Local
-
വയറ് നിറയെ ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി : 20 രൂപ മാത്രം, വയറും നിറയും കാശും ലാഭിക്കാം കുന്നുമ്മലെ ജനകീയ ഹോട്ടലില്‍
ജനകീയതയില്‍ തലയെടുപ്പോടെ ശ്രദ്ധേയമാവുകയാണ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍. കൊവിഡ് സമയത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊണ് വിളമ്പിയത്. ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടൽ കൂടിയാണിത്. പ്രതിദിനം 400 ലേറെ ആളുകളാണ് ഇപ്പോൾ ഇവിടുന്ന് ഭക്ഷണം കഴിക്കുന്നത്. 20 രൂപക്ക് ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി തുടങ്ങിയ വിഭവങ്ങളാണ് നല്‍കുന്നത്. വയറും നിറയും കാശും ലാഭിക്കാം എന്നതാണ് പ്രത്യേകത. പുറമെ മിതമായ നിരക്കില്‍ ചിക്കന്‍, ബീഫ്, വറുത്തമീന്‍, ഓംലെറ്റ് തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങളും ഇവിടെ നിന്ന് ലഭിക്കും. പാര്‍സല്‍ ഊണിന് 25 രൂപ നൽകണം. ‘മണി പന്ത്രണ്ട് ആകുന്നതോടെ നല്ല തിരക്കാവും, മൂന്ന് മണിയാവുമ്പോഴേക്കും എല്ലാം കാലിയാകും…’ ജനകീയ ഹോട്ടലിനെക്കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷ് പറയുന്നതിങ്ങനെ. കഴിക്കാനെത്തുന്ന കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഊണിനെക്കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം: ‘നല്ല രുചി വിലയോ…
Read More » -
ബത്തേരിയിൽ അടച്ചിട്ട വീട്ടിലെ കവർച്ച, ഉത്സവ കച്ചവടക്കാരൻ ബുള്ളറ്റ് സാലു അറസ്റ്റിൽ
സുൽത്താൻ ബത്തേരിക്കടുത്ത് മന്തണ്ടിക്കുന്നിലെ വീട്ടില്‍ നിന്നും 90 പവൻ സ്വർണവും 40,000 രൂപയും മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. ഉത്സവ പറമ്പുകളിൽ കച്ചവടം നടത്തുകയും ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുകയും ചെയ്യുന്ന കോഴിക്കോട് മുണ്ടിക്കല്‍ തഴെ തൊട്ടയില്‍ ബുള്ളറ്റ് സാലു, ബാബു എന്നിങ്ങനെ വിളിപേരുള്ള മുഹമ്മദ് സാലു (41) ആണ് അറസ്റ്റിലായത്. മന്തണ്ടിക്കുന്ന് ഗ്രിഷ്മം ശിവദാസൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും, ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫ്, സി.ഐ കെ ബെന്നി, എസ്.ഐ റോയി, പടിഞ്ഞാറത്തറ എസ്.ഐ ഇ കെ അബൂബക്കർ എന്നിവരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 2 ന് വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സാലു തമിഴ്‌നാട്ടിലാണ് സ്ഥിരതാമസം. മോഷണശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണമുതലുകള്‍ അവിടെയാണ് വില്‍ക്കുന്നത്. പോലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് പ്രതി വലയിലായത്.…
Read More » -
പ്ലസ്ടു തുല്യതാ പരീക്ഷയ്ക്ക് സിമിമോൾ എന്ന വീട്ടമ്മ എത്തിയത് ഐ.സി.യുവിൽനിന്ന്, ഒപ്പം ഓക്സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും
പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയത്. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓക്സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും സഹിതമാണ് പരീക്ഷയ്ക്കെത്തിച്ചത്. അമ്മ സരോജിനിയും സഹോദരി സിജിയും ഒപ്പമുണ്ടായിരുന്നു. തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസംവരെ സിമിമോൾ. വിവാഹത്തിനു ശേഷം തുടർപഠനം സാധ്യമായില്ല. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജ്യോതിരാജ് 2 വർഷം മുൻപു മരിച്ചു. മകൾ അമൃത ജ്യോതി മംഗളൂരുവിൽ ബിഡിഎസ് പഠനത്തിന് പോയതതോടെ തുല്യതാ പഠനത്തിന് വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഠനകേന്ദ്രത്തിൽ ചേർന്നു. ഡോക്ടർമാരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇന്നലെ ഇംഗ്ലിഷ് പരീക്ഷയെഴുതിയത്. 6 വിഷയങ്ങളാണ് ആകെയുള്ളത്. സ്റ്റാഫ് റൂമിൽ പ്രത്യേക ഇരിപ്പിടം സ്കൂൾ അധികൃതർ ഒരുക്കി. ആരോഗ്യം അനുവദിച്ചാൽ പഠനം തുടരുമെന്ന് സിമിമോൾ പറഞ്ഞു.
Read More » -
കുറ്റബോധത്തോടെ കള്ളൻ എഴുതി: ‘പ്രിയ ചേട്ടത്തി, അന്ന് 700 രൂപ പറ്റിച്ചു മുങ്ങി, ഇന്ന് ഈ 2000 സ്വീകരിക്കണം’ കത്തും പണവും കൈപ്പറ്റിയ വീട്ടമ്മ ഞെട്ടി
വയനാട്: വർഷങ്ങള്‍ക്ക് മുന്‍പ് വയനാട് പെരിക്കല്ലൂരില്‍ വ്യാപാരിയായിരുന്ന ജോസഫിന്‍റെ കബളിപ്പിച്ച് 700 രൂപ വിലയുള്ള സാധനം മോഷ്ടിച്ചു.പിന്നീട് മനസ്സിനെ അലട്ടിയ കുറ്റബോധത്തിന് പരിഹാരമായി വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫിന്‍റെ ഭാര്യ മേരിക്ക് കള്ളന്‍റെ ക്ഷമാപണവും 2000 രൂപയുമെത്തി. കഴിഞ്ഞ ദിവസമാണ് പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു പാഴ്സല്‍ വന്നത്. അയച്ചയാളുടെ പേരോ മേല്‍വിലാസമോ ഇല്ല. കവറിനുള്ളില്‍ 2000 രൂപയും ഒരു കത്തും. സംശയത്തോടെ കത്ത് വായിച്ച വീട്ടമ്മ ശരിക്കും ഞെട്ടി. കത്തിലെ വരികള്‍ ഇതായിരുന്നു: ”പ്രിയ ചേട്ടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി “ ആരാണ് കത്തയച്ചതെന്ന് ഇതുവരെയും മേരിക്ക് മനസിലായിട്ടില്ല. മേരിയുടെ ഭര്‍ത്താവ് ജോസഫ് പത്തുവര്‍ഷം മുമ്പ് മരിച്ചു. അതുകൊണ്ട് ഇനി…
Read More » -
ഭർത്താവ് തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങാൻ പോയി, അതിക്രമിച്ചു കയറിയ മദ്യപൻ കാറോടിച്ച് ട്രാൻസ്ഫോമറിൽ ഇടിച്ചു കയറ്റി; ഭാര്യയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ മധ്യവയസ്കൻ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറ്റി. യുവതിയും രണ്ടര വയസ്സുകാരി മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തു വച്ച് കഴിഞ്ഞ രാത്രിയാണ് സംഭവം. കൊലപാതകക്കേസിലെ പ്രതിയായ ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ ആഷ്‍ലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി പതിനൊന്നു മണിയോടെ സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങി വരും വഴി ഭക്ഷണം വാങ്ങാൻ ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനു സമീപത്തെ തട്ടുകടയ്ക്കു മുന്നിൽ കാർ നിർത്തി. മകളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് ശ്രീജിത്ത് കാറിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറിൽ നിന്നു വന്ന ആഷ്‍ലി ഡ്രൈവിങ് സീറ്റിലിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറിൽ കയറി. ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാൾ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാർ നിയന്ത്രണം വിട്ടു…
Read More » -
റെയില്‍വേ ട്രാക്കില്‍ തലയിടിച്ച് വീണ് ബോധരഹിതനായികിടന്ന 60കാരന് 13കാരന് ആദിൽ രക്ഷകനായി
പതിമൂന്നുകാരൻ ആദിലിന്റെ ധീരതയിൽ റെയില്‍വേ ട്രാക്കില്‍ ബോധരഹിതനായി കിടന്ന മധ്യവയസ്കൻ ജീവിതത്തിലേക്ക്. പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം തോന്നല്ലൂർ കട്ടിംഗിലെ പാളത്തില്‍ വീണുകിടന്ന ശ്രാങ്കുഴിയില്‍ മോഹന (60)നാണ് പതിമ്മൂന്നുകാരനായ ആദിലിൻ്റെ ധീരത കൊണ്ട് ജീവൻ തിരിച്ചു കിട്ടിയത്. ആദിലും അനിയന്‍ ആദര്‍വും വീടിന് സമീപം റെയില്‍വേ ട്രാക്കിന് താഴെയുള്ള പാടത്ത് ചൂണ്ടയിടാന്‍ പോയപ്പോഴാണ് ഒരാള്‍ ട്രാക്കില്‍ തലയിടിച്ച് വീണു രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇതേസമയം, എറണാകുളം ഭാഗത്തുനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കൊച്ചുവേളി എക്സ്പ്രസിന്റെ ചൂളംവിളി കാഞ്ഞിരമറ്റത്തു നിന്നും കേട്ടു. ആദില്‍ ഉടന്‍തന്നെ മോഹനനെ ട്രാക്കില്‍നിന്നു വലിച്ചു മാറ്റി, അപ്പോഴേക്കും ട്രെയിനും പാഞ്ഞുപോയി. തുടര്‍ന്ന് കുട്ടികള്‍ ബഹളം വച്ച് ആളുകളെക്കൂട്ടി മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോന്നല്ലൂര്‍ ശ്രാങ്കുഴിയില്‍ സിജു – അമ്പിളി ദമ്പതികളുടെ മകനായ ആദില്‍ സിജു വെള്ളൂര്‍ കുഞ്ഞിരാമന് മെമ്മോറിയല്‍ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആദിലിനെ ആഗസ്റ്റ്15ന് കുഞ്ഞിരാമന് മെമ്മോറിയല്‍ സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ അനുമോദിക്കുമെന്നു സ്കൂള്‍ മാനേജര്‍…
Read More » -
പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെത്തിയ മരുമകൻ ഭാര്യാപിതാവിനെ കുത്തിപ്പരിക്കേച്ചു, തടയാനെത്തിയ ഭാര്യാമാതാവിനും പരിക്ക്
ഇടുക്കി: പിണങ്ങിപ്പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചു. കരിമ്പന്‍ സ്വദേശി രതിഷ് (39) ആണ് ഭാര്യാ പിതാവ് അനിയൻ എന്നരാജശേഖരനെ കുത്തിപ്പരിക്കേല്പിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പഗിരി കിഴക്കേപ്പറമ്പില്‍ രാജശേഖരന്‍ (അനിയന്‍-60) കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജശേഖരനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15-ദിവസം മുമ്പാണ് രണ്ട് കുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലേക്ക് ഭാര്യ രാഖിയെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പറഞ്ഞു. കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പലതവണ തന്നെ വിളിച്ച് പറഞ്ഞിരുന്നതായും രാഖി നല്‍കിയ പരാതിയില്‍ പറയുന്നു.
Read More » -
അധോലോകം അഴിഞ്ഞാടുന്നു, രാത്രി നാലംഗ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി
സ്വർണക്കള്ളക്കടത്തും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തലുമൊക്കെ മലബാറിൽ നിത്യസംഭവമായി മാറിയിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്നും കള്ളക്കടത്ത് സ്വർണവുമായി എത്തുന്ന യുവാക്കളാണ് കൊല്ലപ്പെടുന്നതത്രയും. ഇപ്പോഴിതാ കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷം റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് (45) ക്രൂര മര്‍ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ലുഖ്മാനുല്‍ ഹക്കീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട അടച്ച് വീട്ടിലേയ്ക്കു ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. ഈ സമയം വാനിലെത്തിയ സംഘം ഹക്കീമിനെ ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റി. ഉറക്കെ കരഞ്ഞതുകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാന്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ…
Read More » -
മോഷണ പരമ്പര, ഇന്ന് ഓടനാവട്ടത്ത് വീട്ടില്‍ നിന്ന് 47000 രൂപയും 10 പവനും, അഞ്ചലിലെ വീട്ടമ്മയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു
കൊട്ടാരക്കര: ഓടനാവട്ടം പരുത്തിയറയില്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ 47000 രൂപയും 10 പവന്‍ സ്വര്‍ണവും അപഹരിച്ചു. ഓടനാവട്ടം, പരുത്തിയറ, സ്വദേശി പൗലോസിന്റെ ജെ.കെ.സി വില്ലയിലാണ് മോഷണം നടന്നത്. സുഹൃത്തിനെ എയര്‍ പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനായി വ്യാഴാഴ്ച വെളുപ്പിന് 1.30ന് പൗലോസ് വീടിന്റെ മുന്‍വാതിലും പിന്‍വാതിലും പൂട്ടിയിട്ടാണ് പോയത്. ഇയാള്‍ വെളുപ്പിന് 6 മണിയോടെ തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. ഉടന്‍തന്നെ പൗലോസ് സമീപത്തെ ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷം പൂയപ്പള്ളി പോലീസില്‍ വിവരം അറിയിച്ചു. മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയില്‍ നിന്ന് സ്വര്‍ണവും അതിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിദേശത്തായി രണ്ട് മക്കള്‍ ജോലി ചെയ്യുന്നതിനാല്‍ പൗലോസ് ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നത്. പോലീസ് സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കള്‍ എത്തിയതായി സംശയിക്കുന്ന കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൂയപ്പള്ളി പോലീസ് കേസെടുത്ത്…
Read More » -
ഷവര്‍മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം
കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കഴിഞ്ഞ മെയ് ഒന്നിനാണ് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് കരിവെള്ളൂർ എ.വി സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി പെരളത്തെ ദേവനന്ദ (16) മരിച്ചത്. വിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദേവനന്ദയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂൺ മാസത്തിൽ നിയമസഭ സമിതി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞ ദേവനന്ദയുടെ വീട് സന്ദർശിച്ചിരുന്നു.
Read More »