LocalNEWS

സ്‌കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 16കാരന് ദാരുണാന്ത്യം

    മംഗ്‌ളുരിനടുത്ത്  അഡയാറില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. അഡയാര്‍ പദവ് സ്വദേശി ഷറഫുദ്ദീന്‍ (16) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് ഷറഫുദ്ദീന്‍ അപകടത്തില്‍ പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രക്തത്തില്‍ കുളിച്ചുകിടന്ന ഷറഫുദ്ദീനെ പ്രദേശവാസികള്‍ ഉടന്‍ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുഹൃത്തിന് കാര്യമായ പരുക്കുകളില്ല. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. മംഗ്‌ളുറു മിലാഗ്രസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ശറഫുദ്ദീന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: