പനമരം: കൊളത്താറ മൊട്ടക്കുന്ന് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊളത്താറ ആദിവാസി കോളനിയിലെ കൊച്ചിയുടെ മകളായ സുനിത (34)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
സുനിതയെ മദ്യപിച്ച് ബോധരഹിതയായ നിലയിൽ കെട്ടി തൂക്കിയതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങി എന്നാണ് രണ്ടാം ഭര്‍ത്താവ് സുരേഷ് പറയുന്നത്. പോലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയില്‍ നിന്നും വേര്‍പെടുത്തി നിലത്തു കിടത്തിയിരുന്നു.
സുരേഷും, സുനിതയുമായി നിരന്തരം കുടുംബവഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.
സുരേഷിനെ മാനന്തവാടി ഡിവൈഎസ്പി ചന്ദ്രൻ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.