Local
-
കവയിത്രി എം.ആർ രമണി അന്തരിച്ചു, പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയും മാതൃഭൂമി സീനിയർ സബ് എഡിറ്റർ, സെലിം അജന്തയുടെ മാതാവുമാണ്
കവയിത്രിയും സാമൂഹികപ്രവർത്തകയുമായ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ രമണി (നളിനമ്മ-73) അന്തരിച്ചു. റിട്ട.ഗവ.സ്‌കൂൾ അധ്യാപികയാണ്. പ്രശസ്ത കവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്. പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സി.പി.എം അംഗമായിരുന്ന എം.ആർ രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ഭാരവാഹിയും ഗ്രന്ഥശാലാ പ്രവർത്തകയുമായിരുന്നു. മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല). മൃതദേഹം ഇന്ന് (ശനി) 11 വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറും.
Read More » -
വാട്ടർ അതോരിറ്റി: സംസ്ഥാന സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ഗവ.കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ
കോട്ടയം: വാട്ടർ അതോരിറ്റിയുടെ നടത്തിപ്പിനെക്കുറിച്ച് സംസ്ഥാന സർക്കാർ സമഗ്രമായി പഠിക്കുകയും ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് കേരള വാട്ടർ അതോരിറ്റി കോൺടാക്ടേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2024 ന് മുൻപ് എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പു മുഖേന കുടിവെള്ളം എത്തിക്കാനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം അഖിലേന്ത്യ അടിസ്ഥാനത്തിൽ ഇരുപത്തിയാറാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ്. വെള്ളക്കരം വർദ്ധിപ്പിച്ചിട്ടും ജലവിതരണം സുഗമമാക്കാനുള്ള അറ്റകുറ്റപണികൾ നടത്തുന്ന കരാറുകാർക്ക് 19 മാസങ്ങളിലെ പണം കുടിശ്ശികയാണെന്നും അവർ പറഞ്ഞു. ചെറുകിട – ഇടത്തരം കരാറുകാരെ ഒഴിവാക്കാൻ ശ്രമിച്ചതും 2018 ലെ നിരക്കുകളിൽ തന്നെ അടങ്കലുകൾ തയ്യാറാക്കി കൊണ്ടിരിക്കുന്നതുമാണ് ജൽജീവൻ പദ്ധതിയിൽ കേരളം ഏറെ പിന്തള്ളപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസ വേതനം നൽകുന്ന സംസ്ഥാനമായ കേരളത്തിൽ 2018 ലെ നിരക്കുകളിൽ പണിയെടുക്കാൻ ഒരു തൊഴിലാളിയേയും ലഭിക്കില്ല. പൈപ്പുകളുൾപ്പെടെയുള്ള നിർമ്മാണ വസ്തുക്കളുടെ വിലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. 2024 നു മുൻപ് കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും…
Read More » -
പുതുപ്പള്ളി ഡോൺ ബോസ്കോ സ്പോർട്സ് അക്കാദമിയിൽ സമ്മർ ക്യാമ്പ്
പുതുപ്പള്ളി: ഡോൺ ബോസ്ക്കോ സ്പോർട്സ് അക്കാദമി പുതുപ്പള്ളിയിൽ ഏപ്രിൽ 10 മുതൽ 27 വരെയും, മെയ് 8 മുതൽ 24 വരെയും 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവരുടെ സമഗ്രമായ വളർച്ചക്കായും സർഗാത്മകമായ കഴിവുകളുടെ വികാസത്തിനായും ഉപകരിക്കുന്ന സമ്മർ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, സ്കേറ്റിംഗ്, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ, ചെസ്, യോഗ, പെയിന്റിംഗ്, ഡ്രോയിംഗ്, സംഗീതം, ആർട്സ് ആൻഡ് ക്രാഫ്റ്റ്, അബാക്കസ്, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രൊഫഷണൽ പരിശീലകരുടെ കീഴിൽ ചിട്ടയായ പരിശീലനം നേടുന്നതിനുമുള്ള ഒരു വേദി നൽകുക എന്ന ഉദ്ദേശത്തോടെയാണ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും ഒരേ കുടക്കീഴിൽ സമന്യയിപ്പിച്ച് നവ്യവും അതുല്യവും വ്യത്യസ്തവുമായ ഒരു അനുഭൂതി തന്നെയാവും പ്രസ്തുത ക്യാമ്പെന്ന് റെക്ടർ ഫാ. ദേവസി ചിറക്കൽ അറിയിച്ചു. ഫോൺ 0481-2351946, 2354141, 2351210, 9746761963.
Read More » -
കെ.എം. മാണി അനുസ്മരണവും അധ്വാനവർഗ്ഗ ദിനാചരണവും ഏപ്രിൽ 9,10 തീയതികളിൽ
കോട്ടയം: കെ.എം. മാണിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9,10 തീയതികളിൽ സംസ്ഥാനത്തൊട്ടാകെ അനുസ്മരണ സമ്മേളനങ്ങളും അധ്വാനവർഗ്ഗ ദിനാചരണവും സംഘടിപ്പിക്കും. ചരമദിനമായ ഏപ്രിൽ 9 രാവിലെ 8.30 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കബറിടത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. അധ്വാനവർഗ്ഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 തിങ്കൾ രാവിലെ 11ന് പാലായിൽ നടക്കുന്നതാണന്ന് സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം എക്സ്. എം.പി അറിയിച്ചു.
Read More » -
റിനോ സക്കറിയ ചെറിയാൻ വിട പറഞ്ഞു
കോട്ടയം: കിഴക്കേ നട്ടാശ്ശേരി കൊശമറ്റം പുത്തൻപുരയിൽ പരേതനായ പി സി ചെറിയാന്റെ മകൻ റിനോ സക്കറിയ ചെറിയാൻ (43) അന്തരിച്ചു. സംസ്കാരം ഏപ്രിൽ 6 വ്യാഴം പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നട്ടാശ്ശേരി. പൊൻപള്ളി പള്ളിയിൽ. പള്ളത്തേട്ട് കുടുംബാംഗമായ സുജ ചെറിയാനാണ് മാതാവ്. സഹോദരങ്ങൾ റിജോ (ദുബായ്), റിയ (തോടത്തിൽ പെരുമ്പാവൂർ).
Read More » -
സ്ത്രീധന പീഡനം, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം; പിടികിട്ടാപ്പുളളിയായ മലയാളി മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റിൽ
പഴയങ്ങാടി: മുട്ടത്തുള്ള യുവതിയെ വിവാഹം ചെയ്ത് സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും രണ്ടാമത് രഹസ്യമായി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത വിരുതൻ മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റില്‍. 2007 ലെ സ്ത്രീധന പീഡന കേസില്‍ പ്രതിയായി 2010 ല്‍ പയ്യന്നൂര്‍ ജെ എഫ് സി എം കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച എം. പി ഫാറൂഖ്(33) ആണ് അറസ്റ്റിലായത്. പഴയങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാറിന്റെ അപേക്ഷയിൽ ലുക് ഔട്ട് നോട്ടീസ് പ്രകാരം, ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതിയെ മംഗ്ളൂറു എയര്‍പോര്‍ടില്‍ വച്ച് പിടികൂടിയത്. ഇയാളെ എമിഗ്രെഷനില്‍ തടഞ്ഞുവച്ച് എയര്‍പോര്‍ട്ട് പൊലീസ് പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സബ് ഇൻസ്പെക്ടർ രൂപമധുസൂദന, എഎസ്‌ഐമാരായ ബാലകൃഷ്ണന്‍, പ്രസന്നന്‍, എസ്‌സിപിഒ ഷിജോ അഗസ്റ്റിന്‍, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം ഞായറാഴ്ച രാത്രിയില്‍ മംഗ്ളൂറു വിമാനത്താളവത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…
Read More » -
ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്; വിജയികൾക്ക് സ്വാസികയ്ക്കൊപ്പം വേദി പങ്കിടാം
കോട്ടയം: ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ് , നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഉദ്ഘാടന ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും, വിജയിക്കുന്നവർക്ക് സ്വാസികയ്‌ക്കൊപ്പം വേദി പങ്കിടുന്നതിനുള്ള അവസരവും ഒരുക്കും. കോട്ടയത്തെ കലാകാരന്മാരായ യുവതി യുവാക്കൾക്കാണ് ആഘോഷത്തോടെ പരിപാടികളുടെ ഭാഗമായി വേദിയൊരുങ്ങുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. നടി സ്വാസികയും, നടൻ പ്രശാന്തും പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. റീൽ മത്സരങ്ങളുടെ നിബന്ധനകൾ ഇങ്ങനെ സിനിമകളിലെ ഫുഡുമായി ബന്ധപ്പെട്ട് കണ്ടന്റുകൾ ഉൾപ്പെടുത്തിയവയാകണം റീൽസുകൾ. വീഡിയോകൾ അറുപത് സെക്കൻഡിലധികം കൂടരുത് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല വ്യക്തികൾക്കും, മൂന്നു പേരിൽ അധികമില്ലാത്ത ഗ്രൂപ്പുകൾക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തികളുടെ പബ്ലിക്ക് അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്ന റീൽസുകൾ @hangoutstreetfoodhub എന്ന ഇൻസ്റ്റാഗ്രാം പേജിൽ ടാഗ്…
Read More » -
കണ്ണൂർ കേളകം ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു
കണ്ണൂർ കൊട്ടിയൂരിൽ ഇരട്ടത്തോട് ബാവലിപ്പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), ഇളയ മകൻ നെബിൻ ജോസ് (6) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ഇരട്ടത്തേട് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Read More » -
വൈക്കത്ത് ഇന്ന് ഗതാഗതനിയന്ത്രണം
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വൈക്കത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഗതാഗത നിയന്ത്രണം ഇങ്ങനെ വെച്ചൂർ ഭാഗത്ത് നിന്നു വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻ കുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്. തോട്ടകം ഭാഗത്തുനിന്നു എറണാകുളം കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തോട്ടുവക്കം പാലം, തെക്കേനട, കിഴക്കേനട, മുരിയൻ കുളങ്ങര, പുളിംചുവട്, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്. ആലപ്പുഴ, വെച്ചൂർ ഭാഗങ്ങളിൽ നിന്നു വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ദളവാക്കുളത്ത് ആളെ ഇറക്കി മുരിയൻ കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി ടി.വി. പുരം, ചെമ്മനത്തുകര, മുത്തേടത്ത് കാവ്, ഉല്ലല ഭാഗങ്ങളിൽ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്. കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി,…
Read More » -
ഹണി ട്രാപ്പിൽ അകപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു, ഒളവിലം സ്വദേശിയായ യുവാവ് പിടിയിൽ
വടകര: തില്ലങ്കേരി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന ഒളവിലം പള്ളിക്കുനി സ്വദേശിയായ യുവാവിനെ ചോമ്പാല പോലീസ് പിടികൂടി. പള്ളിക്കുനി, വരായലിൽ വീട്ടിൽ ജംഷീദ് വി.പി എന്നയാളാണ് പിടിയിലായത്. നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്. എം.കെ, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്.പി ടി, സജിത്ത് കുമാർ, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ജംഷീദ് അയാളുടെ സഹോദരന്റെ ഭാര്യയുടെ നമ്പർ ഉപയോഗിച്ചാണ് പരാതിക്കാരനായ തില്ലങ്കേരി സ്വദേശിയായ സഫ്‌വാൻ എന്നയാളെ ഹണി ട്രാപ്പിൽ പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വടകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read More »