Local

  • കുമരകം ജി20 യോഗം: വകുപ്പുകൾക്ക് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

    കോട്ടയം: കുമരകത്തുനടന്ന രണ്ടാമത് ജി20 ഷെർപ്പ സമ്മേളനവും വികസന പ്രവർത്തകസമിതി യോഗവും കുറ്റമറ്റ രീതിയിൽ നടത്തിയതിന് ജില്ലയിലെ ഉദ്യോസ്ഥരെയും വകുപ്പുകളെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. മുപ്പതോളം വകുപ്പുകളുടെ കൈകോർത്തുള്ള പ്രവർത്തനമാണ് കുമരകത്തെ ജി20 സമ്മേളനങ്ങൾ പരാതിരഹിതമായി പൂർത്തിയാക്കാൻ സാധിച്ചതിനു പിന്നിലെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ചൂണ്ടിക്കാട്ടി. നാട്ടുകാർ നിയന്ത്രണങ്ങളോടു സഹകരിച്ചത് വലിയ പിന്തുണയായി എന്നു കളക്ടർ ചൂണ്ടിക്കാട്ടി. ആതിഥ്യമര്യാദയോടെയും സുരക്ഷാപാളിച്ചകളില്ലാതെയും കുറ്റമറ്റ രീതിയിൽ മാർച്ചു 30 മുതൽ ഏപ്രിൽ 9 ഒൻപതുവരെ നീണ്ട രണ്ടു സമ്മേളനങ്ങൾ നടപ്പാക്കാനായി. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ കുടുംബത്തോടൊപ്പം വീണ്ടും ഇവിടേക്കു വരുമെന്നു വ്യക്തമാക്കി മടങ്ങിയത് കുമരകത്തെ വിനോദസഞ്ചാര രംഗത്തിന് വലിയ പ്രതീക്ഷയാണു നൽകുന്നത്. നൽകുന്നത് എന്നു കളക്ടർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ സമയത്തുണ്ടായ പ്രതിസന്ധികളെ കൃത്യസമയത്ത് ഇടപെടാനായി. ജില്ലാഭരണകൂടത്തിന്റെ തയാറെടുപ്പുകളെ ജി20 സെക്രട്ടേറിയറ്റും സംസ്ഥാന സർക്കാരും മാധ്യമങ്ങളും പ്രശംസിക്കാനിടയാക്കിയത് ഒത്തൊരുമയോടുള്ള പ്രവർത്തനമാണെന്നും കളക്ടർ…

    Read More »
  • കോട്ടയത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4.57 കോടിയുടെ വികസനപ്രവർത്തനങ്ങൾ

    കോട്ടയം: 2022- 23 സാമ്പത്തികവർഷം മത്സ്യ ബന്ധന മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4,57,38,940 രൂപയുടെ വികസന പ്രവർത്തനങ്ങൾ. മത്സ്യസമ്പത്ത് പരിപാലനം, സംരക്ഷണം, വർധന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പാക്കിയത്. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ മത്സ്യസങ്കേതങ്ങളും കക്കാസങ്കേതങ്ങളും സ്ഥാപിക്കുകയും പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. 22.29 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. വേമ്പനാട് കായലിൽ ആറുമത്സ്യ സങ്കേതങ്ങളും ആറു കക്കാ സങ്കേതങ്ങളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങൾ, നാല് ലക്ഷം കാർപ്പ് കുഞ്ഞുങ്ങൾ എന്നിവ പൊതുജലാശയങ്ങളിലെ മൂന്ന് കടവുകളിലായി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സമ്പാദ്യസമാശ്വാസ പദ്ധതിയിലൂടെ 256 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് 34,15,500 രൂപ വിതരണം ചെയ്തു. അനധികൃത മത്സ്യബന്ധനം, മല്ലി കക്കാ വാരൽ, പാടശേഖരങ്ങളിലെ മടവല, കൂട് ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ തടയുന്നതിനായി ജില്ലയിൽ 73 കായൽ പട്രോളിംഗ് നടത്തി. ഇതിനായി…

    Read More »
  • തലയോലപ്പറമ്പ് – പഴമ്പെട്ടി റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു

    കോട്ടയം: തലയോലപ്പറമ്പ്, പഴമ്പെട്ടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൃഷ്ണസ്വാമി ടെമ്പിൾ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. ഒന്നര ക്കോടി രൂപയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് സർക്കാർ ഉത്തരവായത്. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിന്നിൽനിന്ന് ആരംഭിച്ച് പഴമ്പെട്ടി കോളനി വരെയുള്ള 3.100 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പു നവീകരിക്കുന്നത്. പ്രളയബാധിത പ്രദേശമായതിനാൽ റോഡിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി നാലുസെന്റിമീറ്റർ ഘനത്തിലും 3.8 മീറ്റർ വീതിയിലുമാണ് ടാർ ചെയ്യുക. നവീകരണത്തിന്റെ ഭാഗമായി രണ്ടിടങ്ങളിൽ ടൈലുകൾ പാകും. തലയോലപ്പറമ്പ്, കുറുന്തറ, വടയാർ എന്നീ പ്രദേശങ്ങളെ കല്ലറ, കോട്ടയം മെഡിക്കൽ കോളേജ് എന്നീ സ്ഥലങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന റോഡാണിത്.

    Read More »
  • പൈതൃകം ഗുരുവായൂർ നൽകുന്ന ‘പൈതൃകദിന പുരസ്കാരം’ അമ്പലപ്പുഴ വിജയകുമാറിന്

    ലോകപൈതൃക ദിനാചരണത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ എല്ലാവർഷവും നൽകിവരുന്ന ‘പൈതൃകദിന പുരസ്കാര’ത്തിന് ഈ വർഷം അർഹനായത് സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അടിയന്തിരക്കാരനും ലോകപ്രശസ്ത അഷ്ടപദി വാദകനുമായ വിജയകുമാറിന് ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ രുക്മണി റീജൻസിയിൽ വച്ച് നടക്കുന്ന പൈതൃകം ഗുരുവായൂരിന്‍റെ പ്രതിമാസ കുടുംബസംഗമത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൊന്നാടയും, പതിനായിരത്തിഒന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കും. ക്ഷേത്രപൂജാവിധികളുടെ വിശദാംശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അമ്പലപ്പുഴ വിജയകുമാർ പ്രഭാഷണം നടത്തും. തന്ത്രി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ആരംഭിക്കുന്ന ചടങ്ങിൽ, നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും തൃശൂർ പാറമേക്കാവ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തിയുമായ ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. ജീവകാരുണ്യ നിധിയുടെ നേതൃത്വത്തിൽ അർഹരായവർക്ക് സാമ്പത്തിക സഹായധനം വിതരണം ചെയ്യും. പൈതൃകം കലാക്ഷേത്ര അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

    Read More »
  • കണ്ണുർ ജില്ലയിലെപെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരത്തിൽ, മാഹിയിൽ തിരക്കേറി

      വിഷു ബോണസ് പ്രശ്നം സംബന്ധിച്ച് കണ്ണുർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ അനിശ്ചിത കാല സമരം ഇന്ന് രാവിലെ 6 മണിക്ക് ആരംഭിച്ചു. ജില്ലയിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി. അപൂർവ്വമായി തുറന്ന ചില പമ്പുകൾ തൊഴിലാളികളെത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ അറിയന്ത്രിതമായ തിരക്ക് വർദ്ധിച്ചു. രാവിലെ മുതൽ ഇരുചക്ര വാഹനങ്ങളടക്കം ജില്ലയിലെ വാഹനങ്ങൾ മാഹിയിലെ പമ്പുകളിൽ ഒഴുകിയെത്തി. ഫുൾ ടാങ്ക് ഇന്ധനം നിറച്ചു. പലരും കന്നാസുകളിലും ഇന്ധനം വാങ്ങി കൊണ്ടു പോയി.      പെട്രോൾ പമ്പുകൾക്ക് മുന്നിൽ പാതയിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. മാഹിയിലെ ചില പമ്പുകളിൽ പെട്രോൾ കാലിയായ അവസ്ഥയുമാണ്. കോഴിക്കോട് ഫാറൂക്ക്, എലത്തൂർ ഡിപ്പോകളിൽ നിന്ന് ഇന്ധനവുമായി ടാങ്കർ ലോറികൾ  ഉച്ചയോടെ മാഹി പമ്പുകളിൽ എത്തിച്ചേരും. വിഷു തിരക്കിലമർന്ന മാഹിയിൽ വാഹനങ്ങളുടെ തള്ളിക്കയറ്റവുമായതോടെ നിന്നു തിരിയാൻ ഇടമില്ലാതായിരിക്കുകയാണ്.…

    Read More »
  • പ്രണയം നടിച്ച് വിളിച്ചുവരുത്തി യുവാവിനെ നഗ്നനാക്കി വീഡിയോ പകര്‍ത്തി, മര്‍ദ്ദിച്ചു ശേഷം പണവും കവർന്നു;  സഹോദരിമാരടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

        യുവാവിനെ പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ എടുക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മൂന്നു യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മുളവുകാട് പൊന്നാരിമംഗലം പി.എച്ച്‌.സിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അഞ്ജു (28), അഞ്ജുവിന്റെ സഹോദരി പാലാരിവട്ടം തുരുത്തുമ്മേൽ മേരി (22), വെണ്ണല പൂത്തൊളിപറമ്പിൽ ആഷിഖ് (26), ആഷിഖിന്റെ ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്പിൽ അരുൺ (26) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. അഞ്ജു കാക്കനാട് പള്ളിയിൽ വെച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹം നടിച്ച് പൊന്നാരിമംഗലത്തെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ യുവാവിനെ മറ്റ് പ്രതികളുമായി ചേർന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം നഗ്നനാക്കി വീഡിയോ പകർത്തി. യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എ.ടി.എം കാർഡും കൈക്കലാക്കി. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. മുളവുകാട് ഇൻസ്പെക്ടർ പി.എസ് മൻജിത്ത് ലാൽ,…

    Read More »
  • പാടിയുണർത്താൻ ക​ണ്ണൂ​രിൽ ഉഠോ ബാബ എത്തി

    ‘മാ​ഹേ റം​സാ​ൻ ജാ​ഗേ ല​ഗാ ഹേ… ​ഖ​വാ​ലി ഗാ​നാ ഗാ ​ര​ഹാ ഹേ…’ ​റ​മ​ദാ​നി​ൽ കേ​ട്ടു​മ​റ​ന്ന ഈ ​ഗാ​നം ക​ണ്ണൂ​രു​കാ​ർ​ക്ക് ഇ​നി വീ​ണ്ടും കേ​ൾ​ക്കാം. റ​മ​ദാ​ൻ മാ​സം ദ​ഫും ചീ​ന​യു​മാ​യി എത്തിയിരുന്ന ഉാ​ഠോ ബാ​ബ വീ​ണ്ടും ക​ണ്ണൂ​രി​ലെ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഉ​ഠോ ബാ​ബ​മാ​രെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷമായി കോ​വി​ഡ് കാ​ര​ണം ഉ​ഠോ ബാ​ബ​മാ​ർ​ക്ക് എ​ത്താ​ൻ സാധിച്ചിരു​ന്നി​ല്ല. ഇ​ത്ത​വ​ണ റ​മ​ദാ​നി​ലെ തു​ട​ക്ക​ത്തി​ലെ​ത്താ​തി​രു​ന്ന​പ്പോ​ൾ ഇ​ക്കു​റി​യും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും ര​ണ്ടാം​പാ​തം തു​ട​ങ്ങി​യ​തോ​ടെ ഉാ​ഠോ ബാ​ബ എ​ത്തി ഗ്രാമങ്ങളെ പാടി ഉണർത്തി. ആ​ന്ധ്ര​യി​ലെ ചി​റ്റൂ​ർ സ്വ​ദേ​ശി ജാ​വേ​ദാ​ണ് ഇ​ത്ത​വ​ണ പാ​ട്ടു പാ​ടി​യു​ണ​ർ​ത്താ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ണ്ട് ക​ണ്ണൂ​രു​കാ​ർ അ​ത്താ​ഴ​ത്തി​നാ​യി ഉ​റ​ക്ക​മു​ണ​ർ​ന്നി​രു​ന്ന​ത് ഉ​ഠോ ബാ​ബ​മാ​രു​ടെ ഗാ​നം കേ​ട്ടാ​യി​രു​ന്നു. അ​റ​ക്ക​ൽ രാ​ജ​ഭ​ര​ണ​കാ​ല​ത്ത് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​ർ ക​ണ്ണൂ​രി​ൽ വ​രു​മാ​യി​രു​ന്നു. മു​മ്പ് റ​മ​ദാ​നി​ലെ ഓ​രോ ദി​വ​സ​വും ഉ​ഠോ ബാ​ബ​മാ​ർ അ​റ​ക്ക​ലി​ൽ നി​ന്ന് സം​ഘ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നോ​മ്പെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ളെ പു​ല​ർ​ച്ചെ വീ​ടു​ക​ളി​ലെ​ത്തി വി​ളി​ച്ചു​ണ​ർ​ത്താ​ൻ ദ​ഫു​മാ​യി പോ​വു​മാ​യി​രു​ന്നു. പൂ​ർ​വി​ക​ർ തു​ട​ങ്ങി​വെ​ച്ച ശീ​ലം…

    Read More »
  • കെ.എം. മാണി കർഷകരുടെയും പാവപ്പെട്ടവരുടെയും ഉറ്റമിത്രം: പി.ജെ. ജോസഫ്

    പാലാ: കെ എം മാണി കർഷകരുടെയും പാവപ്പെട്ടവരുടെയും ഉറ്റ മിത്രം ആയിരുന്നു എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുസ്മരിച്ചു. കേരളാ കോൺഗ്രസ് അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ കർഷകരെയും , പാവപ്പെട്ടവരെയും കൈപിടിച്ച് താങ്ങി നടത്തിയ കർഷക നേതാവായിരുന്നു കെഎം മാണിയെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ കെ.എം.മാണി തുടക്കം കുറിച്ച റബർ വില സ്ഥിരതഫണ്ടും , കാരുണ്യ ചികിത്സ സഹായ പദ്ധതിയും , അട്ടി മറിച്ചുകൊണ്ട് കേരളം ഭരിക്കുന്ന പിണറായി സർക്കാർ പാവപ്പെട്ടവരെ വഞ്ചിച്ച് കെ എം മാണിയുടെ ഓർമകളെ തമസ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎം മാണിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പാലാ കത്തീട്രൽ പള്ളിയിൽ കെ.എം.മാണിയുടെ കബറടത്തിങ്കൽ പുഷ്പ ചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം,ജോൺ.കെ.മാത്യൂസ് ജോസഫ് എം.പുതുശ്ശേരി, ഡോ. ഗ്രേസമ്മ മാത്യു, സജിമഞ്ഞക്കടമ്പിൽ,…

    Read More »
  • ഭാര്യയും മകനും ചേർന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ദേഹത്ത് 7 ഗുരുതര വെട്ട്. വാരിയെല്ല് ഹൃദയത്തിലേക്ക് തുളഞ്ഞു കയറി;  ഭാര്യ സീമന്തിനിയും മകന്‍ സബിനും അകത്തായി

        കാഞ്ഞങ്ങാട്: കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ ഭാര്യയും മകനും ചേർന്ന്  കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം  റിപ്പോർട്ട് ശനിയാഴ്ച വൈകീട്ട് പുറത്ത് വന്നു. കൊല നടത്തിയ ഭാര്യ സീമന്തിയുടെയും മൂത്ത മകന്‍ സബിന്റെയും അറസ്റ്റ് രാത്രി എട്ടുമണിയോടെ പൊലീസ് രേഖപ്പെടുത്തി. പാണത്തൂര്‍ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടില്‍ പി വി ബാബു (54) അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റും  ചവിട്ടും അടിയുമേറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാര്യ സീമന്തിയും മകന്‍ സബിനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ബാബുവിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 13 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴെണ്ണം ആഴത്തിലുള്ളതാണ്. കാലിന് മൂന്ന് മാരക വെട്ടാണുള്ളത്.12 സെന്റീമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് കാലിന്റെ എല്ല് തകര്‍ന്നു. കാലില്‍ നിന്ന് ധാരാളം രക്തം വാര്‍ന്ന് പോയി. കഴുത്തിന് പിറകില്‍ ചെവിയുടെ ഭാഗത്തും മാരകമായ വെട്ടേറ്റിരുന്നു. . ബാബുവിനെ സബിനും സീമന്തിയും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടിയതു മൂലം വാരിയെല്ലിന്റെ വലത്തു ഭാഗത്തെ നാലു മുതല്‍ ഏഴുവരെ എല്ലുകള്‍…

    Read More »
  • കണ്ണൂരിൽ പ്രീ പ്രൈമറി സ്ക്കൂൾ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

    ഇരിട്ടി:  അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു. തില്ലങ്കേരി പടിക്കച്ചാല്‍ എല്‍പിസ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലില്‍ താവോരത്ത് ഹൗസില്‍, പി കെ പ്രസാദിന്റെ ഭാര്യ കെ.ഡി ബിനിത (36) ആണ് മരിച്ചത്. ഇന്ന് (ശനി) പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന ബിനിതയുടെ ഭര്‍ത്താവ് പ്രസാദ് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വീടിന് പുറത്തുവച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാവൂര്‍ തുണ്ടിയിലെ ദാസൻ- ജാനകി ദമ്പതിമാരുടെ മകളാണ്. മട്ടന്നൂര്‍ ഹയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ഥി അമല്‍ പ്രസാദ്, ഉളിയില്‍ ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥി അമയ പ്രസാദ് എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: വിജേഷ്, ബിപിന. പരിയാരം കണ്ണൂര്‍ ഗവ. മെഡി. കോളജില്‍ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു.  ശേഷം പടിക്കച്ചാല്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    Read More »
Back to top button
error: