LocalNEWS

വയനാട് കൂടൽക്കടവ് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു, വലവീശുന്നതിനിടെ അപകടത്തിൽ പെട്ടതെന്ന് സൂചന

വയനാട് ജില്ലയിലെ ദാസനക്കര കൂടല്‍കടവ് ചെക്ക്ഡാമിന് സമീപം മീന്‍ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം ചുണ്ടക്കുന്ന് പൂക്കോടന്‍ നാസറാണ് മരിച്ചത്. മാനന്തവാടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന സ്‌കൂബ ഡൈവിംഗിലൂടെ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഏകദേശം മൂന്ന് മണിക്കൂര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ വീശുവലയുടെ കയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വലയിടുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായിരിക്കുമെന്നാണ് സൂചന.

മാനന്തവാടി എസ്.ഐ സോബിന്റെ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. വി വിശ്വാസ്., അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ എം രാജന്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ എം.ബി. വിനു, കെ.അജീഷ് എന്നിവരാണ് വെള്ളത്തില്‍ നിന്നും നാസറിന്റെ മൃതദേഹം മുങ്ങി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: