Local
-
ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ
മാനന്തവാടി: ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ.പേര്യ ആലാറ്റില്‍ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. യുവതിയെ അപമാനിച്ച ഇയാളെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ച നിലയിൽ. ആലപ്പുഴയില്‍ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു – ആതിര ദമ്ബതികളുടെ മകന്‍ ദേവദര്‍ശിനെ (2) ആണ് വീടിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More » -
ആശുപത്രിയിലെ കാന്റീനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
പാലക്കാട്: കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയിലെ കാന്റീനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒറ്റപ്പാലം നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കാന്റീൻ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read More » -
കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്റെ മാതാവ് ശാന്തമ്മ നിര്യാതയായി
കോട്ടയം : നഗരസഭ പ്രതിപക്ഷ നേതാവും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ഷീജ അനിലിന്റെ മാതാവ് തിരുവഞ്ചൂർ സർപ്പപറമ്പിൽ പി.വി ശാന്തമ്മ (റിട്ട.കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരി – 74) നിര്യാതയായി. ഭർത്താവ് – പരേതനായ പി.എം മാധവൻ (റിട്ട. ജില്ലാ ഓഫിസർ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ) , മക്കൾ – ഷാജി , ഷൈനി, അഡ്വ.ഷീജ അനിൽ (സിപിഎം കോട്ടയം ഏരിയ കമ്മറ്റി അംഗം , ജനാതിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ) , മരുമക്കൾ – വിമല ആലപ്പുഴ , ബിനു പാലാ, പരേതനായ അനിൽകുമാർ നെടുവേലിൽ മൂലവട്ടം. സംസ്കാരം ഇന്ന് നാല് മണിക്ക് വീട്ടു വളപ്പിൽ (തിരുവഞ്ചൂർ ).
Read More » -
വയനാട്ടിലെ മാർബിൾ കടയിൽ നിന്ന് രണ്ടര ലക്ഷവും കവര്‍ന്ന് മുങ്ങിയ പ്രതികള്‍ മംഗലാപുരത്ത് പിടിയിൽ
വയനാട്: പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം മണിക്കൂറുകള്‍ക്കകം പിടിയിലായി. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പനമരം സി.ഐ സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്‍ എന്നിവരും പോലീസ് രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മംഗലാപുരത്തെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് മംഗലാപുരം റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതേ സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന്‍ സ്വദേശികളുമായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാകേഷ് എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തിലെ ലോക്കര്‍ തകര്‍ത്ത് 2, 34,000 രൂപയാണ് ഇവര്‍ കവര്‍ന്നത്. രാത്രി 11.30 നായിരുന്നു കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് സംഘം ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും ട്രെയിന്‍ മാര്‍ഗം മംഗലാപുരം വഴി കടന്നു കളയാന്‍ ശ്രമിക്കുകയുമായിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങളും, മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ സാധിച്ചത്.…
Read More » -
മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയ ദമ്പതികള്‍ ഉള്‍പ്പടെ നാല് പേര്‍ കാസർകോട് പിടിയില്‍
ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍150 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കാസര്‍കോട് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് കാസര്‍കോട് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കര്‍ണാടക രജിസ്‌ട്രേഷനിലുളള കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടിയിലായ അബൂബക്കറും ഭാര്യ അമീനയും കാസര്‍കോട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നവരാണ്. മറ്റ് രണ്ട് പേര്‍ ദമ്പതികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച് നല്‍കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ മയക്ക് മരുന്ന സംഘത്തിലെ മറ്റ് കണ്ണികളെയും പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.
Read More » -
പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കാസർകോട് ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോലിലെ കെ. ഉമേശ്കുമാറിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മലാംകുണ്ടിലെ സുരണ്യ(17) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. മാര്‍ച്ച് 20ന് വൈകിട്ടാണ് സുരണ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയ നൈലോണ്‍ കയറില്‍ തുണികെട്ടി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുകയും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സുരണ്യയുടെ മരണം ആത്മഹത്യയാണെന്നാണ് തെളിഞ്ഞത്. സ്വകാര്യബസ് കണ്ടക്ടര്‍ ഉമേശിന്റെ പേരെഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ശരണ്യയുടെ കിടപ്പുമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും കണ്ടക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയും ചെയ്തു. സൈബര്‍…
Read More » -
പ്രതികളും പോലീസുകാരും നോക്കിനിൽക്കെ പോലീസ് ഉദ്യോഗസ്ഥന്റെ ബെൽറ്റിന് സ്റ്റേഷൻ ഹൗസ് ഓഫീസർ കുത്തിപ്പിടിച്ചു, വിവാദ സി.ഐ ഷിന്റോ പി കുര്യന്റെ ക്രൂര വിനോദങ്ങൾക്ക് അറുതിയില്ല
കാഞ്ഞിരപ്പള്ളി: പ്രതികളും പോലീസുകാരും നോക്കിനിൽക്കെ പോലീസുദ്യോഗസ്ഥന്റെ ബെൽറ്റിന് ഇൻസ്പെക്ടർ എസ് എച്ച് ഒ കുത്തിപ്പിടിച്ചതായി പരാതി; പരാതി ഉയർന്നത് വിവാദ സിഐക്കെതിരെ. യൂണിഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബെൽറ്റിന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. വ്യാഴാഴ്ച കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലാണ് വിവാദമായ സംഭവങ്ങൾ ഉണ്ടായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ഷിന്റോ പി കുരിയൻ മോശമായി പെരുമാറിയതായി ആരോപിച്ചു സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്. നിരവധി കേസുകളിൽ പ്രതിയായ ആളെ ബുധനാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കേസ് ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങൾ തന്നെ അറിയിക്കണമെന്ന് എസ് എച്ച് ഒ പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ പ്രതിക്കെതിരെ രണ്ടു കേസുകൾ നിലവിലുണ്ടെന്ന് അറിയിച്ചു. ഇതിനുശേഷം നൈറ്റ് ഡ്യൂട്ടിയ്ക്ക് കയറിയ ഉദ്യോഗസ്ഥൻ വ്യാഴാഴ്ചയാണ് തിരികെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ഈ…
Read More » -
ഭാര്യയ്ക്ക് രാപ്പകലില്ലാതെ മർദ്ദനം, പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെവിട്ട് കടിപ്പിച്ച് ഭർത്താവ്
വയനാട് ജില്ലയിലെ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർക്കും കൗൺസിലർ നാജിയ ഷിറിനും ഇന്നലെ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരാനുഭവമാണ്. ഭർത്താവ് അതി ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതി അന്വേഷിക്കാൻ വേണ്ടിയാണ് ഇരുവരും മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസിന്റെ വീട്ടിലെത്തിയത്. ഭർത്താവ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ജോസിന്റെ ഭാര്യ കഴിഞ്ഞമാസം വനിതാസംരക്ഷണ ഓഫീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ജോസിനെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും വീട്ടിൽ നേരിട്ടു ചെന്ന് അന്വേഷിക്കാൻ പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോൾ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു. പട്ടി നേരെ മായയെ ആക്രമിച്ചു. പത്തുമിനിറ്റുനേരം പട്ടിയുമായി മൽപ്പിടുത്തം നടത്തേണ്ടി വന്നെന്നും കാലിൽ രണ്ടിടത്ത് കടിയേറ്റതായും മായ പറയുന്നു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗൺസിലർ നാജിയ ഷിറിനെയും പട്ടി കടിച്ച് പരിക്കേൽപ്പിച്ചു. ആരും രക്ഷിക്കാനില്ലെന്ന അവസ്ഥയായതോടെ നാജിയ ഇവർ വന്ന…
Read More » -
ജ്യേഷ്ഠൻ അനുജനെ മുളവടികൊണ്ട് അടിച്ചു കൊന്നു, വയനാട് വേങ്ങണമുറ്റം കോളനിയിലാണ് സംഭവം
വാളാട്: യുവാവിനെ സഹോദരന്‍ മുളവടിവെച്ച് അടിച്ചു കൊന്നതായി പരാതി. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രന്‍ (42) ആണ് മുളവടികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ രാമകൃഷ്ണനാണ് മര്‍ദ്ദിച്ചത്. സംഭവ ശേഷം രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ജയചന്ദ്രന്‍ മദ്യലഹരിയില്‍ ജയചന്ദ്രന്റെ ഭാര്യയേയും, അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുളവടിവെച്ച് രാമകൃഷണന്‍ കഴുത്തിനും തലയ്ക്കും അടിച്ചതായാണ് പരാതി. അടിയേറ്റു വീണ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി (45) ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രവിയുടെ പരാതി പ്രകാരം തലപ്പുഴ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More »