Kerala

    • കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

      കൊച്ചി: സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലവാന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി.ശങ്കർ, ക്യാമറാമാൻ എസ്.മണി, ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ‌ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡിസിപി അറിയിച്ചു. കൊച്ചിൻ ഷിപ്‍യാർഡ്, നാവിക സേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് തുടങ്ങിയ സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് വിലക്കുണ്ട്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കപ്പലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് നീക്കം െചയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസ് നിർദേശം പുറപ്പെടുവിച്ചത്. കേരള തീരത്തുള്ള കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചത് നീക്കം ചെയ്യണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ലംഘനം…

      Read More »
    • സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ 3000, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ അഞ്ച് ഉറപ്പ്

      തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച വാ​ഗാദാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ്…

      Read More »
    • ‘കള്ള വാര്‍ത്ത കൊടുക്കുന്ന ആവേശത്തില്‍ ഞാന്‍ രാജ്യസഭയിലാണോ ലോക്‌സഭയിലാണോ എന്നുപോലും നോക്കിയില്ല!’; മീഡിയ വണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്; ഇക്കുറി ‘മൗദൂദി പരിവാറി’ന്റെ പണിപാളുമെന്നും കുറിപ്പ്

      തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങിയെന്ന മീഡിയ വണ്‍ വാര്‍ത്തയ്‌ക്കെതിരേ മന്ത്രി രംഗത്ത്. വാര്‍ത്ത കൊടുക്കുന്ന തിരക്കില്‍ താന്‍ ലോക്‌സഭയിലാണോ അതോ രാജ്യസഭയിലാണോ ഉണ്ടായിരുന്നതെന്നു പോലും ജമാഅത്തെ ഇസ്ലാമി ചാനല്‍ നോക്കിയില്ലെന്നും രാജേക് പരിഹസിച്ചു. മന്ത്രിയുടെ കുറിപ്പ് തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും. സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍…

      Read More »
    • ആറന്മുളയിൽ അബിൻ വർക്കിയ്ക്കെതിരെ പോസ്റ്ററുകൾ: ‘ജനങ്ങളുടെ യുഡിഎഫ് അനുകൂല സ്പിരിറ്റ് നശിപ്പിക്കരുത്; എല്ലാ തലങ്ങളിലും ചർച്ച നടത്തിയേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ‘ – പ്രതികരണവുമായ് കെ. സി വേണുഗോപാൽ

      ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘പുതുയുഗ യാത്ര’ വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന്ന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ്…

      Read More »
    • ‘പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; സൈക്കോപാത്തായ അയാൾക്ക് സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്‘ – ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍

      ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി. ഇത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. രാഹുല്‍ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും.മുൻ‌കൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹർജി നൽകിയത്. തന്നെ വാട്സ് ആപ്പ് കോൾ…

      Read More »
    • വിവാഹമോചനക്കേസ്: കോടതിയ്ക്ക് പുറത്ത് ഒത്തുതീർക്കാൻ വിജയ്; സം​ഗീതയ്ക്ക് 240 കോടി നൽകാൻ നടൻ തയ്യാർ

      ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രം​ഗങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെയിതാ കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭാര്യ സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണ് സൂചന. വിവാഹമോചന വാർത്ത കത്തിനില്ക്കുന്നതിനിടെ വിജയ് നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി വിമർശനങ്ങളും വിജയ്ക്കെതിരെ ഉയരുകയാണ്. തൃഷമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്. വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌‍യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും…

      Read More »
    • ധർമ്മടത്തുനിന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ; ‘സംവാദത്തിന് തയ്യാറെങ്കിൽ വെറും 10 മിനുട്ടിൽ നിങ്ങളുടെ വാദങ്ങളെല്ലാം പൊളിച്ചു കൈയ്യിൽ തരാം‘

      മമ്പറം: കേന്ദ്ര സർക്കാർ കേരളത്തിനേകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം എന്തെല്ലാംസംസ്ഥാനത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്താൻ ബി.ജെ.പി. തയ്യാറാണ്. ഞാൻ സംസാരിക്കുന്നത് പൊട്ടമലയാളമാണെങ്കിലും സാരമില്ല, അങ്ങനെയൊരു സംവാ​ദത്തിന് മുഖ്യമന്ത്രി തയ്യാറാണെങ്കിൽ 10 മിനിട്ടിൽ സംസ്ഥാന സർക്കാരിന്റെ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്‌.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി…

      Read More »
    • ധൻബാദ് എക്സ്പ്രസിന്റെ എസ് കോച്ചിനു താഴെ അറ്റ മനുഷ്യ കൈ ; ട്രെയിൻ തട്ടി മരിച്ചയാളുടെത്? ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

      ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. എസ് കോച്ചിന്റെ താഴെയാണ് കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചയാളുടെ കൈ ആണെന്നാണ് സംശയം. വെള്ളിയാഴ്ച വൈകുന്നേരം ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചതാണ് ധൻബാദ് എക്സ്പ്രസ്. ശുചീകരണ ജോലികൾ ചെയ്യുന്നതിനിടയിൽ അർധരാത്രിയോടെ തൊഴിലാളികളാണ് എസ് 5 കോച്ചിന് താഴെ കൈ കണ്ടത്. സംഭവത്തിൽ ആർപിഎഫ് കേസ് എടുത്തിട്ടുണ്ട്. എസ് 5 കോച്ച് ആലപ്പുഴയിൽ നിർത്തയിട്ടതിന് ശേഷം ബാക്കി കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.

      Read More »
    • ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്; പാർട്ടി ഒരു കാര്യം തീരുമാനിച്ചാൽ ഹെലികോപ്റ്ററിൽ പോയാലും അവരതു ചെയ്യുമെന്ന് ടിപി‘- എ. സുരേഷ്

      ഒഞ്ചിയം: ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്. ഒരിക്കൽ പറഞ്ഞിരുന്നതായി വി.എസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. സുരേഷ്. സ്വന്തം മകനോടെന്നപോലെയായിരുന്നു വി.എസിന്റെ സംസാരം. എന്നാൽ, ചിരിച്ചുകൊണ്ട് അന്ന് ടി.പി. പറഞ്ഞത്, ഞാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചാലും പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യുമെന്നാണ്. ടി.പി. വധം വി.എസിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഏറെ പാടുപെട്ടാണ് ടി.പി. കൊല്ലപ്പെട്ട വിവരം വി.എസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം വയനോളിതാഴയിൽ ടി.പി. സാംസ്കാരികപഠനകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ്. ആർ.എം.പി. സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനംചെയ്തു. കല്ലേരി അശോകൻ അധ്യക്ഷതവഹിച്ചു. കെ.സി. ഉമേഷ് ബാബു, കെ.കെ. രമ എം.എൽ.എ., ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഏരിയാ സെക്രട്ടറി ടി.കെ. സിബി, എൻ.പി. ഭാസ്കരൻ, പി.എം. വിനോദൻ തുടങ്ങിവർ സംസാരിച്ചു. മുതിർന്ന കമ്യൂണിസ്റ്റുകാരെയും മികച്ച ജൈവകർഷകനായ കണ്ണമ്പ്രത്ത് പത്മനാഭനെയും ചടങ്ങിൽ ആദരിച്ചു.

      Read More »
    • മുത്തച്ഛൻ പിക്കപ്പ് വാനുമായി പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി, ഇതറിയാതെ വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം

      മലപ്പുറം: മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛൻ കെപി മുഹമ്മദ് വാഹനവുമായി പുറത്തേക്കു പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി. എന്നാൽ കുട്ടി വരുന്നത് കാണാതിരുന്ന മുഹമ്മദ് വീണ്ടും വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഊർങ്ങാട്ടിരിയിലെ വീട്ടിൽ നിന്ന് നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയുടെ വീട്ടിൽ എത്തിയത്.

      Read More »
    Back to top button
    error: