LocalNEWS

ജിമ്മി ജോര്‍ജ്ജ് സ്വിമ്മിങ് പൂള്‍ തുറന്നു, പരിശീലനത്തിനും വ്യായാമത്തിനും അവസരം

തിരുവനന്തപുരം:വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂള്‍ നവീകരണത്തിനു ശേഷം തുറന്നു. നീന്തല്‍ പരിശീലനവും വ്യായാമത്തിനുമുള്ള സൗകര്യം പുനരാരംഭിച്ചു. രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പ്രവര്‍ത്തന സമയം. വൈകിട്ട് 6.15 മുതല്‍ 7.15വരെയുള്ള സമയമൊഴിച്ചു മുഴുവന്‍ സമയങ്ങളിലും പരിശീലനത്തിനു സൗകര്യമുണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. ദേശീയ തലത്തില്‍ മെഡല്‍ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. പുരുഷ വനിതാ പരിശീലകരുടേയും ലൈഫ് ഗാര്‍ഡുകളു

ടെയും സേവനവും ലഭ്യമാണ്.

Signature-ad

കുറഞ്ഞത് 140 സെന്റീ മീറ്ററെങ്കിലും ഉയരമുള്ള കുട്ടികള്‍ക്കാണ് പരിശീനത്തിനു സൗകര്യമുള്ളത്. പൂളിലെത്തുന്നവര്‍ക്ക് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. കോവിഡിനു ശേഷം തുറന്നു പ്രവര്‍ത്തിച്ചിരുന്ന പൂള്‍ വാര്‍ഷിക നവീകരണത്തിന്റെ ഭാഗമായാണു വീണ്ടും അടച്ചിട്ടത്. 1962ലാണ് സ്വിമ്മിങ് പൂള്‍ ആരംഭിച്ചത്. ജില്ലയിലെ തന്നെ ആദ്യ സ്വിമ്മിങ് പൂളുകളില്‍ ഒന്നാണിത്.

 

Back to top button
error: