LocalNEWS

മൂന്നാർ – ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് ദമ്പതികൾക്ക് പരുക്ക്

മൂന്നാർ: മൂന്നാർ – ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇടമലക്കുടിയിൽ പോയി തിരികെ മടങ്ങിയ മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയിൽ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പെരിയവാരയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.

മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ ജ്യോതി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരിക്കേറ്റു. വാഹനം മറിഞ്ഞ ശേഷം ഇവർ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തുകയുമായിരുന്നു.

Signature-ad

ഇടമലക്കുടി സന്ദർശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നതറിഞ്ഞ് മൂന്നാർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: