Kerala

    • കേരളത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കും; വൈകിട്ട് 4ന് വാര്‍ത്താ സമ്മേളനം; ഏപ്രില്‍ 17നും 24നും ഇടയിലാകാന്‍ സാധ്യത

      കേരളത്തിലുള്‍പ്പെടെ ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നാലിന് നടക്കും. മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ്. മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം. വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. ബംഗാളിന്റെ SIRനെതിരായ  ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ ഒറ്റഘട്ടമായാവും വോട്ടെടുപ്പ്. അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. തിര‍ഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് പറഞ്ഞു.   #കേരളം, #തിരഞ്ഞെടുപ്പ്2026, #ഇലക്ഷൻന്യൂസ്, #കേരളരാഷ്ട്രീയം, #ബ്രേക്കിംഗ്ന്യൂസ്, #വോട്ട്, #സ്ഥാനാർത്ഥിപ്പട്ടിക,…

      Read More »
    • കെ സുധാകരൻ ബിജെപിയിൽ പോകുമോ? ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, സുധാകരന്റെ എഫ്ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹം- കെസി വേണു​ഗോപാൽ

      തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സര സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതൃത്വവുമായി അതൃപ്തി തുടരുന്ന കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പരിഭവവും പിണക്കവും എല്ലാവർക്കും ഉണ്ടാകുമെന്നും ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിൻറേതായിരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആര് സുധാകരനോ, അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിൻറെ മറുപടി. തെരഞ്ഞെ‌ടുപ്പിൽ മത്സരിക്കണമെന്ന് ചില എംപിമാർക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ പരിഭവമായാണ് നാട്ടിലേക്ക് വന്ന് അത് എന്ന് തോന്നുന്നില്ല. സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാന്റിന്റെ…

      Read More »
    • തണ്ണിയടിക്കണേൽ ഇനിമുതൽ സ്മാർട്ടാകണം!! വെബ്കോയിൽ ദുട്ടെടുക്കില്ല, പകരം യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രം!! തിങ്കളാഴ്ച മുതൽ ‘നോട്ട് നിരോധനം’

      തിരുവനന്തപുരം: കുടിയന്മാർക്കിട്ട് എട്ടിന്റെ പണിയുമായി വെബ്കോയും. തിങ്കളാഴ്ച മുതൽ ബെവ്കോയുടെ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിൽ ‘നോട്ട് നിരോധനം’. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവിൽപന നടത്താൻ പാടുള്ളൂവെന്ന് എംഡി ഹർഷിത അട്ടലൂരിയുടെ നിർദേശം. ഇതു കർശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ തിങ്കളാഴ്ച മുതൽ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാർഡ് പെയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയിൽ ഉൾപ്പെടെ നോട്ടിസുകൾ ഔട്ട്‌ലറ്റുകൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ പൂർണമായും നടപ്പിലാക്കാനാണ് തീരുമാനം.

      Read More »
    • ഗ്യാസ് ഇല്ലെങ്കില്‍ ഷൂട്ടിംഗ് മുടങ്ങും! 24 മണിക്കൂറും അടുപ്പെരിയേണ്ട ലൊക്കേഷനുകളിലെ പാചകം രണ്ടു ദിവസത്തേക്കു മാത്രം സാധ്യമെന്ന് നിര്‍മാതാക്കള്‍; 19 സിനിമകള്‍ നിര്‍ത്തേണ്ടിവരും; പ്രതിദിന നഷ്ടം കോടികള്‍

      കൊച്ചി: വാണിജ്യ എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മലയാള സിനിമാ ഷൂട്ടിങ്ങിനെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് ചിത്രീകരണം തുടരുന്ന 19 സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഭക്ഷണ വിതരണം തടസ്സപ്പെടുന്ന സാഹചര്യം. മിക്കയിടങ്ങളിലും രണ്ട് ദിവസത്തേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ഫെഫ്കയും (FEFKA) പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഗ്യാസിന് പകരമായി വിറകടുപ്പുകള്‍ ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ലെന്ന് ഫെഫ്കയുടെ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി സോഹന്‍ സിനു ലാല്‍ പറഞ്ഞു. ടൈല്‍ ഇട്ട കെട്ടിടങ്ങളിലും പുക അയല്‍പക്കങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്ഥലങ്ങളിലും വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. നൂറ്റമ്പതോളം പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കേണ്ട ലൊക്കേഷനുകളില്‍ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ടെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ ഷൂട്ടിങ് പൂര്‍ണമായും നിര്‍ത്തേണ്ടി വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രതിദിനം വലിയ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഒന്നിച്ച് എത്തിച്ച് ചിത്രീകരണം തുടരുന്നതിനിടയില്‍ ഇത്തരമൊരു തടസ്സം വരുന്നത്…

      Read More »
    • രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ദൂതന്‍ നേരിട്ടെത്തി; മത്സരിക്കാനില്ല, രാജ്യസഭയെങ്കില്‍ നോക്കാമെന്ന് ഐ.എം. വിജയന്‍; ‘പ്രത്യേക പാര്‍ട്ടിയുടെ ഭാഗമാകാന്‍ പരിമിതിയുണ്ട്’

      തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ഐ.എം. വിജയന്‍. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ ആ പദവി ഏറ്റെടുക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ നേരിട്ട് വന്ന് സംസാരിച്ചതായി ഐ.എം. വിജയന്‍ വെളിപ്പെടുത്തി. കൂടാതെ, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. മൂന്ന് പ്രധാന മുന്നണികളുമായും അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഒരു പ്രത്യേക പാര്‍ട്ടിയുടെ മാത്രം ഭാഗമായി നില്‍ക്കാന്‍ തനിക്ക് പരിമിതികളുണ്ടെന്ന് ഐ.എം വിജയന്‍ പറഞ്ഞു. കരുണാകാരന്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയത്. ഇടതു കാലത്തും തന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്. താന്‍ എല്ലാവര്‍ക്കും ഒപ്പം ഉണ്ടാകും. രാജ്യസഭ അംഗമാകാന്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കും. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കിയാലും സ്വീകരിക്കും. മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും…

      Read More »
    • “ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ”…. (ഒപ്പ്)- ശ്രീനാദേവി കുഞ്ഞമ്മ

      പത്തനംതിട്ട: ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)… ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കിയ ഉത്തരവ് റദ്ദാക്കിയ പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ്. കാർഡിൽ പേരുചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെയും ഭർത്താവിന്റെയും പരാതിയിലായിരുന്നു ശ്രീനാദേവിക്കെതിരെ നടപടിയുണ്ടായത്. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേർത്തതെന്നും, എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. ഇതോടെയാണ് അടൂർ താലൂക്ക് സപ്ലൈ ഓഫിസറാണ് കാർഡ് റദ്ദാക്കിയത്. അതേസമയം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച് വിജയിച്ചത്. ഏറത്തു പഞ്ചായത്തിലെ യശോദയുടെ വീടിന്റെ പേരിലാണ് ആ സമയം റേഷൻ കാർഡ് എടുത്തത്. അതിനെതിരെ അന്ന് കോൺഗ്രസ് പരാതി നൽകിയെങ്കിലും തള്ളിപോയി.…

      Read More »
    • വിദ്യാർഥി നേതാക്കളിൽ ചിലർ ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി

      തിരുവനന്തപുരം: വിദ്യാർഥി സംഘടനാ നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന് ആയിരുന്നു കേരള സർവകലാശാല വി സിയുടെ പരാമർശം. താൻ വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു. ഇവരെ പരിശോധിച്ചാലറിയാം എത്ര പേർ ലഹരിക്ക് അടിമകളാണെന്ന്- ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിൻ്റെ സംസ്ഥാന പാർലമെൻ്റിനിടെയാണ് വൈസ് ചാൻസലറുടെ വിവാദ പ്രസ്താവന. വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളും ആണ് സംഘടനകളിൽ ഉള്ളത്. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞതിനെ കുറിച്ചും വിസി പറഞ്ഞു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു.

      Read More »
    • കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തിൽ ഇടതുപക്ഷവും!! അവർ തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്, നടന്നത് ഭരണകൂട വേട്ട- അതുൽ എംസി…ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം

      കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെയാണ് പ്രവർത്തകർ ജയിൽമോചിതരായി പുറത്തിറങ്ങിയത്. ഇവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എം സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്. അതേസമയം കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ, മന്ത്രിയെ മാരക ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാക്കി തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്നും…

      Read More »
    • ഒരേസമയം നാട്ടിലും വിദേശത്തുമായി രണ്ട് യുവാക്കന്മാരുമായി ബന്ധം, ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു, നാട്ടിലുള്ള കാമുകനുമായി കറങ്ങുന്നതിനിടെ വിദേശിയുടെ കോൾ… ആരാണെന്നു ചോദിച്ചതിനു പിന്നാലെ തട്ടിക്കൊണ്ടുപോകൽ നാടകം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്

      കൊച്ചി: കാമുകന്മാരിൽ നിന്നു രക്ഷപ്പെടാൻ തട്ടിക്കൊണ്ടു പോകൽ നാടകമിറക്കിയ യുവതിയെ പൊളിച്ചടുക്കി പോലീസ്. വിദേശത്തും നാട്ടിലുമായി രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. സംഭവത്തിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പോലീസിനെ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ കാറിൽ വെച്ച് തനിക്ക് നേരെ ഉപദ്രവമുണ്ടായെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നും യുവതി പോലീസിന് മൊഴി നൽകുകയും ചെയ്തു. വൈകീട്ട് ആറരയോടെ മീൻചിറ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത സംഘം കാറിലേക്ക് തന്നെ വലിച്ചുകയറ്റിയത് എന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സിസിടിവികൾ…

      Read More »
    • ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്ത്രീകൾക്ക് തന്നെ ദോഷം ചെയ്യും; സ്ത്രീകളെ ജോലിക്കെടുക്കാൻ പലരും വിമുഖതകാണിക്കും‘: സുപ്രീം കോടതി

      ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്ത്രീകൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. നിലവിൽ ചില സ്വകാര്യ കമ്പനികൾ ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് സ്വമേധയാ നൽകുന്നതാണെന്നും അത് നിയമപരമായി നിർബന്ധിക്കുന്നത് സ്ത്രീകളുടെ കരിയർതന്നെ ഇല്ലാതാക്കാൻ കാരണമാകുമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ സർക്കാർ സർവ്വകലാശാലകളിൽ വിദ്യാഥിനികൾക്ക് ആർത്തവാവധി അനുവദിച്ച കാര്യം സീനിയർ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ലിംഗനീതി അടിസ്ഥാനമാക്കിയുള്ള സമൂഹത്തെ യാഥാർത്ഥ്യമാക്കാനുള്ള…

      Read More »
    Back to top button
    error: