LocalNEWS

ഏറ്റുമാനൂർ മാരിയമ്മൻ കോവിലിൽ ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട് 28-ന്

ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ നാൽപ്പത്തിയൊന്നു ഉത്സവം 28 – ന് സമാപിക്കും. 28 – ന് രാവിലെ ഒൻപതിനാണ് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട്. ഭക്തജന പങ്കാളിത്തത്തോടെയാണ് ഇത്തവണയും ഉത്സവം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ ചടങ്ങുകളോടൊപ്പം കലാപരിപാടികളും അരങ്ങുണർത്തും.
‌ഡിസംബർ 16-ന് വൈകുന്നേരം 6.45 – ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്ര സംഗീത സംവിധായകൻ ജയ്സൺ ജെ. നായർ നിർവഹിക്കും. മാരിയമ്മൻ കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാർ അധ്യക്ഷത വഹിക്കും. 17 – ന് രാത്രി ഏഴിന് വൈക്കം ശശിധര ശർമ്മയും സംഘവും തീയാട്ട് അവതരിപ്പിക്കും. 18 – ന് രാത്രി ഏഴിന് കോട്ടയം സുഗതനും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. 19 – ന് രാത്രി ഏഴിന് പുല്ലാങ്കുഴൽ കച്ചേരി, 20 -ന് രാത്രി ഏഴിന് ഭക്തിഗാനസുധ, 21-ന് രാത്രി ഏഴിന് കലാനിലയം അനിൽ കുമാറിന്റെ ഓട്ടംതുള്ളൽ, 22-ന് രാത്രി ഏഴിന് നാമാഭിഷേകം, 23-ന് രാത്രി 7.30 -ന് കണ്ണൂർ പ്രദീപ് പെരുവണ്ണാനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പൻ വെള്ളാട്ടം. 24-ന് രാത്രി ഏഴിന് ഭരതം മോഹനം.
25-ന് രാത്രി ഏഴിന് കളമെഴുത്തും പാട്ടും , 10-ന് മുടിയേറ്റ്. 26 – ന് രാത്രി 8 – ന് ബാലെ, 27-ന് രാവിലെ 7.30 -ന് മാരിയമ്മൻ പൊങ്കാല, വൈകുന്നേരം അഞ്ചിന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര. 7.30 -ന് കറുപ്പൻ ഊട്ട്. 12.30-ന് ആഴിപൂജ, ആഴി പ്രവേശനം. 28-ന് രാവിലെ ഒൻപതിന് മഞ്ഞൾനീരാട്ട് തുടർന്ന് 12-ന് മഹാപ്രസാദമൂട്ടോടെ നട അടയ്ക്കും.

Back to top button
error: