ഷനെടുക്കുന്നതിനിടെ കുമളി ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്. സമദിൻറെ വീടിന് സമീപത്തുകൂടെ കടന്നു പോകുന്ന ഓട പുതുക്കി പണിയുന്നതിനായി മാസങ്ങൾ മുമ്പ് അടച്ചിരുന്നു. പണിപൂർത്തിയായിട്ടും ഇത് തുറന്നു നൽകാൻ പഞ്ചായത്തംഗങ്ങൾ തയ്യാറായില്ല. ഇതിനിടെ ഓടയിൽ മണ്ണിട്ടതിനെ തുടർന്ന് ഒഴുക്കു നിലച്ചതോടെ വീടുകൾക്ക് സമീപം മാലിന്യം കുന്നു കൂടി കിടക്കുകയാണ്. പലതവണ ഇക്കാര്യം കുമളി പഞ്ചായത്തിലെ 8, 14 വാർഡുമെമ്പർമാരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച് ഇന്നലെ ഫേസ്ബുക്കിൽ സമദ് പോസ്റ്റിട്ടിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമായത്. സി.പി.എം. പ്രവർത്തകർ കൂട്ടമായെത്തി തന്നെ…
Read More » -
കുരുമുളക് കച്ചവടത്തിലൂടെ വയനാട്ടിലെ മലഞ്ചരക്ക് വ്യാപാരികളെ കോടികൾ തട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് വലയിൽ കുടുങ്ങി
വയനാട് ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ വെള്ളമുണ്ട പോലീസ് അകത്താക്കി. 1090 കിന്റൽ കുരുമുളക് കടത്തി മൂന്ന് കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി(59)യെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്ന സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചു എന്ന കുറ്റത്തിന് വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. സുരക്ഷക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടും അതൊന്നും വക വെക്കാതെ പ്രതി…
Read More » -
ഹോട്ടൽ മാലിന്യനീക്കം സംബന്ധിച്ച തർക്കം; കടനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ സിപിഎം – കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
കോട്ടയം: കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിൽ സിപിഎം കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേരള കോൺഗ്രസ് നേതാവ് ജെയ്സൺ പുത്തെൻകണ്ടെത്ത്, സി പിഎം നേതാവ് വി ജി സോമൻ എന്നിവർ തമ്മിൽ ആണ് കൈയ്യങ്കാളി നടന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ജനകീയ ഹോട്ടലിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു സംഘർഷത്തിന് കാരണം.
Read More » -
മീനന്തറ മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്.
കോട്ടയം: കോട്ടയത്ത് നടക്കുന്ന മീനന്തറ മീനച്ചിലാർ-കൊടൂരാർ സംയോജന പദ്ധതി വൻ തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. നദികളുടെ സംരക്ഷണത്തിന്റെ പേരിൽ സി.പി.എമ്മിന്റെ ഒരു നേതാവ് കമ്മറ്റി ഉണ്ടാക്കി പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ആഴം കൂട്ടാനെന്ന വ്യജേന തോടുകൾ മാന്തി പണം തട്ടുന്ന രീതിയാണ് ഈ കമ്മറ്റിയുടേത്. മീനച്ചിലാറിന്റെ് തീരത്തെ കോടികൾ വിലമതിക്കുന്ന മണൽ മണ്ണാണെന്ന വ്യാജേന നീക്കം ചെയ്യാൻ ജലസേചന മന്ത്രിയുടെ ഒത്താശയോടെയുളള ശ്രമമാണ് നടക്കുന്നതെന്നും യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ആരോപിച്ചു. ഇതിന് മുമ്പ് പലസ്ഥലങ്ങളിലും മണൽ വാരാൻ ശ്രമം ഉണ്ടായപ്പോൾ നാട്ടുകരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചിരുന്നു.ആരുടെയും അനുമതി ഇല്ലാതെയാണ് ഇറിഗേഷന്റെ നേതൃത്വത്തിൽ മണലെടുക്കാൻ ശ്രമം നടക്കുന്നത്.ഇതിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്.ഇതിനെതിരേ യു.ഡി.എഫ്.വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫിൽസൺ മാത്യൂസ് പറഞ്ഞു.
Read More »