LocalNEWS

ഡ്രൈവർ ഉറങ്ങിപ്പോയി, പാലയിൽ മിനിലോറി പത്തടി താഴ്ചയിലേയ്ക്ക് മറിഞ്ഞു

പാലാ കോഴ റോഡൽ നിയന്ത്രണം വിട്ട മിനിലോറി പത്തടി താഴ്ചയിലേയ്ക് മറിഞ്ഞു. ലോറി ഡ്രൈവർ അടക്കം മൂന്നു പേർക്ക് പരിക്ക്. മണ്ണയ്ക്കനാട് വളകുഴി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. എരുമേലിയിൽ നിന്നും ഇറച്ചിക്കോഴികളുമായി കുമാരനല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ലോറി ഡ്രൈവറടക്കം മൂന്നുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Signature-ad

നിയന്ത്രണം വിട്ട ലോറി റോഡരികിലെ പോസ്റ്റിലിടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചത്.

അപകടവളവുകളേറെയുള്ള പാലാ കോഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവു കയാണ്. കഴിഞ്ഞ ദിവസവും മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കോഴികളെ കയറ്റിയെത്തിയ ലോറി അപകടത്തിൽ പെട്ടിരുന്നു.

Back to top button
error: