പുനലൂർ: മണിയാർ സ്വദേശിയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ജുവാണ്(35) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠനെ കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിനെ മണികണ്ഠൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
മൃതദേഹം കണ്ടെത്തുമ്പോൾ തലയണ മഞ്ജുവിൻ്റെ മുഖത്ത് അമർത്തി വച്ചിരിക്കുന്ന നിലയിലായിരുന്നു.
മദ്യപാനിയായ മണികണ്ഠൻ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ട് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞാഴ്ചയും പോലീസ് സ്‌റ്റേഷനിൽ വെച്ച് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാണ്. ഇവരുടെ രണ്ട് കുട്ടികൾ മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിക്കുന്നത്.