Local

  • ഏറ്റുമാനൂർ നഗരസഭ പരിധിയിൽ  പ്രാദേശികാവധി

    കോട്ടയം: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്  ആറാട്ടു ദിവസമായ ഇന്ന് (ഫെബ്രുവരി 20 ) ഏറ്റുമാനൂർ നഗരസഭ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ  ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് ബാധകമല്ല.

    Read More »
  • മാണി സാറിന്റെ കല്ലറയില്‍ പൂക്കളര്‍പ്പിച്ച് ചാഴികാടന്റെ പ്രചാരണത്തിന് തുടക്കം

    കോട്ടയം: ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ കെ എം മാണി പകര്‍ന്ന ഊര്‍ജ്ജം എന്നും സഹായിച്ചിരുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. അദ്ദേഹം പകര്‍ന്നു നല്‍കിയ ധൈര്യത്തിലാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും എംപി പറഞ്ഞു. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം പാലായില്‍ കെഎം മാണിയുടെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രതികരിക്കുകയായിരുന്നു തോമസ് ചാഴികാടന്‍ എംപി. 1991ല്‍ തന്റെ ഇളയ സഹോദരന്റെ മരണത്തിന് പിന്നാലെ കെ എം മാണിയാണ് രാഷ്ട്രീയത്തിലേക്ക് തന്നെ കൊണ്ടുവന്നത്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം നിയമസഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പരിശീലനവും നല്‍കിയെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്‌സഭയിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയായിരുന്നു. കെഎം മാണിയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് അദേഹം പ്രാര്‍ത്ഥനയും നടത്തി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി,…

    Read More »
  • നടുവൊടിഞ്ഞ ജനം സഹികെട്ട് റോഡിലിറങ്ങി കുഴിയടച്ചു

    കോട്ടയം: നാട്ടിലെ റോഡിലാകെ ജലനിധി കുഴി. കുഴിയില്‍ ചാടി നടുവൊടിഞ്ഞ നാട്ടുകാര്‍ ഒടുവില്‍ സഹികെട്ട് റോഡിലെ കുഴികള്‍ അടച്ചു. മണര്‍കാട് പഞ്ചായത്തിലെ കോട്ടമുറി-പായിപ്രപടി റോഡിലെ കുഴികളാണു നാട്ടുകാരുടെയും കോട്ടമുറി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടച്ചത്. മണര്‍കാട് – തിരുവഞ്ചൂര്‍ റോഡില്‍ നിന്നുള്ള ഇടറോഡാണ് ഇതെങ്കിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലെ കടന്നുപോകുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് ജലനിധി പദ്ധതിക്കായി റോഡ് കുഴിച്ചത്. റോഡിന്റെ ഒരു വശത്തുകൂടെ പൈപ്പ് ഇട്ടതിനൊപ്പം, വീടുകളിലേക്കു കണക്ഷന്‍ നല്‍കാന്‍ തുടര്‍ച്ചയായി റോഡ് കുറുകെ മുറിച്ചതും പ്രദേശവാസികള്‍ക്കു ദുരിമായി. വലിയ കട്ടിങ്ങുകള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. ഇതിനുപുറമേ പൊടിശല്യവും രൂക്ഷമായി. പൈപ്പിട്ടെങ്കിലും കുടിവെള്ളത്തെക്കാള്‍ കൂടൂതല്‍ വന്നത് കാറ്റുമാത്രമാണെന്ന ആക്ഷേപവുമുണ്ട്. ദുരിതം വര്‍ധിച്ചതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് മെമ്പറെയും പരാതിയുമായി സമീപിച്ചുവെങ്കിലും കൈയൊഴിഞ്ഞു. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് അധികൃതരും പരസ്പരം പഴിചാരി…

    Read More »
  • ഭര്‍തൃമതിയായ യുവതി വാടകവീട്ടില്‍ ജീവനൊടുക്കി, മരണകാരണം ദുരൂഹം

        കാഞ്ഞങ്ങാട്:  ഭര്‍തൃമതിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളളരിക്കുണ്ട് മാലോത്തെ ദേവസ്യ വര്‍ക്കി – സജിനി ദമ്പതികളുടെ മകള്‍ മഞ്ജു(27)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കള്ളാറിലെ വാടകവീട്ടില്‍ ഭര്‍ത്താവ് നിബിനും അഞ്ചുവയസുള്ള മകന്‍ ഇവാനുമൊപ്പമായിരുന്നു താമസം. നിബിന്‍ അധ്യാപകനാണ്. സംഭവസമയത്ത്, വ്യക്തിപരമായ ആവശ്യത്തിനായി നിബിന്‍ കോഴിക്കോടേക്ക് പോയിരിക്കുകയായിരുന്നു. മഞ്ജുവിന്റെ സഹോദരനാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല.

    Read More »
  • നാട്ടുവിശേഷങ്ങളും കൊച്ചുവര്‍ത്തമാനവുമായി ‘സ്പീച്ചിലി റേഡിയോ’

    കോട്ടയം: നാട്ടുവിശേഷങ്ങളും വാര്‍ത്തകളും സംഗീതവും അല്‍പം കൊച്ചുവര്‍ത്തമാനവും കോര്‍ത്തിണക്കിയ ‘സ്പീച്ചിലി റേഡിയോ’ പുറത്തിറക്കിയ ആവേശത്തിലാണ് പള്ളം ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥികള്‍. എല്ലാവിധ പിന്തുണയമായി സര്‍ഗ്ഗക്ഷേത്ര 89.6 ഒപ്പം ചേര്‍ന്നപ്പോള്‍ ഉദ്ഘാടനപരിപാടി അങ്ങ് കളറായി. പരിപാടിയില്‍ ഉദ്ഘാടകയായ പ്രിന്‍സിപ്പല്‍ ഡോ. ആഷ സൂസന്‍ ജേക്കബിനൊപ്പം സംരംഭത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ച വിദ്യാര്‍ഥികളും ഒന്നിച്ചാണ് നിലവിളക്കിന് തിരികൊളുത്തിയത്. മുഖ്യാതിഥിയായ സര്‍ഗ്ഗക്ഷേത്ര 89.6 പ്രോഗ്രാം ഹെഡ് ആര്‍.ജെ സേതു പി.സുധാകരന്റെ സെഷനും അക്ഷരാര്‍ഥത്തില്‍ ‘പറയാം അറിയാം സ്പീച്ചിലി റേഡിയോ’യുടെ ലോഞ്ചിങ് വിദ്യാര്‍ഥികളില്‍ ആവേശം ഇരട്ടിയാക്കി. തുടര്‍ന്ന് കോളജില്‍ ഒട്ടാകെ സ്പീച്ചിലി റേഡിയോയുടെ വിവിധപരിപാടികള്‍ പ്രക്ഷേപണം ചെയ്തു. ആമസോണ്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍-ആപ്പിള്‍ പോഡ്കാസ്റ്റ് തുടങ്ങിയവയില്‍ റേഡിയോ പരിപാടികള്‍ ലഭ്യമാണ്. മ്യൂസിക് വിത്ത് ചാറ്റ്, വോക്‌സ് പോപ്പുലെ, ന്യൂസ് ടോക്ക്, യൂത്ത് കോര്‍ണര്‍, ടീച്ചേഴ്‌സ് കോര്‍ണര്‍, തുടങ്ങിയ പരിപാടികള്‍ ‘പറയാം അറിയാം സ്പീച്‌ലി റേഡിയോ’യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ലിപ്പ് മാഗസിന്‍, സ്പീച്ചിലി ന്യൂസ് യൂട്യൂബ് ചാനല്‍…

    Read More »
  • രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കും പുതിയ ബസ്; ഫ്‌ലാഗ് ഓഫ് ചെയ്ത് ചാഴികാടന്‍

    പാമ്പാടി: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്‌ലാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് വാങ്ങിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പ്രിന്‍സ് എ, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായര്‍കുളം എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ബസിന്റെ ആദ്യയാത്രയില്‍ തോമസ് ചാഴികാടന്‍ എം പിയും പങ്കാളിയായി.

    Read More »
  • ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിൽ അവധി

    ആലപ്പുഴ: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച്‌ ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ല കലക്ടര്‍ ഉത്തരവായി. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.

    Read More »
  • കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ചു, സംഭവം കോഴിക്കോട്

        കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. കൂരാച്ചുണ്ട് കൂട്ടാലിട സ്വദേശി അനീഷാണ് മരിച്ചത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കോഴിക്കോടുള്ള ഹോട്ടലില്‍ ഉള്ളതായി കണ്ടെത്തത്തിയത്. ഇന്ന് രാവിലെ ഒമ്പതര മണിയോടെ കസബ പൊലീസ് ഹോട്ടലില്‍ എത്തി മുറി പരിശോധിച്ചപ്പോളാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം   തൊട്ടില്‍ പാലം ഡിപ്പോയില്‍ നിന്നും ഇയാളെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ജോയിന്‍ ചെയ്ത് രണ്ടു ദിവസം ജോലിയില്‍ കയറിയെങ്കിലും പിന്നീട് കോഴിക്കോടേക്ക് തിരിച്ചു വരികയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തു.

    Read More »
  • വനിത ജീവനക്കാർക്ക്  അശ്ലീല സന്ദേശങ്ങള്‍ അയച്ചു,  മാസികമായും തൊഴിൽപരമായും പീഡിപ്പിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

        പൈനാവ്:  വനിതാ ജീവനക്കാരെ മാനസികമായും തൊഴിൽ പരമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ സി വിനോദിനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി നഗരംപാറ വനം വകുപ്പ് റേഞ്ചിലെ രണ്ട് വനിത ജീവനക്കാരുടെ പരാതിക്കു പിന്നാലെയാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും കാണിച്ചുകൊണ്ടാണ് ഇരുവരും പൊലീസിന് പരാതി നല്‍കിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.സി വിനോദ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരംപാറ റേഞ്ച് ഓഫീസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പരാതി നല്‍കിയത്. അശ്ലീല സംഭാഷണം എതിര്‍ത്തതോടെ തൊഴിൽപരമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയും കോട്ടയം ഡി.എഫ്.ഒയും പ്രാഥമിക അന്വേഷണം നടത്തി. ഇതിനൊപ്പം പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടു വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് വനംവകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ സി സി എഫ് ഡോ.…

    Read More »
  • റാന്നിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച 6 വയസുകാരൻ ആരോണിന്റെ സംസ്കാരം നാളെ

        റാന്നി: ചികിത്സാ പിഴവിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ആറുവയസുകാരന്റെ സംസ്കാരം നാളെ നടക്കും. റാന്നി അയിരൂര്‍ പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. പ്ലാങ്കമണ്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കൂട്ടുകാരുമൊത്ത് സ്കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സറേയില്‍ കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൈകിട്ട് ആറരയോടെ ഓപ്പറേഷനായി തീയേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ കൊടുത്തതോടെ ആരോഗ്യ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയതോടെ ആശുപത്രിയില്‍ സംഘർഷവുമുണ്ടായി. ആശുപത്രിയില്‍ വൻ പോലീസ് കാവലാണ്  ഏർപ്പെടുത്തിയിരിക്കുന്നത്. സംഭത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കുട്ടിക്ക് ന്യുമോണിയ ആയിരുന്നെന്നും തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഇത് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നുമാണ് റാന്നിയിലെ സ്വകാര്യ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ…

    Read More »
Back to top button
error: