Kerala

    • മാന്നാറിൽ 56കാരിയെ തുണി അലക്കുന്നതിനിടെ കുളിക്കടവിൽ ക്രൂരപീഡനത്തിനിരയാക്കി; സംഭവം പട്ടാപ്പകൽ; പ്രതി പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി തിരച്ചിൽ ഊർജ്ജിതമാക്കി

      ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂരപീഡനത്തിനിരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കുളിക്കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയെ വെള്ളത്തിലൂടെ നീന്തിയെത്തിയ സബീർ തുണി ഉപയോ​ഗിച്ച് മുഖം പൊന്താൻ ശ്രമം നടത്തി. തുടർന്ന് വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി. അതിനെയെല്ലാം പ്രതിരോധിക്കാൻ ശ്രമിച്ചതിനിടയിൽ കരയിലേയ്ക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനുശേഷം പ്രതി ആറിലൂടെ തന്നെ നീന്തി മറുകരയിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശ നിലയിലായ സ്ത്രീയെ പിന്നീട് കടവിലെത്തിയ മറ്റൊരു സ്ത്രീയാണ് കണ്ടതും വീട്ടുകാരെ വിവരമറിയിച്ചതും. കൃത്യം ചെയ്ത സബീർ കൊലപാതകം അടക്കമുള്ള നിരവധിക്കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്. നിലവിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം.

      Read More »
    • മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: അയൽവാസി അറസ്റ്റിൽ

      കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുളിയാർ സ്വദേശി ജസീല (24) ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണിവർ. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്. സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തിൽ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ജസീലയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. മാത്രമല്ല, മാലമോഷണത്തിൽ ആദൂർ പോലീസ് കേസും രജിസ്റ്റർചെയ്തിരുന്നില്ലെന്നാണ് വിവരം.എന്നാൽ, പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 22നായിരുന്നു മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് ജസീല ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതി വിഷം…

      Read More »
    • മുൻ ഡിജിപിയുടെ ഒരു പാർട്ടി, ഒരു ഇലക്ഷൻ തത്വം വെറും തള്ള്?… വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി ആർ ശ്രീലേഖ, നാളെ ചുവരെഴുത്ത്, പ്രചാരണത്തിനും തുടക്കം

      തിരുവനന്തപുരം: ഒരുമാസം മുൻപ്, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായെത്തിയ വീഡിയോയിൽ ആർ ശ്രീലേഖ പറഞ്ഞതിങ്ങനെ- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല. ബിജെപിയുടെ നയമാണ് ഒരു പാർട്ടി, ഒരു ഇലക്ഷൻ എന്നത്. താനും ആ തത്വത്തിലാണ് വിശ്വസിക്കുന്നത്. അതിനാൽ വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനം. താൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ അറിവോടെയാണ്… എന്നാൽ ഒരു മാസങ്ങൾക്കിപ്പുറം വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ മുതൽ തുടക്കമാവുകയും ചെയ്യും. അതേപോലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ശാസ്തമംഗലം കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ടാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുക. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ…

      Read More »
    • തവനൂരിൽ പി.ടി അജയ്മോഹൻ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും

      കെ ടി ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂർ ഇത്തവണ യുഡിഎഫിന് വേണ്ടി തിരിച്ചുപിടിക്കാൻ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മലപ്പുറം ജില്ല യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി. മണ്ഡലത്തിൽ ഉടനീളമുള്ള ബന്ധവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ പാരമ്പര്യവും അനുകൂലമായി മാറുമ്പോൾ കെടി ജലീലിനെ മലർത്തിയടിക്കാം എന്നാണ് യുഡിഎഫും കോൺഗ്രസും കരുതുന്നത്. യുഡിഎഫ് ചെയർമാൻ എന്ന നിലയിലും കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും നടത്തുന്ന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റിയാൽ അനായാസം തവനൂർ പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മാത്രമല്ല മുൻ മന്ത്രി കൂടിയായ നിലവിലെ എംഎൽഎ കെടി ജലീലിനെതിരെ മണ്ഡലത്തിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. ഇത് വോട്ടാക്കി മാറ്റാൻ മണ്ഡലത്തിൽ മികച്ച സ്വാധീനമുള്ള സ്ഥാനാർത്ഥി വേണമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട്. മണ്ഡലത്തിന് സുപരിചിതനായ പി. ടി അജയ് മോഹൻ മത്സരിക്കാൻ എത്തുന്ന വാർത്ത അറിഞ്ഞതോടെ ആവേശത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിലെ വികസന മുരടിപ്പും സുജനപക്ഷപാതവും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ…

      Read More »
    • അന്ധതയെ തോല്പിച്ച് അജയ് രാജ് കയറിയത് ഐഎഎസിന്റെ വിജയപടവുകൾ ; ഈ കോഴിക്കോട്ടുകാരൻ നേടിയത് 109ാം സിവിൽ സർവ്വീസ് റാങ്ക്

      കോഴിക്കോ‌ട്: കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ച പരിമിതിയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കോഴിക്കോടുകാരൻ സിവിൽ സർവ്വീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് ഇക്കുറി 109ാം റാങ്ക് കരസ്ഥമാക്കിയത്. കോളേജിൽ പഠിക്കുമ്പോഴാണ് അജയ്‌യുടെ ഉള്ളിൽ സിവിൽ സർവ്വീസ് എന്ന ആ​ഗ്രഹം മുളപൊട്ടിയത്. പിന്നീട് ആ സ്വപ്നം എങ്ങനെയും കൈപിടിയിലാക്കാൻ ആവേശമായി. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ഇം​ഗ്ലീഷായിരുന്നു വിഷയം. തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് എന്ന അക്കാദമിയിലാണ് അജയ്‌ യു പി എസ് സി കോച്ചിങ് നടത്തിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവ്വീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ശ്രമങ്ങൾക്ക് കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നും പിന്നീട് നടത്തിയ മൂന്ന് ശ്രമങ്ങളിലാണ് ഫോക്കസ് നൽകിയതെന്നും കൂടുതൽ പ്രധാന്യം നൽകിയതെന്നും അജയ് പറഞ്ഞു. കോച്ചിങ് അക്കാദമി ഒരുക്കിയ പഠാനാന്തരീക്ഷം ഈ വിജയത്തിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.…

      Read More »
    • ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ല; ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ? – തൊണ്ടിമുതൽ കേസിൽ കോടതി

      കൊച്ചി : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലിന്റെ വാദത്തിനിടെ ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ലെന്നും തൊണ്ടി മുതൽ കോടതിയിൽ നിന്നും വാങ്ങിയെന്നും തിരിച്ചുകൊടുത്തുവെന്നുമുള്ളത് കൊണ്ട് ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ എന്നും കോടതി. ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു. കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ആന്റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതേ സമയം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ശക്തമായ നിലപാടെടുത്തു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സർക്കാർ ബോധിപ്പിച്ചു. 1990 ൽ ആന്റണി രാജു ജൂനിയർ അഡ്വക്കേറ്റായി ജോലി ചെയ്യുന്ന കാലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കോടതിയിൽ തിരികെ നൽകിയെന്നതാണ് കേസ്.…

      Read More »
    • മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി, എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി

      കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് കനത്ത തിരിച്ചടിയാവുന്നു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. കൂടാതെ ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എംആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന…

      Read More »
    • ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം, ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? എംവി ​ഗോവിന്ദൻ

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി കെ ശ്യാമളയെ നിർത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ രം​ഗത്ത്. ഭാര്യാപദം ഇപ്പോൾ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന സെക്രട്ടറി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചോദിച്ചു. താൻ ശ്യാമളയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവർ പാർട്ടി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്യാമള പല പദവികളും വഹിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താനുമായുള്ള വിവാഹം. ഇപ്പോൾ സ്ഥാനാർത്ഥിയാകുമ്പോൾ മാത്രം ഭാര്യാപദം ഉയർന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദൻ ചോദിച്ചു. മട്ടന്നൂരിൽ നിന്നും കെകെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിൽ യോഗത്തിൽ ആരും ഒന്നും അഭിപ്രായപ്പെട്ടില്ല. അതേസമയം തന്നെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിട്ടുമില്ല. സമൂഹമാധ്യമങ്ങളിലെ പ്രചരണം ചില നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതേസമ.ം ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ വീണ്ടും ചിന്തിക്കേണ്ട കാര്യമില്ലെന്നതാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇതിനിടെ ജി സുധാകരനെ അനുനയിപ്പിച്ച് കൂടെ നിർത്തണമെന്ന് യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു. സുധാകരനുമായി സംസാരിച്ച്…

      Read More »
    • യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് കെ. മുരളീധരൻ

      തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള പിആർഡി പരസ്യത്തിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് ആദ്യം വ്യക്തമാക്കട്ടെയെന്നും മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്ന് മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടി പഴയപോലെയുള്ള കേഡർ പാർട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി പൊങ്കാലയ്ക്ക് ശേഷം അതിവേഗത്തിൽ നടക്കാറുള്ള ക്ലീനിങ് ഇത്തവണ യഥാസമയം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിൽ 30 മണിക്കൂറോളം വൈകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം വലിയ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

      Read More »
    • ജസ്‌ലിയയുടെ മരണം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ!! മുൻകൂർ ജാമ്യത്തിന് ശ്രമവുമായി ഡോ. സിറിയക്ക്, എതിർത്ത് റിപ്പോർട്ട് നൽകും- പ്രത്യേക അന്വേഷണസംഘം

      അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് പുതിയ നീക്കം. മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോ വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാർട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ…

      Read More »
    Back to top button
    error: