LocalNEWS

നാടക നടത്തവും പാട്ടും വരയും തലശ്ശേരിയിൽ

   തലശ്ശേരിയിൽ നാടകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാടക് തലശ്ശേരി മേഖലാ കമ്മിറ്റി, ശ്യാമ തലശ്ശേരി, തലശ്ശേരി ആർട്സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂൾ പരിസരത്തുനിന്ന് തുടങ്ങിയ നാടകനടത്തത്തിൽ നാടകവേഷമണിഞ്ഞ് ധാരാളം നടീനടൻമാരും പങ്കെടുത്തു.

നാടകനടത്തം കസ്റ്റംസ് റോഡിൽ ആർട്‌സ് സൊസൈറ്റി പരിസരത്ത്‌ സമാപിച്ചു. പവി കോയ്യോട് പാട്ടും വരയും വിജേഷ് കോഴിക്കോടിന്റെ നേതൃത്വത്തിൽ നാടകപ്പാട്ടും നാടകവും അവതരിപ്പിച്ചു. നാടക് മേഖലാ സെക്രട്ടറി വിനോദ് നാരോത്ത് നാടകദിനസന്ദേശം നൽകി. ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷനായി. എൻ. ശശിധരൻ, ഡോ. ടി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

Signature-ad

രാമചന്ദ്രൻ മൊകേരിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘എന്നുടലെൻ മാനിഫെസ്റ്റോ’ രാമചന്ദ്രന്റെ ഭാര്യ ഉഷയ്ക്ക് നൽകി സതീഷ്ബാബു പ്രകാശനം ചെയ്തു. എൻ. ശശിധരന്റെ ‘അടുക്കള’ മൂന്നാം പതിപ്പ് ദിവ്യ റിനേഷിന് നൽകി സന്തോഷ് മാനിച്ചേരിയും എൻ. ശശിധരന്റെ നാടകങ്ങൾ വി.കെ. പ്രഭാകരൻ, രാജൻ ചെറുവാട്ടിനും എൻ. ശശിധരന്റെ ‘വാക്കിൽ ചരിത്രം’ പുസ്തകം റീനക്ക് നൽകി നോവലിസ്റ്റ് അശോകനും പ്രകാശനം ചെയ്തു.

സുരേഷ് ചെണ്ടയാട്, പി. പ്രേംനാഥ്, സീതാനാഥ്, ടി.ടി. വേണുഗോപാൽ, എൻ. ധനഞ്ജയൻ, കതിരൂർ ബാലകൃഷ്ണൻ, ടി.ടി. മോഹനൻ, ഒ. അജിത്കുമാർ എന്നിവർ സംസാരിച്ചു.

Back to top button
error: