കെ.എസ്.ഇ.ബി ജീവനക്കരനായ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വടകര പുത്തൂർ സ്വദേശി കോറോത്ത് ശ്രീജിത്ത് (47) ആണ് മരിച്ചത്. അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിൽ രാവിലെ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രക്തസമ്മർദ്ദം വർധിച്ചത് കാരണം തലയിൽ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണ കാരണം
അച്ഛൻ: പരേതനായ ബാലൻ.
അമ്മ: രാധ.
സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജ.