Kerala
-
ജസ്‌ലിയയുടെ മരണം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ!! മുൻകൂർ ജാമ്യത്തിന് ശ്രമവുമായി ഡോ. സിറിയക്ക്, എതിർത്ത് റിപ്പോർട്ട് നൽകും- പ്രത്യേക അന്വേഷണസംഘം
അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് പുതിയ നീക്കം. മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോ വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാർട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ…
Read More » -
‘പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നു, സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും‘ – മന്ത്രി വി ശിവൻകുട്ടി; ‘സിപിഎം രാഷ്ട്രീയം കളിക്കുന്നു‘- മേയർ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണെന്നും എന്താണ് സംഭവിച്ചെന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. പൊങ്കാല കഴിഞ്ഞിട്ടും . അതിനിടെ, മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്തെത്തി. കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്നും സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്നും മേയർ പറഞ്ഞു. 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും. കോർപ്പറേഷൻ ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് പ്രതികരിച്ചു. നഗരത്തിലെ മാലിന്യ…
Read More » -
ചികിത്സാപ്പിഴവ്, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറിനുള്ളിൽ വച്ച് തുന്നിക്കെട്ടി
തിരുവനന്തപുരം:സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്. 2025 ഡിസംബർ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദന സഹിക്കുകയായിരുന്നുവെന്ന് ഷീബ പറയുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Read More » -
‘ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും അവിടെയുണ്ട്, ഒറ്റുകൊടുത്തില്ല, മറുകണ്ടം ചാടിയില്ല; അന്നു കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശശി വീണ്ടും വിളിച്ചു പറയുന്നു’; പി.കെ. ശശിക്കെതിരേ എണ്ണിയെണ്ണി കുറ്റപത്രം നിരത്തി ഏരിയ സെക്രട്ടറിയുടെ കുറിപ്പ്
പാലക്കാട്: പാര്‍ട്ടിയില്‍നിന്ന് കാന്‍സര്‍ ബാധിത കോശം മുറിച്ചു മാറ്റിയെന്നും ബോഡി വേസ്റ്റ് താമസിയാതെ യുഡിഎഫില്‍ എത്തുമെന്നും രൂക്ഷ വിമര്‍ശനവുമായി ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവന്റെ കുറിപ്പ്. നിരന്തരമായി ശല്യം ചെയ്തതിനു പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയിരുന്നെങ്കില്‍ പി.കെ. ശശി ജയിലില്‍ പോകുമായിരുന്നെന്നും തെഹല്‍കയിലെ മാത്യൂ സാമുവലിനെ സമീപിച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ സ്ത്രീവിഷയം, സ്പിരിറ്റ് കേസ്എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും എം.ബി. രാജേഷിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും തനിക്ക് ഷൊര്‍ണൂരില്‍ ജയിക്കാനും മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് നേതൃത്വവുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും പി.കെ. ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ജയദേവന്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം പി.കെ. ശശിക്ക് ‘ആദരാഞ്ജ’ലികള്‍ ഒരു കേന്‍സര്‍ ബാധിത കോശം ഒടുവില്‍ മുറിച്ചുമാറ്റപ്പെട്ടു. ശരീരം കുറച്ചുകൂടി രോഗമുക്തമായി. പാര്‍ട്ടി മുറിച്ചു കളഞ്ഞ ‘ബോഡിവേസ്റ്റ്’ താമസിയാതെ വി.ഡി. സതീശന്റെ നേതൃത്തിലുള്ള UDF ന്റെ ഭാഗമാകും. കാലമെത്ര കഴിഞ്ഞാലും എത്തേണ്ടത്, എത്തേണ്ടിടത്ത് എത്തും. പി.കെ.ശശിയെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്ത കേട്ടപ്പോള്‍…
Read More » -
സ്വരാജ് മത്സരത്തിനില്ല, പി സരിന് സീറ്റില്ല,!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനമായി. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എംപി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. അതേസമയം, കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല. സരിന് സീറ്റുണ്ടാകുമെന്ന സൂചനയായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. അതുപോലെ പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം ശശിയു മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമേ പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിക്കൂവെന്നാണ് വിവരം. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തിൽ എംഎ ബേബി അടക്കം പ്രതികരിക്കുന്നുണ്ട്.എന്നാൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസച്ചിരിയിൽ മുറിവേറ്റ സുധാകരൻ ഉടക്കിൽ…
Read More » -
“ഇത് വിമതരുടെ കൂട്ടായ്മയല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷൻ, ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്, നിർബന്ധിതരായതാണ്”…വിമതകൂട്ടായ്മയിൽ പികെ ശശിക്ക് മുദ്രാവാക്യം വിളികളോടെ സ്വീകരണം!! ‘വരും ദിവസങ്ങളിൽ സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർകൂടി വിമത കൂട്ടായ്മയിൽ ചേരും, ഭാവിയിൽ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറും’…
പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിൽ നടന്ന കൺവൻഷനിൽ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും പി.കെ. ശശി പ്രസംഗത്തിൽ പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇവിടെ ഇങ്ങനെ നിൽക്കേണ്ടി വന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്… ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് ഈ നടക്കുന്നതെന്നും ശശി പറഞ്ഞു. അതേസമയം സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തിൽ പ്രതിഷേധമുള്ള എല്ലാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയിൽ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരിൽ പലരും പാർട്ടി…
Read More » -
ആദ്യം കയ്യേറ്റം, വഴിമാറി പോയപ്പോൾ വിളിച്ചുവരുത്തി ക്രൂര മർദനം!! ക്ഷേത്ര ഉത്സവത്തിനിടെ വഴിതടഞ്ഞുവെന്ന പേരിൽ മദ്യപ സംഘം വളഞ്ഞിട്ട് ആക്രമിച്ച പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ടുപേർ അറസ്റ്റിൽ, നാലുപേർ ഒളിവിൽ
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ ക്രൂരമർദനമേറ്റ പോളിടെക്നിക് വിദ്യാർഥി മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണൻ നാലുദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഞായറാഴ്ച രാത്രിയാണ് ഹരികൃഷ്ണനെ സംഘംചേർന്ന് ആക്രമിച്ചത്. ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും കൂടിയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ തങ്കയങ്കി ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയത്. ഇതിനിടെ വഴിതടഞ്ഞെന്ന പേരിൽ പ്രതികൾ അസഭ്യംവിളിച്ച് ഹരികൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ജയകൃഷ്ണനും ബന്ധുക്കളും ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി സ്ഥലത്തുനിന്ന് മാറി. പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ സ്ഥലത്ത് ബോധരഹിതനായി വീണു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ്…
Read More » -
പരിഹസിച്ചിട്ടില്ല, ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ട്, അംഗത്വം പുതുക്കണം- ഫോണിൽ വിളിച്ച് എംവി ഗോവിന്ദൻ!! ഇടഞ്ഞ ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമവുമായി സിപിഎം
തിരുവനന്തപുരം: സിപിഎം നേതൃത്വത്തെ നിശീതമായി വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അതോടൊപ്പം അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സമൂഹമാധ്യമ കുറിപ്പിലൂടെയാണു അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി. സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. 5 വർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങൾ പറയുന്ന കുറിപ്പിൽ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ചു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചത് എടുത്തു പറഞ്ഞിരുന്നു. അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണു പറയുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെത്തന്നെ അറിയിച്ചിട്ടും പരിഗണിക്കാത്തതും ഒരു കാരണമായി. ഇതിനിടെ സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര…
Read More » -
ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താത പോയ കാറിലുണ്ടായിരുന്നത് യുവഡോക്ടർമാർ, കാർ ഓടിച്ച അതിരമ്പുഴ സ്വദേശി സിറിയക് ജോർജിനെ അപകടം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ്, വ്യാപക പ്രതിഷേധം
അങ്കമാലി: കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചിരുന്നത് രണ്ട് മെഡിക്കൽ വിദ്യാർഥികൾ. പാർട്ട്‌ടൈ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവർ സഞ്ചരിച്ച കാർ ജസ്‌ലിയയെ ഇടിച്ചുതെറുപ്പിച്ചത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ വാഹനവും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി. അതേസമയം അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാറോടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നീതി ലഭിക്കണമെന്നാശ്യപ്പെട്ട് മോർണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനികൾ അങ്കമാലി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകളും പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം…
Read More » -
വി. എസിന്റെ പിഎ സുരേഷ് മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു; പാണക്കാടും സന്ദർശിച്ചു
മലപ്പുറം: വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർഥിത്വത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണെന്നും സുരേഷ് പറഞ്ഞു. സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് പറഞ്ഞു. ഇവിടെവന്ന് അനുഗ്രഹം വാങ്ങണമെന്ന് ഏറെനാളായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം വന്നത്. പി.കെ. ഫിറോസും മഞ്ഞളാംകുഴി അലിയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷെത്തിയത്. അരമണിക്കൂറിൽ താഴെ സമയംമാത്രമാണ് സുരേഷ് പാണക്കാട്ട് ചെലവഴിച്ചത്.
Read More »