
ചേര്‍ത്തല: ബസില്‍ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയത്ത് നിന്നും ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസിൽ ശനിയാഴ്ച രാവിലെയായിരുന്നു സം ഭവം.
വരനാട് കുപ്പക്കാട്ടിൽ ദേവകി (72) യുടെ മാലയാണ് കവരാൻ ശ്രമിച്ചത്.സംഭവത്തിൽ തിരുപ്പൂര്‍ ചെട്ടിപ്പാളയം കോവില്‍ വളവ് ഡോര്‍ നമ്ബര്‍ 13 ല്‍ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്. യാത്രക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മാല പൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു.തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേര്‍ത്തല പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan