LocalNEWS

വനംവകുപ്പ് അരിക്കൊമ്പനു പിന്നാലെ, മൂന്നാർ എസ്റ്റേറ്റുകളിൽ വേട്ടക്കാർ കാട്ടുപോത്തുകൾക്കു പിന്നാലെ

    വനംവകുപ്പ് അധികൃതർ അരിക്കൊമ്പനു പിന്നാലെ പോയതോടെ വേട്ടക്കാർ കാട്ടുപോത്തുകൾക്ക് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ രണ്ട്‌ കാട്ടുപോത്തുകളെ വേട്ടയാടി മാംസം കടത്തി. ചെണ്ടുവരൈ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് മുകളിലായി വനാതിർത്തിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന തേയിലത്തോട്ടത്തിലാണ് കാട്ടുപോത്തുകളുടെ തലയും മാംസം എടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.

അരകിലോമീറ്റർ വ്യത്യാസത്തിലാണ് കാട്ടുപോത്തുകളുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. തേയിലത്തോട്ടം തൊഴിലാളികളാണ് ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. ദേവികുളം റേഞ്ച് ഓഫീസർ പി.വി റജിയുടെ നേതൃത്വത്തിൽ മൂന്നാർ ഫോറസ്റ്റ് വെറ്ററിനറി അസി.സർജൻ ഡോ. നിഷാ റെയ്ച്ചൽ പോസ്റ്റ്‌മോർട്ടം നടത്തി അവശിഷ്ടങ്ങൾ സംസ്‌കരിച്ചു. ചെണ്ടുവരൈ എസ്റ്റേറ്റിൽ ആരുടെയും ശ്രദ്ധ പതിയാത്ത ഒറ്റപ്പെട്ട മേഖലയിലാണ് കാട്ടുപോത്തുകളെ വേട്ടയാടിയിരിക്കുന്നത്. സമീപത്ത് തൊഴിലാളി ലയങ്ങളുമില്ല. പുറമേനിന്നുമുള്ള വേട്ടയാടൽ സംഘമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തോട്ടം തൊഴിലാളികളിൽ ചിലരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടാകാം എന്ന സംശയവുമുണ്ട്.

Signature-ad

തേയിലത്തോട്ടം മേഖലകളിൽ പുറമേനിന്ന്‌ അധികമാരും എത്താത്തതിനാൽ മൃഗവേട്ട വ്യാപകമായി നടക്കുന്നുണ്ട്. ഇത് പുറത്താരും അറിയാറില്ല. ദേവികുളം റേഞ്ചിൽ കാട്ടുപോത്തുകളെ വേട്ടയാടിയ കേസിൽ പോലീസുകാർ പ്രതിയായ സംഭവങ്ങളുണ്ട്.

Back to top button
error: