Kerala
-
വിദ്യാർഥി നേതാക്കളിൽ ചിലർ ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി
തിരുവനന്തപുരം: വിദ്യാർഥി സംഘടനാ നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന് ആയിരുന്നു കേരള സർവകലാശാല വി സിയുടെ പരാമർശം. താൻ വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു. ഇവരെ പരിശോധിച്ചാലറിയാം എത്ര പേർ ലഹരിക്ക് അടിമകളാണെന്ന്- ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിൻ്റെ സംസ്ഥാന പാർലമെൻ്റിനിടെയാണ് വൈസ് ചാൻസലറുടെ വിവാദ പ്രസ്താവന. വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളും ആണ് സംഘടനകളിൽ ഉള്ളത്. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞതിനെ കുറിച്ചും വിസി പറഞ്ഞു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു.
Read More » -
കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തിൽ ഇടതുപക്ഷവും!! അവർ തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്, നടന്നത് ഭരണകൂട വേട്ട- അതുൽ എംസി…ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം
കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെയാണ് പ്രവർത്തകർ ജയിൽമോചിതരായി പുറത്തിറങ്ങിയത്. ഇവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എം സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്. അതേസമയം കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ, മന്ത്രിയെ മാരക ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാക്കി തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്നും…
Read More » -
ഒരേസമയം നാട്ടിലും വിദേശത്തുമായി രണ്ട് യുവാക്കന്മാരുമായി ബന്ധം, ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു, നാട്ടിലുള്ള കാമുകനുമായി കറങ്ങുന്നതിനിടെ വിദേശിയുടെ കോൾ… ആരാണെന്നു ചോദിച്ചതിനു പിന്നാലെ തട്ടിക്കൊണ്ടുപോകൽ നാടകം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: കാമുകന്മാരിൽ നിന്നു രക്ഷപ്പെടാൻ തട്ടിക്കൊണ്ടു പോകൽ നാടകമിറക്കിയ യുവതിയെ പൊളിച്ചടുക്കി പോലീസ്. വിദേശത്തും നാട്ടിലുമായി രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. സംഭവത്തിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പോലീസിനെ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ കാറിൽ വെച്ച് തനിക്ക് നേരെ ഉപദ്രവമുണ്ടായെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നും യുവതി പോലീസിന് മൊഴി നൽകുകയും ചെയ്തു. വൈകീട്ട് ആറരയോടെ മീൻചിറ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത സംഘം കാറിലേക്ക് തന്നെ വലിച്ചുകയറ്റിയത് എന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സിസിടിവികൾ…
Read More » -
‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്ത്രീകൾക്ക് തന്നെ ദോഷം ചെയ്യും; സ്ത്രീകളെ ജോലിക്കെടുക്കാൻ പലരും വിമുഖതകാണിക്കും‘: സുപ്രീം കോടതി
ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്ത്രീകൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. നിലവിൽ ചില സ്വകാര്യ കമ്പനികൾ ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് സ്വമേധയാ നൽകുന്നതാണെന്നും അത് നിയമപരമായി നിർബന്ധിക്കുന്നത് സ്ത്രീകളുടെ കരിയർതന്നെ ഇല്ലാതാക്കാൻ കാരണമാകുമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ സർക്കാർ സർവ്വകലാശാലകളിൽ വിദ്യാഥിനികൾക്ക് ആർത്തവാവധി അനുവദിച്ച കാര്യം സീനിയർ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ലിംഗനീതി അടിസ്ഥാനമാക്കിയുള്ള സമൂഹത്തെ യാഥാർത്ഥ്യമാക്കാനുള്ള…
Read More » -
എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കടുത്ത അതൃപ്തി, അനുനയന ചർച്ചയ്ക്കും സ്ഥാനാർഥി നിർണയ ചർച്ചകൾക്കും നിൽക്കാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരൻ. ഡൽഹിയിൽ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെതന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കുന്നതിൽ സംസ്ഥാനത്ത നേതാക്കൾ ശക്തമായി എതിർത്തിരുന്നു. കൂടാതെ ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. അതേസമയം സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഡൽഹിയിൽ ഉണ്ട്. എംപിമാരുമായി നേതാക്കൾ ആശയവിനിമയം നടത്തുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. സണ്ണി ജോസഫ് മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടർചർച്ചകൾക്ക്…
Read More » -
സ്വർണ്ണ വില ഇന്നും കുറഞ്ഞു; പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ, ആശ്വസിക്കാൻ വരട്ടെ, ഈ ദിനം നിർണ്ണായകം
തിരുവന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്നു രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,780 രൂപയായി. പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 1,500 രൂപയിലേറെ കുറഞ്ഞു. എന്നിരുന്നാലും, രാജ്യാന്തരവിലയിൽ വർദ്ധനവിനുള്ള പ്രവണത കാണിക്കുന്നതായാണ് സൂചന. നിക്ഷേപകർ സ്വർണത്തിന്റെ തിരിച്ചുകയറ്റത്തിനുള്ള കാത്തിരിപ്പിലാണ്. രാജ്യാന്തര വില ഇന്നുരാവിലെ ഔൺസിന് 5,057 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ തിരിച്ചുകയറാനുള്ള വെമ്പലിലാണ്. ഈ പ്രവണതയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് പവന് 1,000 രൂപയിലധികം കുറയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം, ഇന്നു രാവിലെ,18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,200 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 280 രൂപ.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 12,145 രൂപ. വെള്ളിക്ക് 280…
Read More » -
‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും’ : ജി. സുധാകരനെതിരെ സിപിഎം പ്രതിഷേധം; വീടിന് പോലീസ് കാവൽ
ആലപ്പുഴ∙ സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെതിരെ പ്രതിഷേധ സ്വരവുമായി സിപിഎം. സുധാകരന്‍റെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ജി.സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല. അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പറവൂർ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ പതിച്ചു. ‘രക്ത സാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികൾ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
Read More » -
കേരളത്തിൽ ഇക്കുറി വോട്ടെടുപ്പ് ഒറ്റഘട്ടം; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15-ന് ശേഷം
ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്നാണ് വിവരം. ഏപ്രിൽ 20-നും 30-നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കമ്മീഷനുമുന്നിൽ വെച്ചിട്ടുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.അതേസമയം, അസമിൽ മൂന്ന് ഘട്ടമായും പശ്ചിമബംഗാളിൽ അഞ്ച് ഘട്ടമായും വോട്ടെടുപ്പ് പൂർത്തിയാക്കിയേക്കും. കഴിഞ്ഞതവണ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ചയോ…
Read More » -
തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നത് അമ്മ. വാമനപുരം കണിച്ചോട്ട് സുഭാഷ്- അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമ്പോൾ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകിട്ട് മടങ്ങിയെത്തിയപ്പോൾ കട്ടിയിൽ ചലനമറ്റ നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തട്ടിവിളിച്ചിട്ട് ഉണരാതിരുന്നതിനാൽ ഉടൻ തന്നെ അമ്മൂമ്മ ഓട്ടോറിക്ഷയിൽ കുഞ്ഞിനെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയം കുഞ്ഞിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Read More »
