LocalNEWS

പാലാ രൂപതയുടെ കാസ ദെൽ ക്ലെയറോ വൈദിക മന്ദിരം ഉദ്‌ഘാടനം ചെയ്തു

പാലാ: പാലാ രൂപത ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേക സുവർണ്ണ ജൂബിലി സ്മാരകമായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. മാർ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചാണ് കാസ ദെൽ ക്ലെയറോ എന്ന പേരിൽ വൈദിക മന്ദിരം നിർമ്മിച്ചത്. ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പിന് മുഖ്യ കാർമികത്വം വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഷംഷാബാദ് ഓക്സിലറി ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു.

മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, കാസാ ദെൽ ക്ലെയറോ ഡയറക്ടർ ഫാ.അഗസ്റ്റിൻ പെരുമറ്റത്തിൽ , പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, മാണി സി. കാപ്പൻ എം എൽ എ, മോൻസ് ജോസഫ് എം എൽഎ, മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ. ഫാ.ജോസ് കീരഞ്ചിറ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ബിനോയ് ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ശ്രീമതി മേരി ആൻ എന്നിവർ പ്രസംഗിച്ചു.

Signature-ad

രോഗികളും വിശ്രമജീവിതം നയിക്കുന്ന വൈദികർക്കുമായാണ് പുതിയ മന്ദിരം നിർമ്മിച്ചത്. വിശ്രമ ജീവിതം നയിക്കുന്നവർക്കായി പാലാ രൂപത നിർമ്മിച്ച മൂന്നാമത്തെ മന്ദിരമാണിത്. ആതുര ശുശ്രുഷ ആവശ്യമായ വൈദികർക്കു മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് മെഡിസിറ്റിയോട് ചേർന്നു ഇത്തരത്തിൽ ഒരു മന്ദിരം നിർമ്മിച്ചത്. വൈദികർക്ക് വിശ്രമജീവിതം നയിക്കുന്നതിനായി 14 സിംഗിൾ മുറികളും സ്വാന്തന പരിചരണത്തിനായി 7 പേർക്ക് കിടക്കുന്നതിനുള്ള വാർഡ് സൗകര്യവുമുണ്ട്. സിസ്റ്റർമാർ, നഴ്സുമാർ എന്നിവർക്ക് പ്രത്യേക മുറികൾക്കൊപ്പം ചാപ്പൽ, റിഫക്ടറി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

Back to top button
error: