കോട്ടയം: സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന സര്‍ക്കാര്‍ നയം ഫലപ്രദമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുന്നത്തോടെ കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകുമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനകുതിപ്പ് സധ്യമായിട്ടുണ്ട്. ദേശീയ പാത 66, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈപാസ് നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 78.69 കോടി രൂപയാണ് മുടക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളവില്നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയ്ക്കും മണിമല റോഡിനും കുറുകെ മേല്‍പ്പാലം നിര്‍മ്മിച്ച് പൂതക്കുഴി റാണി ഹോസ്പിറ്റലിന് സമീപം ദേശീയ പാതയില്‍ പ്രവേശിക്കുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തിലാണ് ബൈപ്പാസ് നിര്‍മാണം. ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.തങ്കപ്പന് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീര്‍, ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ പി. എ. ഷെമീര്‍, മഞ്ജു മാത്യു, അമ്പിളി ഉണ്ണികൃഷ്ണന്, ബിജു ചക്കലാ, ബി.ആര്. അന്‍ഷാദ്, അഡ്വ. പി. ആര്. ഷമീര്‍, നിസ സലിം, അനിറ്റ് പി. ജോസ്, റോസമ്മ തോമസ്, സിന്ധു സോമന്, വി. പി. രാജന്, ആര്.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ റീനു എലിസബത്ത് ചാക്കോ, അബ്ദുള്‍ സലിം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷമീം അഹമ്മദ്, സിജോ പ്ലാത്തോട്ടം, റിജോ വാളാന്തറ, നാസര്‍ കോട്ടവാതുക്കല്‍, കെ.വി. നാരായണന് നമ്പൂതിരി, ഷെമീര്‍ ഷാ, ജോബി കേളിയംപറമ്പില്‍, കെ.എച്ച്. റസാക്ക്, എച്ച്. അബ്ദുല്‍ അസീസ്, ജോയി മുണ്ടാമ്പള്ളി, ജോസ് മടുക്കക്കുഴി, തമ്പിച്ചന് മങ്കാശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രധിനിധി ബെന്നിച്ഛന് കുട്ടന്‍ചിറയില്‍ എന്നിവര്‍ പങ്കെടുത്തു.