Local
-
ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും
തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…
Read More » -
പിഎം ശ്രീയിലെ എതിര്‍പ്പില്‍ സിപിഎം കലിപ്പില്‍; തെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു കാലുവാരുമെന്ന് സിപിഐയ്ക്ക് ഭയം; തദ്ദേശത്തില്‍ നിര്‍ണായകമാകുക സിപിഎം വോട്ടുകള്‍; സിപിഐ ജില്ലാ കമ്മിറ്റികളില്‍ സജീവ ചര്‍ച്ച
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്നും പിന്തിരിയേണ്ടി വന്നതിന്റെ ചൊരുക്ക് സിപിഎം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളോടു തീര്‍ക്കുമോ എന്ന ആശങ്കയില്‍ സിപിഐ സ്ഥാനാര്‍ഥികള്‍. സിപിഐ യുടെ ഒറ്റ കടുംപിടുത്തത്തില്‍ പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകേണ്ടി വരികയും ഒപ്പിട്ട കരാര്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കേണ്ടി വന്നതുമെല്ലാം സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു. മന്ത്രിമാരുടെ രാജി ഭീഷണിയടക്കമുയര്‍ത്തി സിപിഐ പിഎംശ്രീ കരാറില്‍ സിപിഎം ഒപ്പിട്ടതിനെ പ്രതിരോധിച്ചപ്പോള്‍ സിപിഎമ്മിന് സിപിഐ ഉന്നയിച്ച ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഇത് സിപിഎമ്മിനുള്ളില്‍ സിപിഐക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. എന്നാല്‍ എതിര്‍ക്കാന്‍ നിന്നാല്‍ പണി കിട്ടുമെന്നതിനാല്‍ തല്‍ക്കാലം പിന്‍മാറുകയെന്ന നിലപാട് മാത്രമേ സിപിഎമ്മിന് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ സിപിഎം ഉടക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഘടകകക്ഷികള്‍ക്കെല്ലാം തര്‍ക്കങ്ങളില്ലാതെ സീറ്റുകള്‍ നല്‍കി സിപിഎം സീറ്റ് വിഭജനം ഭംഗിയായി പങ്കിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പിഎംശ്രീ പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങളും പഴിചാരലും ആരോപണമുന്നയിക്കലുമെല്ലാം തുടരുന്ന…
Read More » -
വരാന്‍ പോകുന്നത് ഡിസംബര്‍ 6; രാജ്യമെങ്ങും കനത്ത ജാഗ്രത; ഭീകരര്‍ ആസൂത്രണം ചെയ്ത സ്‌ഫോടനപദ്ധതികള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം;a കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു
ന്യൂഡല്‍ഹി : ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായ വിവരങ്ങള്‍ ഡല്‍ഹി സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്ത്യയൊട്ടാകെ കനത്ത ജാഗ്രത. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടും അല്ലാതെയും കസ്റ്റഡിയിലെടുത്തിട്ടുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ ഡിസംബര്‍ ആറിന് സ്‌ഫോടനപരമ്പരര നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍, മെട്രോ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ എന്നിവയെല്ലാം കനത്ത സുരക്ഷാവലയത്തിലാക്കും. പതിവ് പട്രോളിംഗ് കൂടുതല്‍ വ്യാപിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികളും പോലീസും പിടികൂടിയിട്ടുള്ള ഭീകരവാദികള്‍ക്ക് പുറമെ വേറെയു ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിക്കു പുറമെ മറ്റിടങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായും ഒരേസമയം 4 നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നുവെന്നും രണ്ടു…
Read More » -
കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി
തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…
Read More » -
ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ; ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മോദി
ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി സ്‌ഫോടനം ഉള്ളുലച്ചുവെന്നും ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.
Read More » -
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തു മാനുകളെ തെരുവുനായ്ക്കള്‍ കൊന്നു
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകളുണ്ടായിരുന്നത്. ഈ മാനുകള്‍ക്ക് നേരെയാണ് തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നിര്‍ത്തുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.
Read More » -
കേരളത്തില്‍ വ്യാപക പരിശോധന ; മലപ്പുറം, വയനാട് കളക്ടറേറ്റുകളില്‍ സുരക്ഷാ പരിശോധന: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ബീച്ചിലും പരിശോധിച്ചു ; ബെംഗളരുവിലും സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി. രാജ്യമെമ്പാടും ജാഗ്രത നിര്‍ദ്ദേശമുള്ളതിനാല്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. മലപ്പുറം കളക്ട്രേറ്റില്‍ പോലീസ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങള്‍ പരിശോധിച്ചു. കൊച്ചിയില്‍ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. കോഴിക്കോടും പോലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആണ് പോലീസ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ചില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബെംഗളൂരുവിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
Read More » -
ഡല്‍ഹി സ്‌ഫോടനം ; അന്വേഷണം പാക് ഭീകരവാദ സംഘടനകളിലേക്ക് ; ഹരിയാനയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ച സംഭവവുമായി ബന്ധമുണ്ടോയെന്നും സംശയം ; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ; പുല്‍വാമ ആക്രമണവുമായി സാമ്യത
ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം പാക് ഭീകരവാദ സംഘടനകൡലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം), അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുടെ പങ്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സ്ഥാന നിയമപാലകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചെങ്കോട്ട സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് ഹരിയാനയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള ഹരിയാനയിലെ ഫരീദാബാദിലെ ദൗജ് ഗ്രാമത്തില്‍ നിന്നാണ് 300 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ മറ്റ് സംശയാസ്പദമായ വസ്തുക്കളും ജമ്മുകാശ്മീര്‍, ഹരിയാന പോലീസിന്റെ സംയുക്ത ഓപ്പറേഷനില്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്.…
Read More » -
മനുഷ്യശരീരങ്ങളും ലോഹങ്ങളും കത്തുന്നതിന്റെ ഗന്ധമായിരുന്നു ചെങ്കോട്ടയില്‍ ; ദൃശ്യം ഭയാനകമായിരുന്നു ; ഇതുപോലൊരു കാഴ്ച ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: മനോഹരമായ ഒരു സായാഹ്നം ഒറ്റ നിമിഷം കൊണ്ടാണ് ഭീകരമായി മാറിയത്. ഡല്‍ഹിയിലെ തിരക്കേറിയ പതിവ് വൈകുന്നേരം തന്നെ ലക്ഷ്യമിട്ട് ഭീകരര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തപ്പോള്‍ അത് നിരപരാധികളായ പലരുടേയും ജീവനെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് ഉടനെ ഓടിയെത്തിയവര്‍ക്ക് ഇപ്പോഴും നടുക്കുന്ന ഓര്‍മകളാണ് മനസില്‍ നിറയുന്നത്. കാതടിപ്പിക്കുന്ന ശബ്ദമായിരുന്നു. നോക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നതിന്റെ അധികം അകലെയല്ലാതെ തീ കത്തുന്നത് കണ്ടു. ഏതോ വാഹനം അപകടത്തില്‍ പെട്ട് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയത്. അപ്പോഴേക്കും മറ്റു വാഹനങ്ങളും കത്താന്‍ തുടങ്ങിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി പായുന്നത് കണ്ടപ്പോഴാണ് പെട്ടന്ന് സ്ഥിതി മനസിലായത്. ശാന്തമായി പൊയ്‌ക്കൊണ്ടിരുന്ന റെഡ് ഫോര്‍ട്ട് പരിസരവും മെട്രോ ജംഗ്ഷനും നിമിഷനേരം കൊണ്ട് ഭീകരാക്രമണം നടന്ന സ്ഥലമായി മാറി – രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ഓര്‍ത്തു. ഞങ്ങളെത്തുമ്പോള്‍ പുകയും അതിനിടയില്‍ മനുഷ്യശരീരം കത്തുന്നതിന്റെ ഗന്ധവും ചൂടേറ്റ് പഴുത്ത ലോഹത്തിന്റെ മണവുമായിരുന്നു റെഡ് ഫോര്‍ട്ടിലും പരിസരത്തുമാകെ – പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പാഞ്ഞെത്തിയ ലോക് നായക് ആശുപത്രിയിലെ ആംബുലന്‍സ്…
Read More »
