Local
-
പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട്
പത്തനംതിട്ട: വനാന്തരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് മൂഴിയാര്‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 192.63 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇന്നലെ വൈകിട്ടോടെ ഇത് 190 അടി പിന്നിട്ടു. 192.3 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറന്നുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടർന്ന് കക്കാട് പവര്‍ ഹൗസ് വരെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
എ.ഇ.എം. സ്കൂൾ ഓഫ് കിഡ്സിന്റെയും വചന ഗ്രാമത്തിന്റെയും പ്രവേശനോത്സവം നടത്തി – ഫോട്ടോസ്
തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വചന ഗ്രാമത്തിന്റെയും മോർ അന്തോണിയോസ് മോണാസ്ട്രിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന എ.ഇ.എം. സ്കൂൾ ഓഫ് കിഡ്സിന്റെയും പ്രവേശനോത്സവം നടത്തി. ധ്യാന കേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വചന ഗ്രാമത്തിന്റെ ചുമതലയുള്ള ഫാ. റിനോ ആനിക്കൽ, ധ്യാന കേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ബിനോയ് ചാക്കോ, എ.ഇ.എം. സ്കൂൾ ഓഫ് കിഡ്‌സിന്റെ ചുമതലയുള്ള ഫാ. ക്ലിമ്മീസ് എൽദോ എന്നിവർ പ്രസംഗിച്ചു. ധ്യാന കേന്ദ്രത്തിലെ വൈദീകരും പുതിയ അധ്യായന വർഷത്തിലെ കുഞ്ഞുങ്ങളും മാതാപിതാക്കന്മാരും പങ്കെടുത്തു.
Read More » -
നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉദ്ഘാടനം നാളെ
കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ സംസ്ഥാനപാത പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാളെ നാടിനു സമർപ്പിക്കും. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി., വാഴൂർ സോമൻ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളാകും. പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യു, ജോയി ജോർജ്, എം.ജി. ശേഖരൻ, അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ്, അഡ്വ. സാജൻ കുന്നത്ത്, സിറാജ് കണ്ടത്തിൽ, രാജേഷ് കുമാർ, റഫീഖ് പട്ടരുപറമ്പിൽ, ടി.എസ്. റഷീദ്,…
Read More » -
കൊല്ലങ്കോട് കേരള വനിത കോ – ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനം ആചരിച്ചു
പാലക്കാട്: കൊല്ലങ്കോട് കേരള വനിത കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡന്റ് നസീമ. എസ് അധ്യാപിക അമ്പിളിയ്ക്ക് വൃക്ഷതൈ കൈമാറി ഉദ്ഘാടനം നിർവഹിക്കുകയും സൊസൈറ്റി വളപ്പിൽ വൃക്ഷ തൈ നടുകയും ചെയ്തു. സൊസൈറ്റി സെക്രട്ടറി മായ, ജീവനക്കാരായ അജിത, അനിത തുടങ്ങിയവർ സംബന്ധിച്ചു.
Read More » -
കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഉപ്പുതറ തോണിത്തടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വഴുതി വീണ് പെയിന്റിംഗ് തൊഴിലാളി മരണമടഞ്ഞു. വെള്ളിലാംകണ്ടം സ്വദേശി മാന്തറയിൽ സിബി (40)ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ സുനിത, രണ്ട് മക്കൾ
Read More » -
വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു, കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചെളിയില്‍ മുങ്ങുകയായിരുന്നു
കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാസർകോട് ഉദുമ പാക്യാരയിലെ മജീദ് – റാശിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഷിദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ഉദുമ കാപ്പില്‍ പുഴയുടെ അഴിമുഖത്താണ് അപകടം നടന്നത്. സമപ്രായക്കാരായ മൂന്ന് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ റാഷിദ് ചെളിയില്‍ മുങ്ങുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റാഷിദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. പുഴയില്‍ ഇറങ്ങിയ സുഹൃത്തുക്കള്‍ അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉദുമ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും പാസായി തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് റാഷിദ് വിടവാങ്ങിയത്. മാജിദ സഹോദരിയാണ്.
Read More » -
വീട് നിര്‍മാണം നടക്കുന്നതിനിടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ:മട്ടന്നൂർ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിനിടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാല്‍ ഏളക്കുഴി പന്നിയോട്ട് പൊയില്‍ വീട്ടില്‍ പരേതരായ വാസു-ഓറക്കണ്ടി നളിനി ദമ്ബതികളുടെ മകന്‍ ഒ കെ വനേഷാണ് (37) മരിച്ചത്. മട്ടന്നൂര്‍ ഫയര്‍ഫോഴ്സും സമീപവാസികളും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read More » -
കോട്ടയത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരില്‍ മേല്‍കൈ തിരുവഞ്ചൂര്‍ വിഭാഗത്തിന്
കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള വിശാല എ ഗ്രൂപ്പിന് മേല്‍കൈ. ആകെയുളള 18 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഏഴു പേരും വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്. പഴയ എ ഗ്രുപ്പില്‍ നിന്നുളളവരാണ് മൂന്നു ബ്ലോക്ക് പ്രസിഡന്റുമാര്‍. ഇതിന് പുറമേ ചാണ്ടി ഉമ്മന്‍ നിര്‍ദേശിച്ചവരാണ് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാര്‍. പുതുപ്പളളി മണ്ഡലമുള്‍പ്പെടുന്ന പുതുപ്പളളി, അയര്‍ക്കുന്നം ബ്ലോക്ക് പ്രസിഡന്റുമാരെയാണ് ചാണ്ടി ഉമ്മന്റെ നിര്‍ദേശപ്രകാരം നിയോഗിച്ചത്. ഐ ഗ്രൂപ്പിന് നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉളളത്. ഇതില്‍ കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് തിരുവഞ്ചൂര്‍ വിഭാഗത്തിന്റെയും നോമിനിയാണ്. ഒരു ബ്ലോക്ക് പ്രസിഡന്റ് കെ.സി. വേണുഗോപാലിനൊപ്പവും ഒരാള്‍ ആന്റോ ആൻ്റണിക്കൊപ്പവുമാണ്. കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പില്‍ നിന്നും വന്ന ഒരു വിഭാഗവും ഉള്‍പ്പെടുന്നതാണ് വിശാല എ ഗ്രൂപ്പ് .ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. പഴയ എ ഗ്രൂപ്പിന് നേതൃത്വം…
Read More » -
കോട്ടയം ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലേക്കും പ്രസിഡൻറുമാരെ പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോട്ടയം ഈസ്റ്റ് – സിബി ജോൺ കോട്ടയം വെസ്റ്റ് – എൻ.ജയചന്ദ്രൻ ഏറ്റുമാനൂർ – ജോ റോയി ആർപ്പൂക്കര – സോബിൻ തെക്കേമഠം കടുത്തുരുത്തി – ജെയിംസ് പുല്ലപ്പള്ളി ഉഴവൂർ – ന്യൂവ് ജെറ്റ് ജോസഫ് വൈക്കം – ടി.ഡി ഉണ്ണി തലയോലപ്പറമ്പ് – എം.കെ ഷിബു പാലാ – എൻ.സുരേഷ് ഭരണങ്ങാനം – മോളി പീറ്റർ ചങ്ങനാശേരി വെസ്റ്റ് – ബാബു കോഴിപ്പുറം ചങ്ങനാശേരി ഈസ്റ്റ് – കെ.എ ജോസഫ് പൂഞ്ഞാർ – അഡ്വ.കെ.സതീഷ് കുമാർ മുണ്ടക്കയം – ബിനു മറ്റക്കര കാഞ്ഞിരപ്പള്ളി – അഡ്വ.പി.ജീരാജ് കറുകച്ചാൽ – മനോജ് തോമസ് പുതുപ്പള്ളി – കെ.വി ഗിരീഷൻ അയർക്കുന്നം – കെ.ജെ രാജു
Read More » -
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി സഹകരിച്ച് കോട്ടയം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കായി വ്യക്ഷതൈകൾ വിതരണം ചെയ്തു
കോട്ടയം: ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി സഹകരിച്ച് കോട്ടയം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കായി വ്യക്ഷതൈകൾ വിതരണം ചെയ്തു. വ്യക്ഷതൈകളുടെ വിതരണോദ്ഘാടനം സഹകരണ റജിസ്ടേഷൻ മന്ത്രി വി.എൻ. വാസവൻ പ്രസ് ക്ലബ് സ്പോർട്സ് കൺവീനർ ടോബി ജോൺസനും കേരള പത്രപ്രവർത്ത യൂണിയൻ മുൻ ജില്ലാ കമ്മിറ്റിയംഗം പി.എം. ബിനുമോനും നൽകി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി സുമി സുലൈമാൻ, കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഷാലു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read More »