Kerala
-
രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചയാള്‍ ; ഒളിവില്‍ പോകാന്‍ സഹായിച്ചത് കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും വലിയ സഹായം കിട്ടിയെന്നും ഇ.പി. ജയരാജന്‍
കണ്ണൂര്‍: കോണ്‍ഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചയാളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും അയാള്‍ ലൈംഗിക ക്രിമിനല്ലെന്നും സിപിഐഎം നേതാവ് ഇ പി ജയരാജന്‍. രാഹുലിനെ ഒളിപ്പിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ നിന്ന് സഹായം കിട്ടിയെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേനയാണ്. രാഹുലിനെ പിടിക്കുമെന്നും പറഞ്ഞു. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കില്‍ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി. ശബരിമലയില്‍ പേര്‍ഫെക്റ്റ് അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എം.വി. ഗോവിന്ദനും പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും പറഞ്ഞു. മുഖം രക്ഷിക്കാന്‍ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും കരുണാകരന്‍ ഭരിക്കുന്ന സമയത്ത് ഗുരുവായൂരില്‍ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെയെന്നും ചോദിച്ചു. അതേസമയം എല്ലാ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നും വിലയിരുത്തുന്നതില്‍…
Read More » -
ജമാ അത്തെ ഇസ്ലാമി മൂന്നാമത്തെ ഘടകകക്ഷി ; മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്നു ; യുഡിഎഫ് മുമ്പോട്ട് പോകുന്നത് നില തെറ്റിയ രാഷ്ട്രീയവുമായെന്ന് എം സ്വരാജ്
മലപ്പുറം: ജമാ അത്തെ ഇസ്ലാമി യുഡിഎഫിന്റെ മൂന്നാമത്തെ ഘടകകക്ഷിയെന്ന് വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വാരാജ്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി ജമാ അത്തെ ഇസ്ലാമി മാറിയെന്നും പറഞ്ഞു. നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് സ്വരാജ് പറഞ്ഞു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്ന ശക്തിയായി ജമാഅത്തെ ഇസ്ലാമി മാറിയെന്നും പറഞ്ഞു. പീഡന പരാതികള്‍ ഉയര്‍ന്നു വരുമ്പോള്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് സ്വരാജ് പറഞ്ഞു. ജോണ്‍ ബ്രിട്ടാസിനെതിരായ ആരോപണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. മതേതര നിലപാടുള്ളവരെ ആര്‍എസ്എസ് ചാപ്പ കുത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളും ജയിലില്‍ കിടന്നിട്ടുള്ളവരും ഒരു നടപടിക്കും വിധേയരാകാതെ കോണ്‍ഗ്രസില്‍ തുടരുകയാണ്. രാഹുല്‍ വിഷയത്തില്‍ മാത്രം ഇങ്ങനെയൊരു നടപടി എടുക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസാണ് പറയേണ്ടതെന്നും സ്വരാജ് പറഞ്ഞു.
Read More » -
ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍; പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയില്‍ പിഴവുകളെന്ന് വാദം; ഒളിവില്‍ തുടര്‍ന്ന് എംഎല്‍എ
കൊച്ചി: ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി. രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ ആത്മഹത്യാഭീഷണി…
Read More » -
പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്ന ആ കേസിന്റെ വിധി എട്ടിന്; ക്ലൈമാക്‌സ് എന്താകുമെന്ന് കേരളമാകെ ആകാംക്ഷ; നടി ആക്രമിക്കപ്പെട്ടതിന് കാരണം ദിലീപ് – കാവ്യ ബന്ധമെന്ന് സൂചന
കൊച്ചി : ഒരു സിനിമയുടെ റിലീസിനേക്കാള്‍ ആകാംക്ഷയോടെ പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത് എട്ടാം തിയതിയിലെ കോടതി വിധിക്കായാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരുന്നത് ഈ എട്ടാം തിയതിയാണ്. എന്താകും കേസിന്റെ ക്ലൈമാക്‌സ് എന്ന് ആര്‍ക്കും അറിയില്ല. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് എന്നതാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ സിനിമാറ്റിക് വശം. ദിലീപിന്ററെ ജീവിത-സിനിമ ഭാവി നിര്‍ണയിക്കുന്നത് എട്ടിന് വരുന്ന കോടതിയുടെ തീരുമാനമാകും. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്. കേസിന്റെ വിധി പ്രസ്താവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു സ്വകാര്യചാനല്‍ വിചാരക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പുറത്തുവിട്ടു. നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെയാണ് വിചാരകോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയില്‍ ഇന്‍കാമറയായാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ വിചാരണ വേളയിലെ അധികം കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്നത് മുന്‍പ് പറഞ്ഞുകേട്ടിരുന്ന…
Read More » -
മാങ്കൂട്ടത്തിലിനെക്കുറിച്ച് ഒരക്ഷരം പറയരുത്; പ്രചരണത്തിനിറങ്ങുന്നവര്‍ക്ക് കോണ്‍ഗ്രസ് – സിപിഎം നിര്‍ദ്ദേശം; രാഹുല്‍ വിഷയം തിരിച്ചടിക്കുമോ എന്ന് ഇരുകൂട്ടര്‍ക്കും പേടി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരുപറയാതെയും ഉപയോഗിക്കാതെയും മതി ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇനി രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് പ്രചരണം കൊഴുപ്പിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് രണ്ടു പാര്‍ട്ടികളും എത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് വലിയ സംഭവമായി ചൂണ്ടിക്കാട്ടി പ്രചരണത്തിന്റെ കലാശം കൊഴുപ്പിക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും നടപടി വല്ലാതെ വൈകിയ സാഹചര്യത്തില്‍ അത് പറയേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. കൂടാതെ രാഹുലിനെ പാര്‍ട്ടിയില്‍ നി്ന്ന് പുറത്താക്കി കോണ്‍ഗ്രസ് മാതൃക കാട്ടി എന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതിനോട് പാര്‍ട്ടിക്കുള്ളിലുള്ള രാഹുല്‍ അനുകൂലികള്‍ക്ക് താത്പര്യമില്ല. കെ.സുധാകരനടക്കമുള്ളവര്‍ ഇത്തരം പ്രചരണം വേണ്ടെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. സിപിഎമ്മിന് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നല്ലൊരു ആയുധമായിരുന്നു രാഹുലെങ്കിലും പീഡനക്കേസും രാഹുലും പറഞ്ഞ് വോട്ടു ചോദിക്കാനിറങ്ങിയാല്‍ സ്വന്തം പാര്‍ട്ടിയിലെ പീഡനക്കേസുകളും അഴിമതികളുമല്ലൊം തിരിച്ചുകൊത്തുമെന്ന ആശങ്ക അവര്‍ക്കുമുണ്ട്.…
Read More » -
‘ഇതൊരു തുടക്കം മാത്രം’; ഷാഫി പറമ്പിലിനെയും സതീശനെയും ഉന്നമിട്ട് എ.കെ. ഷാനിബും പി. സരിനും; കേരളത്തിലെ കോണ്‍ഗ്രസിനെ പെരുവഴിയിലാക്കിയത് ഷാഫിയും രാഹുലും സതീശനും ഉള്‍പ്പെടുന്ന ക്രൈം സിന്‍ഡിക്കേറ്റ്, കോണ്‍ഗ്രസുകാരുടെ തലയെണ്ണി പണം വാങ്ങി; പരാതികള്‍ മുഖ്യമന്ത്രിയുടെ പക്കലെന്നു സരിന്‍; പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ഷാനിബ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതോടെ കൂടുതല്‍ പ്രതിരോധത്തിലായി രാഷ്ട്രീയ ഗുരു കൂടിയായ ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ എല്ലാ കൊള്ളരുതായ്മകളും അറിഞ്ഞിട്ടും കുടപിടിച്ചു കൊടുത്തെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തു വരുന്നത് അന്വേഷണം ഷാഫിയിലേക്കും നീളുമെന്ന സൂചനയാണ് നല്‍കുന്നത്. ‘ഇതൊരു തുടക്കം മാത്രമാണ്’ എന്നാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ എ.കെ. ഷാനിബിന്റെ കുറിപ്പ്. പെണ്‍കുട്ടി പറഞ്ഞ പരാതി കൈയിലുണ്ടെന്നും പരാതി വന്നില്ലെങ്കില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാനിബ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. രാഹുലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ ഗുരുതര പരാതികള്‍ ലഭിച്ചില്ലെന്ന ദുര്‍ബല പ്രതിരോധവുമായാണ് ഷാഫി പറമ്പില്‍ ഇന്നലെ രംഗത്തു വന്നതെങ്കില്‍ അതിനും മുമ്പേ ഷാഫിയിലേക്ക് ആരോപണങ്ങള്‍ എത്തുന്ന തരത്തിലായിരുന്നു ഷാനിബിന്റെ പോസ്റ്റുകള്‍. രാഹുലിനു സ്വീകാര്യതയുണ്ടാക്കാന്‍ സിനിമാ താരങ്ങളെ പാലക്കാട്ടെ വിവിധ പരിപാടികളില്‍ എത്തിച്ചിരുന്നതും എ ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന കെപിസിസി ജനറല്‍…
Read More »



