Local

  • ഷക്കീറയുടേയും മക്കളുടെയും 22 ദിവസത്തെ കഠിനാദ്ധ്വാനം ഈ കിണർ 

        കുറ്റിപ്പുറം മൂടാൽ സ്വദേശി ഷക്കീറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും ആഹ്ലാദം കൊണ്ടു നിറഞ്ഞൊഴുകി. പ്രതികൂല സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി ജീവിക്കുന്ന മൂടാൽ പാലാട്ടുപറമ്പ് കള്ളിയിൽ ഷക്കീറ (40)യും രണ്ട് മക്കളും സ്വന്തമായി കിണർ നിർമിച്ചത് അംഗീകാരങ്ങൾക്കൊന്നും വേണ്ടിയല്ല. അവരുടെ കൈവശം കിണർ കുഴിപ്പിക്കാനുള്ള പണം ഇല്ലാത്തതിനാലാണ്. സ്കൂൾതല മത്സരങ്ങളിൽ മൂത്ത മകൻ മുഹമ്മദ് സിനാൻ മാപ്പിളപ്പാട്ടിലും ഉറുദു ഗാനാലാപനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ച ഷക്കീറ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗ്രാമപ്പഞ്ചായത്ത് നൽകിയ രണ്ടുലക്ഷം രൂപയും ഇതുവരെ സ്വരുക്കൂട്ടിയ പണവുമെല്ലാം ചേർത്താണ് ഷക്കീറ പാലാട്ടുപറമ്പിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്‌. സ്ഥലത്തിന്റെ പണം ഇനിയും ഭൂവുടമയ്ക്ക് മുഴുവനായും നൽകിയിട്ടുമില്ല. വീടിനുള്ള തറയുടെ നിർമാണം നടന്നുവരികയാണ്. വീട് നിർമിക്കാനുള്ള…

    Read More »
  • പ്രീ പ്രൈമറി മേഖല അടിമുടി മാറും; നടപ്പാക്കുന്നത് 4.65 കോടിയുടെ വികസനം

    കോട്ടയം: പ്രീപ്രൈമറി സ്‌കൂളുകൾ അടിമുടി നവീകരിച്ചുകൊണ്ടു ജില്ലയിൽ നടപ്പാക്കുന്നതു സമഗ്രമാറ്റം. ജില്ലയിൽ 4.65 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു മാതൃകാ പ്രീപ്രൈമറി സ്‌കൂളുകളുടെ നിർമാണത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. കുടവെച്ചൂർ ജി.ഡി.വി.എച്ച്.എസ്.എസ്, കീഴൂർ ജി.എൽ.പി.എസ്, ജി.എൽ.പി.എസ് പേരൂർ എന്നീ സ്‌കൂളുകൾക്ക് 15 ലക്ഷം രൂപ വീതവും മറ്റു സ്‌കൂളുകൾക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. പ്രീസ്‌കൂൾ തീം അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്രീയപഠനമാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ എണ്ണം, പ്രാദേശിക പ്രാധാന്യം എന്നിവ അടിസ്ഥാനമാക്കിയാണ് സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നത്. കുടവെച്ചൂർ ഗവൺമെന്റ് ഡി.വി.എച്ച്.എസ്, കീഴൂർ ഗവൺമെന്റ് എൽ.പി.എസ്, കുമ്മനം ഗവൺമെന്റ് യു.പി.എസ്, ബ്രഹ്മമംഗലം ഗവൺമെന്റ് യു.പി.എസ് എന്നിവിടങ്ങളിലെ നിർമാണം പൂർത്തിയായി. മാതൃകാ പ്രീപ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ സ്ഥലവിസ്തൃതിയ്ക്കനുസരിച്ച് ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും കുട്ടികളുടെ പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ സജ്ജീകരിക്കുകയുമാണ് ചെയ്യുന്നത്. പ്രീ സ്‌കൂൾ പ്രായത്തിലുള്ള…

    Read More »
  • ഉത്സവം: 103 ശാഖകളെ പങ്കെടുപ്പിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രത്തിലേക്ക്‌ ദേശതാലപ്പൊലി ഘോഷയാത്രയുമായി എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ 

    ഏറ്റുമാനൂർ: നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 103 ശാഖകളെ 5 മേഖലകളാക്കി തിരിച്ച് ദേശതാലപ്പൊലി ഘോഷയാത്ര നടത്താൻ എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ. ഇതിന്റ ഭാഗമായി വടക്കൻ മേഖലയുടെ 27 ശാഖായോഗങ്ങൾ ചേർന്ന് ജനുവരി 28 – ന് മൂന്നാം ഉത്സവദിനത്തിൽ പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ നിന്ന് ആയിരങ്ങൾ അണിനിരക്കുന്ന വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലേക്ക്‌ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28-ന് വൈകുന്നേരം നാല് മണിക്ക് പെരുമ്പായിക്കാട് ഗുരുക്ഷേത്ര സന്നിധിയിൽ ഘോഷയാത്ര മന്ത്രി വി.എൻ. വാസവൻ താലപ്പൊലി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖല ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ അധ്യക്ഷത വഹിക്കും. ഭദ്രദീപം കൊളുത്തി ആദ്യതാലം എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ കൈമാറും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധുസന്ദേശം നൽകും. എ.ജി. തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തും. 5000 – അംഗങ്ങൾ ദേശതാലപൊലി ഘോഷയാത്രയിൽ പങ്കെടുക്കും. നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 26-ന് കൊടിയേറി…

    Read More »
  • മാണി സി കാപ്പന്റെ ഇടപെടൽ; അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പാറപ്പള്ളി ലക്ഷംവീട് കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥാർത്ഥ്യമായി

    പാലാ: അര നൂറ്റാണ്ടിലേറെക്കാലമായുള്ള പാലാ പാറപ്പള്ളി ലക്ഷം കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നത്തിന് മാണി സി കാപ്പൻ എം എൽ എ യുടെ ഇടപെടലിൽ സാക്ഷാൽക്കാരം. ലക്ഷംവീട് കോളനി ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. അന്നു മുതൽ വഴി എന്നത് കോളനി നിവാസികൾക്ക് സ്വപ്നമായി അവശേഷിക്കുകയായിരുന്നു. കോളനി ആരംഭിച്ചപ്പോൾ കൈക്കുഞ്ഞായിരുന്നവരുടെ മക്കൾക്കും കൈക്കുഞ്ഞുങ്ങൾ ഉണ്ടായിട്ടും സ്വപ്നം യാഥാർത്ഥ്യമായില്ല. വർഷങ്ങളായി അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. ആദ്യമൊക്കെ ഓരോ തിരഞ്ഞെടുപ്പുകൾ വരുമ്പോഴും പ്രതീക്ഷകളുമായി ആളുകളെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. പിന്നെ അതൊരു ശീലമായി. സ്വന്തം വീട്ടുമുറ്റത്ത് വാഹനം എത്തിക്കുക എന്നത് യഥാർത്ഥ്യമാകില്ലെന്നു അരനൂറ്റാണ്ടിലേറെക്കാലം കൊണ്ട് അവർക്കു ബോധ്യപ്പെട്ടു. എങ്കിലും ശ്രമം തുടർന്നു. 25 ൽ പരം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിനിടെയാണ് വിഷയം മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സമീപവാസിയായ സഹപാഠി ചൂരക്കാട്ട് സി.ജി വിജയകുമാറിനെ നേരിൽ കണ്ട് മാണി സി. കാപ്പൻ കോളനിക്കാർക്കായി സ്ഥലം…

    Read More »
  • ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം 11ന് രാജമുടിയില്‍; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

    തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം 11-ന് രാജമുടിയില്‍ തുടങ്ങും. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാനും പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്ക് അവബോധം നല്‍കാനുമാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാജമുടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ 11, 12 തീയതികളിലാണ് ക്ഷീരകര്‍ഷക സംഗമം. ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 12 ന് 11 ന് ഉദ്ഘാടനം നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. 11 ന് രാവിലെ 7 ന് പതാക ഉയര്‍ത്തുന്നതോടെയാണ് ക്ഷീരസംഗമത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് വിളംബര ജാഥ നടത്തും. 8 ന് കന്നുകാലി പ്രദര്‍ശന മത്സരം ആരംഭിക്കും. 8.30 ന് തത്സമയ പ്രശ്‌നോത്തരി ഗവ്യജാലകം നടത്തും. തുടര്‍ന്ന് മൃഗസംരക്ഷണ ക്യാമ്പ് ആരംഭിക്കും. 9.30 ന് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട…

    Read More »
  • പെൻഷൻ വിതരണം: സഹകരണ ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ കെ.സി.ഇ.സി. സമരത്തിന് 

    കോട്ടയം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന സഹകരണ ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ് മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് കൗൺസിൽ (കെ.സി.ഇ.സി- എ.ഐ.ടി.യു.സി) സമരത്തിന്. ഇതിന്റെ ഭാഗമായി കെ.സി.ഇ.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി ആർ. ബിജു, പ്രസിഡന്റ് അബ്ദുൾ ഹാരിസ് എന്നിവർ അറിയിച്ചു. സർക്കാർ അനുവദിക്കുന്ന ക്ഷേമ പെൻഷനുകൾ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലം മുതലാണ് സഹകരണ ബാങ്ക് ജീവനക്കാർ വഴി അർഹരായവരുടെ വീടുകളിൽ എത്തിച്ച് നൽകുന്ന സംവിധാനം ആരംഭിച്ചത്. ഇതിന് 50 രൂപ നിരക്കിൽ ബാങ്കുകൾക്ക് ഇൻസന്റീവും നൽകി വന്നിരുന്നു. 2021 നവംബർ മാസം മുതൽ ഇത് കുടിശികയും ആയിരുന്നു. ഇൻസന്റീവ് ലഭിക്കാതിരിക്കുമ്പൊഴും മുടക്കം കൂടാതെ പെൻഷൻ വിതരണം നടത്തിവരുന്ന ജീവനക്കാരോടുള്ള വഞ്ചനയാണ് മുൻ കാല പ്രാബല്യത്തോടെ ഇൻസന്റീവ് വെട്ടിക്കുറക്കാനുള്ള തീരുമാനം. തൊഴിലാളിവിരുദ്ധമായ ഈ…

    Read More »
  • കോട്ടയം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടിയുടെ മകൻ ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു; മരണം ലിഫ്റ്റിൽ നിന്ന് വീണെന്നു സൂചന

    കോട്ടയം: ബംഗളൂരുവിൽ ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടയം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ വി.മോഹനാണ് മരിച്ചത്. ബംഗളൂരുവിൽ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ശരൺ. ജോലിയ്ക്കിടെയുണ്ടായ അപകടത്തേ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് എട്ടു മണിയോടെ ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ ശരൺ മരിച്ചതായി ബംഗളൂരുവിൽ നിന്നും അറിയിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെയാണ് അപകട വിവരം വിളിച്ചു പറഞ്ഞത്. തുടർന്ന് ഇദ്ദേഹമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഇവിടെ നിന്നും ബന്ധുക്കൾ ബംഗളൂരുവിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.

    Read More »
  • സി.സി ടി.വി ദൃശ്യങ്ങള്‍ തുണയായി; സഹായം ചോദിച്ചെത്തി കോൺവെന്റിൽനിന്ന് പണം മോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയില്‍ 

    ഇടുക്കി: ചെമ്മണ്ണാര്‍ എസ്.എച്ച്. കോണ്‍വെന്റില്‍ സഹായം ചോദിച്ച് എത്തി മോഷണം നടത്തിയ പ്രതിയെ പിടികൂടി. പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് അപ്പി ജോണ്‍സണ്‍ എന്ന് വിളിക്കുന്ന ജോണ്‍സണ്‍ തോമസ് ആണ് ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചെമ്മണ്ണാര്‍ എസ്.എച്ച്. കോണ്‍വെന്റില്‍ ഉച്ചയോടു കൂടി എത്തിയ പ്രതി ചികിത്സ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അടുത്തദിവസം എത്താന്‍ പറഞ്ഞു കന്യാസ്ത്രീകള്‍ ഇയാളെ മടക്കി അയച്ചു. എന്നാല്‍ മടങ്ങി പോകാതെ പ്രതി സമീപപ്രദേശങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. സിസ്റ്റര്‍മാര്‍ പുറത്തേക്ക് പോയ തക്കം നോക്കി കോണ്‍വെന്റിനുള്ളില്‍ കടന്നപ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന 47,000 രൂപ അപഹരിച്ചു കടക്കുകയായിരുന്നു. തിരികെ എത്തിയ കന്യാസ്ത്രീകള്‍ പണം തപ്പിയപ്പോഴാണ് അപഹരിച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി പണവുമെടുത്ത് പോകുന്നത് മനസിലായി. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കി. ഉടുമ്പന്‍ഞ്ചോല പോലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുമല കാപ്പിലെ വീട്ടില്‍ നിന്നും പ്രതിയെ…

    Read More »
  • കോട്ടയം ജില്ലയിൽ ലൈൻ ട്രാഫിക് ബോധവത്കരണ പരിപാടിയ്ക്ക് തുടക്കം; ഗതാഗത നിയമലംഘനങ്ങൾക്ക് 2,10,000 പിഴ ഈടാക്കി

    കോട്ടയം: അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ലൈൻ ട്രാഫിക് ബോധവത്കര പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വിവിധ ഗതാഗത നിയമ ലംഘനങ്ങളെത്തുടർന്ന് 225 വാഹനങ്ങളിൽ നിന്ന് 2,10,000 രൂപ പിഴ ഈടാക്കി. ആദ്യ ദിവസം ബോധവത്കരണത്തോടൊപ്പം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. ജില്ലയിലെ പരിപാടിയിൽ ആർ.ടി.ഒ കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശ്ശേരി, ഉഴവൂർ, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നീ ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഓമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേഫ് സോണിലെ ഉദ്യോഗസ്ഥർ തുടങ്ങി അറുപതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡ്രൈവർമാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. വേഗത കുറഞ്ഞ വാഹനങ്ങൾ ഇടതുവശം ചേർന്ന് പോകുന്നതിനും ലൈൻ ട്രാഫിക്ക് അനുസരിച്ച് വാഹനം ഓടിക്കുന്നതിനും നിർദ്ദേശം നൽകി. ഉഴവൂരിലെ കുറവിലങ്ങാട്, പുതുവേലി, വൈക്കത്ത് വല്ലകം, ചങ്ങനാശ്ശേരിയിൽ റെയിൽവേ ജംഗ്ഷൻ, തെങ്ങണ, പാലാത്ര ബൈപ്പാസ്, കുരിശുമൂട്, കാഞ്ഞിരപ്പള്ളിയിൽ കുമളി റോഡ്, കോട്ടയത്ത് കോടിമത ടൗൺ ജംഗ്ഷൻ,…

    Read More »
  • മുണ്ടക്കയം വില്ലേജ് ഓഫീസ് ഉദ്ഘാടനം ജനുവരി ഒൻപതിന്

    കോട്ടയം: പുതിയതായി നിർമിച്ച മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ജനുവരി ഒൻപതിന് വൈകിട്ടു നാലു മണിക്കു നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, എ.ഡി.എം. ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിൽ, പഞ്ചായത്തംഗം സി.വി. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50…

    Read More »
Back to top button
error: