Local

  • തിരുവനന്തപുരം കോര്‍പറേഷനിങ്ങു തരണേയെന്ന് മുഖ്യമന്ത്രി ; കേരളത്തില്‍ വികസനമുണ്ടായത് ഇടത് ഭരണകാലത്തെന്ന് മുഖ്യമന്ത്രി ; തദ്ദേശത്തില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് എം.വി. ഗോവിന്ദന്‍

      തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണമിങ്ങ് തരണേയെന്ന് വോട്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.  

    Read More »
  • ചെങ്കോട്ട സ്‌ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി

    ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്. അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.

    Read More »
  • ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് മുനമ്പം സമരസമിതി ; ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

    കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തില്‍നിന്നും മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പിന്മാറി. ജോസഫ് ബെന്നിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് സമരസമിതി തീരുമാനിച്ച തോടെയാണ് ബെന്നി പിന്‍മാറിയത്. ഇതോടെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനില്‍നിന്ന് ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗമാണ് ജസ്‌ന സനല്‍.

    Read More »
  • കരളാണ് പെറ്റ് സ്‌കാന്‍ ; കരളില്‍ തറച്ച മീന്‍ മുള്ള് കണ്ടെത്തിയത് പെറ്റ് സ്‌കാനില്‍ ; രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു ; കരളില്‍ മീന്‍മുള്ള് തറഞ്ഞുകിടന്നത് രണ്ടാഴ്ചയിലേറെ

      കൊച്ചി : രണ്ടാഴ്ചയായിട്ടും പനി മാറിയിട്ടില്ലെന്ന് രോഗി പറഞ്ഞപ്പോഴാണ് ഒന്ന് പെറ്റ് സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍ക്ക് അങ്ങിനെ നിര്‍ദ്ദേശിക്കാന്‍ തോന്നിയതുകൊണ്ട് മാത്രം ആ രോഗി രക്ഷപ്പെട്ടു. വിട്ടുമാറാത്ത പനിയുടെ കാരണം കരളില്‍ തറഞ്ഞിരുന്ന ഒരു മീന്‍മുള്ളാണെന്ന് പെറ്റ്‌സ്‌കാനില്‍ കണ്ടെത്തി തുടര്‍ചികിത്സ നടത്തി രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. യുവാവിന്റെ കരളില്‍ രണ്ടാഴ്ചയിലധികമായി മീന്‍ മുള്ള് തറഞ്ഞുകിടക്കുകയായിരുന്നു. വിട്ടുമാറാത്ത ചുമയും പനിയുമായാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയുളള പനിയെന്ന് കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടര്‍ പെറ്റ് സ്‌കാന്‍ നിര്‍ദ്ദേശിച്ചു. വയറില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ അസാധാരണമായ ഒരു വസ്തു കണ്ടെത്തിയത്.…

    Read More »
  • ശബരിമലയിലേക്ക് ഭക്തസഹസ്ര പ്രവാഹം ; ശബരിമലയില്‍ നിലവിലെ സ്ഥിതി ഭയാനകം ; ദര്‍ശന സമയം നീട്ടി ; തിരക്ക് നിയന്ത്രിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ; ദര്‍ശനം കിട്ടാതെ തീര്‍ത്ഥാടകര്‍ മടങ്ങുന്നു

    പത്തനംതിട്ട : ശബരിമലയില്‍ തിക്കു തിരക്കും നിയന്ത്രണാതീതം. ദര്‍ശനം കിട്ടാതെ നിരവധി ഭക്തര്‍ മടങ്ങി. നിലവില്‍ ശബരിമലയിലെ സ്ഥിതി ഭയനാകമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ദര്‍ശന സമയം നീട്ടിയിട്ടും തിരക്കിന് കുറവില്ല. നാടിന്റെ നാനാഭാഗത്തു നിന്നും വന്‍ ഭക്തജനപ്രവാഹം. ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണെന്നും കെ.ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് നടപടികളെടുക്കുമെന്നും പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പോലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും. സന്നിധാനത്ത് അയ്യപ്പഭക്തരുടെ വന്‍ തിരക്കാണ് വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്കു സമീപവും അനുഭവപ്പെടുന്നത്. പോലീസിനെക്കൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണുള്ളത്. പോലീസിന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കാത്ത അവസ്ഥയാണ്. പോലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡെല്ലാം മറികടന്ന് അയ്യപ്പഭക്തര്‍ മുന്നോട്ടുപോകുന്ന സ്ഥിതിവരെയുണ്ടായി.…

    Read More »
  • ശബരിമല ദര്‍ശനത്തിന് വന്‍ തിരക്ക് ; മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട സ്ഥിതി ; തിരക്കേറിയാല്‍ പമ്പ മുതല്‍ നിയന്ത്രണം വരും

    പമ്പ: ശബരിമല ദര്‍ശനത്തിന് വന്‍ ഭക്തജനപ്രവാഹം. സന്നിധാനത്തും പമ്പയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടു. നട തുറന്ന ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനം നടത്താനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തരുടെ പ്രവാഹമാണ്. വെര്‍ച്വല്‍ ക്യൂ സംവിധാനമുണ്ടെങ്കിലും കുട്ടികളും പ്രായമായ സ്ത്രീകളുമടക്കമുള്ള ഭക്തര്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയുണ്ട്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ നിയന്ത്രണ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക. ദിനംപ്രതി 90,000 പേര്‍ക്കാണ് മല കയറാന്‍ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂര്‍ ആണ് ശബരിമലയില്‍ ദര്‍ശന സമയം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് ക്രമാതീതമായി…

    Read More »
  • വി.എം.വിനുവിന്റെ പേര് എന്നേ വെട്ടിയതാണ് ; 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലും വിനുവിന്റെ പേരില്ല ; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; വോട്ട് വെട്ടിയെന്ന വാദം പൊളിഞ്ഞു

    കോഴിക്കോട് : സംവിധായകന്‍ വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നതായി കണ്ടെത്തി. 2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലും വി.എം.വിനുവിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ വിനുവിന്റെ പേര് ഇത്തവണ വെട്ടിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിഞ്ഞു. അതേസമയം, 2020ല്‍ വോട്ട് ചെയ്തിരുന്നുവെന്ന് വിനു ആവര്‍ത്തിച്ചു. മലാപ്പറമ്പിലാണ് വോട്ട് ചെയ്തതെന്നും വിനു തറപ്പിച്ചു പറയുന്നു. എന്നാല്‍ മലാപറമ്പ് ഡിവിഷനില്‍ 2020ലെ വോട്ടര്‍ പട്ടികയിലും വി.എം.വിനു ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായാണ് വിനു ഇക്കുറി മത്സരിക്കാനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത സംഭവത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരിലാത്ത സ്ഥാനാര്‍ഥികളായ വി.എം.വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു. യോഗത്തിനുശേഷം…

    Read More »
  • ശബരിമലയില്‍ മാളികപ്പുറം കുഴഞ്ഞുവീണു മരിച്ചു ; മരിച്ചത് കൊയിലാണ്ടി സ്വദേശിനി സതി ; മരണം സംഭവിച്ചത് മലകയറുമ്പോള്‍ അപ്പാച്ചിമേട്ടില്‍ വെച്ച്

    പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം മല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറുമ്പോള്‍ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.  

    Read More »
  • പാലക്കാട് ബിജെപിയില്‍ തമ്മിലടി ശക്തം ; സ്ഥാനാര്‍ത്ഥി പട്ടിക ഏകപപക്ഷീയമെന്ന് തുറന്നടിച്ച് മുന്‍ നഗരസഭ അധ്യക്ഷ ; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമീള ശശിധരന്‍

    പാലക്കാട്: പാലക്കാട് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്ത്. കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമീള ഉന്നയിച്ചത്. ഇതോടെ തേേദ്ദശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിയില്‍ അടിയൊഴുക്കുകള്‍ക്കും അട്ടിമറികള്‍ക്കും സാധ്യതയേറി. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്നും പാലക്കാട് ബിജെപി പിടിച്ചെടുക്കാന്‍ കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയെന്നും പ്രമീള ശശിധരന്‍ കുറ്റപ്പെടുത്തി. തന്റെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാരാണെന്ന് പോലും ഏറ്റവും അവസാനമാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ക്ഷണിച്ചില്ല. തന്നെ ക്രൂശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ലെന്നും പ്രമീള പരാതിപ്പെട്ടു. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
  • യെസ് യുവര്‍ ഓണര്‍ സംവിധായകന്‍ കോടതിയിലേക്ക് ; യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് വോട്ടില്ല ; പുതുക്കിയ പട്ടികയില്‍ വിനുവിന്റെ പേരില്ല ; കോഴിക്കോട് യുഡിഎഫിന് തിരിച്ചടി

      കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോര്‍പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റില്‍ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് നേത്യത്വം ആരോപിച്ചു. ഇതിനിടെ വി.എം.വിനു ഡിസിസിയില്‍ എത്തി. 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അത് താന്‍ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഫോണ്‍ കോളുകള്‍ തനിക്ക് വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താന്‍ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ…

    Read More »
Back to top button
error: