LocalNEWS

സ്‌കൂട്ടറിൽ ലോറിയിടിച്ച് ചെമ്മനാട് സ്വദേശിക്ക് ദാരുണാന്ത്യം

 സ്‌കൂട്ടറിലേക്ക് ചരക്ക് ലോറിയിടിച്ച് മുൻ പ്രവാസി മരിച്ചു. കാസർകോട് ചെമ്മനാട് തലക്ലായി ഭജന മന്ദിരത്തിന് സമീപം തേജസ് നിലയത്തിലെ കുഞ്ഞമ്പു നായർ (58) ആണ് മരിച്ചത്. കെ.എസ്.ടി.പി റോഡിൽ ചെമ്മനാട് ജമാഅത് സ്‌കൂളിന് സമീപം ഇന്ന് (വെള്ളി) രാവിലെ ഒമ്പതര മണിയോടെയാണ് അപകടം നടന്നത്.

കുഞ്ഞമ്പു നായർ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ചരക്ക് ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടശേഷം സ്‌കൂട്ടറിൽ കുഞ്ഞമ്പു നായരെ ലോറി അൽപ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ലോറി കയറിയിറങ്ങിയതിനാൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞമ്പു നായർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

30 വർഷത്തോളമായി പ്രവാസിയായിരുന്ന കുഞ്ഞമ്പു നായർ നായർ രണ്ട് വർഷം മുമ്പാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ഓമന. മക്കൾ: തേജസ്, കീർത്തിഷ. മരുമകൻ: ശ്രീനാഥ്.സഹോദരങ്ങൾ: ശാരദ, കമല, നാരായണി എന്ന ശോഭ, ശ്യാമള, ചന്ദ്രവല്ലി, രാഘവൻ, ചന്തുനായർ, നാരായണൻ.

Back to top button
error: