LocalNEWS

കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലാണ് ചാടിയിറങ്ങാൻ ശ്രമിച്ചത്

ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിക്ക് കൊരട്ടി സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച ഒരാളുടെ തല പ്ലാറ്റ്‌ഫോമില്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ വീഴ്ചയില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

രണ്ടുപേരും തത്ക്ഷണം മരിച്ചു. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊരട്ടിയില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍ കുറവാണ്. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ കുറവായിരുന്നു. കൂടാതെ പുലര്‍ച്ചെയായത് കൊണ്ട് ആരും ശ്രദ്ധിച്ചതുമില്ല.

Signature-ad

രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രാവിലെ പ്ലാറ്റ്‌ഫോമില്‍ എത്തിയ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഇതിനോടകം തന്നെ ഇരുവരും മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇവർ അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം തുടരുകയാണ്..

മംഗളൂരു എക്‌സ്പ്രസും അമൃത എക്‌സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂര്‍ ഭാഗത്തേക്ക് പോയത്. ഇതില്‍ ഏത് ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.

Back to top button
error: