LocalNEWS

അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനു സമീപമുള്ള വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  ബേക്കൽ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുര്‍ റഹ് മാന്‍ ബാഖവി- സുഹ്‌റാബീവി ദമ്പതിമാരുടെ മകന്‍ ആഷിഖ് (10) ആണ് മരിച്ചത്.

തിങ്കളാഴ്ച സസ്യക്ക് ആറര മണിയോടെയാണ് അപകടം. കളി കഴിഞ്ഞു വന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഓടികൂടിയവര്‍ പുറത്തെടുത്ത് ഉടന്‍ കോട്ടിക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാതി ആള്‍മറയുള്ള കിണറില്‍ വീണാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതായി ബേക്കല്‍ പൊലീസ്  പറഞ്ഞു.

കുണിയ മിൻഹാജ് പബ്ലിക് സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.

സഹോദരങ്ങൾ: അബൂ ത്വാഹിർ, നിസാം, നസീം, ബിശ്റുൽ ഹാഫി, ഫാതിഹ്, ആഇശത് ഇർഫാന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: