LocalNEWS

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ടക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരാണ് ഇവർ. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് ഇരുവർക്കും ഇടിമിന്നലേറ്റത്.

തത്ക്ഷണം ഇരുവരും ബോധരഹിതരായി. അവിടെ വച്ച്‌ തന്നെ ഇരുവര്‍ക്കും മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.

Back to top button
error: