LocalNEWS

അറക്കുളം പഞ്ചായത്ത് അസി. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പ്; അന്വേഷണം തുടങ്ങി

ഇടുക്കി: അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൈക്കൂലി ചോദ്യം ചെയ്തതിന് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ കെ.എല്‍ ജോസഫും മേലുദ്യോഗസ്ഥരും മാനസികമായി പിഡിപ്പിച്ചിരുന്നുവെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം. വാഴക്കുളം പോലീസ് ബാബുരാജിന്റെ ആവോലിയിലെ വീട്ടിലെത്തി ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തു.

അറക്കുളം പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് നിരന്തരം പിഡനത്തിനിരയായെന്ന ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് ബന്ധുക്കളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇതെകുറിച്ച് പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മോഴി നല്‍കി. പോലീസില്‍നിന്നു നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ നീക്കം. അന്വേഷണ സംഘം അറക്കുളം പഞ്ചായത്തിലുമെത്തി വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.

Signature-ad

അതിനിടെ, ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാശ്യപ്പെട്ട് വിവിധ സര്‍വീസ് സംഘടനകളും പോലീസിനെ സമീപിച്ചിട്ടുണ്ട്. സി.പി.എം നേതാവ് നടത്തിയ കലുങ്ക് നിര്‍മ്മാണത്തിലെ അപാകത ബാബുരാജ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. കലുങ്ക് നിര്‍മ്മാണത്തിന്റെ പണം അനുവദിക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ വാര്‍ഡിലെ വീട് നിര്‍മ്മാണത്തില്‍ ജോസഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ ആവോലിയിലെ വീട്ടിന് മുകളില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുരാജിനെ കണ്ടെത്തുന്നത്. തോട്ടടുത്ത് നിന്നും മൂന്ന് പേജുള്ള ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു.

 

 

 

Back to top button
error: