Kerala

    • തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: രൂക്ഷ പ്രതികരണവുമായ് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’

      ചെന്നൈ: തനിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിനെതിരേ നടി തൃഷ രംഗത്തെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർഥിപൻ. അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം പാർഥിപൻ നടത്തിയത്. അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെയാണ്, പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. ‘സഹായി വഴി ഒരു വ്യക്തിയിൽനിന്ന് ലഭിച്ച അഭ്യർഥനയെത്തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി സംഘാടകരിൽനിന്ന് അറിയാൻ സാധിച്ചു. മൈക്രോഫോൺ ഒരു പരാമർശത്തെ ബൗദ്ധികമോ ഹാസ്യാത്മകമോ ആക്കില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുകമാത്രമാണ് അത് ചെയ്യുന്നത്. അറിവില്ലായ്മയിൽനിന്നുണ്ടാവുന്ന ക്രൂരമായ വാക്കുകൾ, ആരെ ലക്ഷ്യം വെക്കുന്നോ അവരേക്കാൾ സംസാരിക്കുന്ന വ്യക്തിയെയാണ് വെളിപ്പെടുത്തുന്നത്’, എന്നായിരുന്നു തൃഷയുടെ പ്രതികരണം. നടിയുടെ ഈ പ്രതികരണത്തിനു പിന്നാലെയാണ് പാർഥിപന്റെ ഖേദപ്രകടനം. ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’, പാർഥിപൻ പറഞ്ഞു ‘കുന്ദവയെ കുറച്ച്…

      Read More »
    • ഗീതാ ​ഗോപിയുടേത് പേയ്മെന്റ് സീറ്റ്, എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല, ഇനി പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും, അതാണ് എന്റെ മനസ്സിൽ- വെല്ലുവിളിച്ച് എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, ജനങ്ങൾക്ക് എന്നെ അറിയാം- ഗീതാ ഗോപി… സിപിഐയിൽ അപ്രതീക്ഷിത പൊട്ടിത്തെറി

      തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സീറ്റിനെ ചൊല്ലി സിപിഐയിൽ കടിപിടി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎൽഎ സിസി മുകുന്ദൻ ആരോപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിലെ കാരണം സാമ്പത്തിക സ്വാധീനമാണ്, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി.സി മുകുന്ദൻ ആരോപിച്ചു. ഇനി പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്നും സി. സി മുകുന്ദൻ വെല്ലുവിളിച്ചു. ‘സ്ഥാനാർത്ഥിത്വം പരിശോധിക്കണം. എന്നേക്കാൾ കൂടുതൽ സാമ്പത്തികം അവർക്ക് വാങ്ങിക്കൊടുക്കാൻ കഴിയും. എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സിൽ’, സി സി മുകുന്ദൻ പറഞ്ഞത്. അതേസമയം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎൽഎ സി. സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു. സിസി മുകുന്ദന്റെ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ…

      Read More »
    • പുലർച്ചെ 2 മണിയ്ക്ക് വീട്ടിൽ കയറിയ കള്ളനെ പായിച്ച് 65 കാരി; ആ ആത്മധൈര്യത്തിനു മുന്നിൽ മോഷ്ടാവ് പതറി, സ്ഥലം കാലിയാക്കി

      തിരുവല്ല: മുൻ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവിനെ ആത്മധൈര്യംകൊണ്ട് പായിച്ച് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷ്ടാവ് എത്തിയത്. കള്ളന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളുമിട്ട് പോലീസ് ഇപ്പോഴെത്തുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് സഫിയ മോഷ്ടാവിനെ അകറ്റിയത്. സഫിയ തനിച്ചാണ് താമസം. ഞായറാഴ്ച പുലർച്ചെ ഉണർന്നു. ഫോണിൽ നോക്കിയപ്പോൾ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടക്കുമ്പോൾ പുറത്ത് ചില ഒച്ചകൾ കേട്ടു. ഇരുനില വീടിന്റെ മുകൾ നിലയിലാണ് കിടപ്പുമുറി. അല്പം കഴിഞ്ഞപ്പോൾ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് ഉറപ്പിച്ചു. ഒരുകിലോമീറ്റർ മാറി താമസിക്കുന്ന മകളെയും മരുമകനെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാൻ അവർ നിർദേശിച്ചു. മരുമകൻ പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ കിടപ്പുമുറിയുടെ വാതിലിലുള്ള ഹാൻഡിൽ തിരിയുന്നത് സഫിയ കണ്ടു. ഉടൻ ഉച്ചത്തിൽ ‘ഇപ്പം വരുമെടാ…

      Read More »
    • മന്ത്രിയുടെ ‘സെറ്റപ്പ്‘ കൈയ്യോടെ പിടികൂടി; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂര മർദ്ദനം; പോലീസ് കേസെടുത്തില്ല: ​ഗണേഷ് കുമാറിനെതിരെ അവിഹിത ആരോപണവുമായ് കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ

      ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണവുമായി KSU സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയുടെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ മർദ്ധിച്ചതായും ആരോപണം. പോലീസ് നടപടി എടുത്തില്ലെന്നും യദു കൃഷ്ണന്‍ പറയുന്നു . യദു കൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ ഒരു എം എൽ എ ക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പോലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ….. 1. സംസ്ഥാന മന്ത്രി കെ ബി ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ? 2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ? 3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ? 4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത്…

      Read More »
    • ‘ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ’; രാഹുൽ മാങ്കൂട്ടത്തിന്റെ പോസ്റ്റ്

      പത്തനംതിട്ട: നടൻ മമ്മൂട്ടി വയനാട് ടൗൺഷിപ്പ് നന്ദർശിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചുള്ള അഭിപ്രായവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗൺഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പിആറിന് വേണ്ടി ഉപയോഗിക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു. ഇന്നലെ മുതൽ മമ്മുക്കയ്ക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”. ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ‘റഫീഖ് ടൗണ്‍ഷിപ്പിന്റെ ആത്മാവും, മമ്മൂട്ടി കാഴ്ചക്കാരനും…

      Read More »
    • ‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; അതിനിടയിലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം, അതുസംഭവിച്ചാൽ രണ്ടുമാസം കൊണ്ട് വഴിയാധാരമാകും‘ – കെ.ബി. ഗണേഷ് കുമാർ

      തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി…

      Read More »
    • ‘മമ്മൂട്ടി രണ്ട് തവണ ഫോൺ ചെയ്തു; വീഡിയോ കോളിലും വന്നു; എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി; ഈ വിവാദങ്ങൾ ഇനി വളരരുത്‘: കെ. റഫീഖ്

      കൽപറ്റ: നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചതായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ കുറിപ്പ്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് നടൻ ഫോണിൽ ബന്ധപ്പെട്ടത്. തന്നെ രണ്ടു തവണ മമ്മൂട്ടി വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്നും സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് കുറിച്ചു. സ്വകാര്യ സന്ദർശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെ പിന്തുടർന്ന റഫീഖിനോട് മമ്മൂട്ടി നീരസം പ്രകടിപ്പിക്കുകയായിരുന്നു. ‘‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിലുണ്ടായത്. സിപിഎം പ്രൊഫൈലുകളിൽ നിന്നായിരുന്നു ആക്രമണം. എന്നാൽ‌ മമ്മൂട്ടിക്ക് എതിരെ സിപിഎം നേതാക്കളാരും പ്രതികരിച്ചില്ല. മലയാളത്തിന്റെ…

      Read More »
    • ‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

      തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് രമേശ് ചെന്നിത്തല. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടിയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചു. ഇത്രയും കടത്തിന്റെ കുറച്ചു ഭാ​ഗമെങ്കിലും ഇവർ ജനങ്ങൾക്ക് എന്തെങ്കിലും ​ഗുണകരമായ കാര്യങ്ങൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ സങ്കടമില്ലായിരുന്നു. വരുത്തിവച്ച കടത്തിന് പലിശയടയ്ക്കാനാണ് കൂടുതൽ തുകയും ഉപയോ​ഗിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവർ നടത്തിയ പ്രഖ്യാനങ്ങൾക്കൊന്നും തെറ്റില്ല. അതെല്ലാം അടുത്ത ​ഗവൺമെന്റിന്റെ തലയിൽ വരും. അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി സർക്കാരിന്റെ കാലത്ത് ശങ്കരനാരയണനാണ് ​ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന സംവിധാനമായ കിഫ്ബി കൊണ്ടുവന്നത്. ഇന്ന് ഈ സംവിധാനത്തിന്റെ പ്രവർത്തനം പാഴാണ്. പ്രത്യുൽപാദന പരമായ കാര്യങ്ങൾക്ക് ഇവർ പണം ചിലവഴിക്കുന്നില്ല. മാത്രവുമല്ല, അനാവശ്യ ചെലവും വരുത്തുന്നു. കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ അതിന് മാറ്റം വരുത്തും. ‘സ്ഥാനമാനങ്ങളുടെ പുറകേ നടക്കുന്ന് ശീലമൊന്നും എനിക്കില്ല. എന്നെ കേന്ദ്രമന്ത്രിയാക്കാനും ഉപമുഖ്യമന്ത്രിയാക്കാനുമൊക്കെ പാർട്ടി…

      Read More »
    • ‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’… സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പരസ്യമായ പ്രകടിപ്പിച്ച് മമ്മൂട്ടി!! ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മമ്മൂട്ടിക്കെതിരെ സൈബറാക്രമണം

      കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെ പിന്നാലെ കൂടിയ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് നടനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോടാണ് മമ്മൂട്ടി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’– എന്നാണ് മമ്മൂട്ടി പറഞ്ഞത്.‌ ഇതോടെ മമ്മൂട്ടിയെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ‌ നിരവധിപേർ രംഗത്തെത്തു. എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റഫീക്ക് അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തയാളാണ്. അതിന്റെ ഭാഗമായാണ് അവിടെ പോയത്. വയനാട് ഉരുൾപൊട്ടലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരുമായി സഹകരിച്ചിരുന്നുവെന്നും റിയാസ് പറഞ്ഞു മമ്മൂട്ടി അവിടെവന്നത് സ്വതന്ത്രമായി കാര്യങ്ങൾ മനസിലാക്കാനാണെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടി തിരക്കിനിടയിൽ…

      Read More »
    • രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു

      ബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫി സുഹൃത്ത് പുട്ടരാജുവിനെ വെട്ടി കൊലപ്പെടുത്തി അയാളുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസിന് മനസ്സിലായി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതിന് ശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോ‍ഡ്ജിൽ വച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ…

      Read More »
    Back to top button
    error: