Breaking NewsIndiaKeralaLead NewsLocalNEWS

കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ ടൂര്‍ പോയ ബസ് മറിഞ്ഞു ; പരിക്കേറ്റത് പതിനഞ്ചു പേര്‍ക്ക് ‘ അപകടം കര്‍ണാടകയില്‍ വെച്ച് ; പരിക്ക് ഗുരുതരമല്ല

 

ബംഗളുരു : കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസ് അപകടത്തില്‍പെട്ടു. കര്‍ണാടകയിലേക്ക് പഠനയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് ഹസനില്‍ വെച്ച് മറിഞ്ഞത്.പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല. ബംഗളൂരു സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഹസനിലെ അറയ്ക്കല്‍ഗുഡ എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്നു പുലര്‍ച്ചയോടെ വിദ്യാര്‍ത്ഥികളുടെ സംഘം കോഴിക്കോട്ടേക്ക് മടങ്ങി.

Back to top button
error: