Kerala

    • കേരള കൗമുദി കോട്ടയംഎഡീഷൻ രജതോത്സവം നാളെ ഗവർണർ ആനന്ദബോസ് ഉദ്ഘാടനം ചെയ്യും, ജാസി ഗിഫ്റ്റ് മൂസിക്കൽ ഷോയും

      കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി എന്നും പിന്നാക്കദളിത് വിഭാഗങ്ങളുടെ പടവാളായിരുന്നു, ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. 114-ാം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരളകൗമുദി കോട്ടയം യൂണിറ്റ് 25-ാം വർഷത്തിലേക്കും പ്രവേശിക്കുകയാണ്. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 11.30 ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും . മന്ത്രി വി.എൻ വാസവൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിൻ്റെ ‘ജാസി ഷോ’യും നടക്കും.

      Read More »
    • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം, പ്രതിഷേധിച്ച വൈദികരെ പുറത്താക്കി

      കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം. ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച വൈദികരെ പൊലീസ് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണം. വൈദികരെ അനുകൂലിക്കുന്ന വിശ്വാസികളും പൊലീസുമായാണ് തര്‍ക്കമുണ്ടായത്. കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതിലാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ളില്‍ പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികര്‍ സത്യഗ്രഹം നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് എസിപി പറഞ്ഞുവെന്നാണ് വിശ്വാസികളുടെ ആരോപണം. അറസ്റ്റിന്റെ രേഖകള്‍ ഒന്നും പൊലീസ് കാണിച്ചില്ലെന്നും വിശ്വാസികള്‍ പറയുന്നു. ഉള്ളില്‍ തന്നെ തുടരുമെന്നും പുറത്തേയ്ക്ക് പോകില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഘര്‍ഷത്തില്‍ ഒരു വൈദികന് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരുമായി സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  

      Read More »
    • മകന് എംബിബിഎസ് പ്രവേശനം; അയ്യന് സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും സമര്‍പ്പിച്ച് കാറ്ററിങ് യൂണിറ്റ് ഉടമ

      പത്തനംതിട്ട: അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിങ് യൂണിറ്റ് ഉടമ അക്കാറാം രമേശാണ് 120 ഗ്രാം സ്വര്‍ണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നല്‍കിയത്. തന്റെ മകനായ അഖില്‍ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് താനും ഭാര്യ വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണിതെന്ന് രമേശ് പറഞ്ഞു. ഇപ്പോള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് മകന്‍. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയര്‍പ്പിച്ചത്. മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ശ്രീകോവിലിനു മുന്നില്‍വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.

      Read More »
    • 40 രൂപയുടെ ഓട്ടം, ആവശ്യപ്പെട്ടത് ഇരട്ടി തുക! ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പോയി, 4000 രൂപ പിഴയും

      കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എന്‍എ മാര്‍ട്ടിനെതിരെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനില്‍ നിന്നു സമീപത്തെ ട്രാവന്‍കൂര്‍ റെസിഡന്‍സിയിലേക്കു ഒരു യാത്രക്കാരന്‍ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. ഇതു നിരസിച്ച യാത്രക്കാരന്‍ മറ്റൊരു ഓട്ടോയില്‍ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവര്‍ക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

      Read More »
    • കോൺഗ്രസിലേയ്ക്കുള്ള വഴി അടഞ്ഞു, അൻവർ ഇനി  തൃണമൂലിൽ; കേരളത്തിലെ 4 എംഎൽഎമാർ ഒപ്പം വരുമെന്നു വാഗ്ദാനം

      കോൺഗ്രസിൽ ചേരാനും യു.ഡി.എഫിൻ്റെ ഭാഗമാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പി.വി അൻവർ തൃണമൂൽ കോൺഗ്രസിലേയ്ക്ക്. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽ‌കിയത്. അൻവറിനെ സ്വാഗതം ചെയ്ത തൃണമൂൽ, രാജ്യക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന കുറിപ്പോടെ എക്സിൽ ചിത്രങ്ങളും പങ്കുവച്ചു. അൻവറിന്റെ നീക്കങ്ങൾഅതീവ രഹസ്യമായിട്ടായിരുന്നു. 3 ദിവസം മുൻപാണു തൃണമൂലിലേക്കു പോകാനുള്ള ചർച്ചകൾ ആരംഭിച്ചത്. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ.  കേരളത്തിൽനിന്ന് തനിക്കൊപ്പം 4 എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തെന്നാണു വിവരം. കേരളത്തോടു താൽപര്യമുള്ള തൃണമൂൽ ഇവിടെ നേരത്തേതന്നെ സർവേകൾ നടത്തിയിരുന്നു. അൻവറിലൂടെയും ഒപ്പമുള്ള എംഎൽഎമാരിലൂടെയും കേരളത്തിൽ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിൽ ചേരുമെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ്, അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്. നേരത്തേ, തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയുടെ…

      Read More »
    • തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

      തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. കുട്ടിയെ വീടിന് മുന്നില്‍ ഇറക്കി ബസ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തെ കേബിളില്‍ കാല്‍ കുരുങ്ങി കുട്ടി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പാരിപ്പിള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  

      Read More »
    • വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തി; പട്ടാമ്പിയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

      പാലക്കാട്: ബാങ്ക് ജീവനക്കാര്‍, വീട് ജപ്തി ചെയ്യാനെത്തിയതിന് പിന്നാലെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജപ്തി നടപടികളുമായി ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ജയ, വീട്ടിനുള്ളില്‍നിന്നും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ജയയ്ക്ക് അന്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പട്ടാമ്പി പോലീസും തഹസില്‍ദാരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 2015-ല്‍ ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. പിന്നീട് കുടിശ്ശികയടക്കം 2022 കാലഘട്ടത്തില്‍ നലേമുക്കാല്‍ ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി…

      Read More »
    • 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്; നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 414 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.വൈക്കത്ത് വിറ്റ NE 525727 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ചിറ്റൂരില്‍ NL 832973 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ?ഗ്യക്കുറിയുടെ വില 40രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

      Read More »
    • എല്ലാ പ്രതികളും ഒരുപോലെ, ബോബിക്ക് പ്രത്യേകതയില്ല; ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി

      കൊച്ചി: ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ബോബിക്കായി കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട്, ഈ സമയത്ത് എന്താണ് ഇവിടെ എന്ന് ചോദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. സാധാരണഗതിയില്‍ നാലുദിവങ്ങള്‍ക്ക് ശേഷം മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ, ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂ. ബോബി ചെമ്മണൂരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയില്ല, കോടതി അറിയിച്ചു. മരണമൊഴി ഒഴികെ മറ്റൊരു മൊഴിയും ഈ കേസ് പരിഗണിക്കുന്ന അതേ മജിസ്ട്രേറ്റ് തന്നെ രേഖപ്പെടുത്തുന്നത് ശരിയല്ല എന്താണ് നിലവിലുള്ള ചട്ടം എന്ന പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേകോടതി തന്നെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, ജാമ്യഹര്‍ജി കേട്ട് അതില്‍ തീരുമാനം എടുക്കുന്നു, ബോബി ചെമ്മണൂരിനെ…

      Read More »
    • ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ സുപ്രിം കോടതിയില്‍

      കൊച്ചി: സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് ആശ ഹരജിയില്‍ പറയുന്നു. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മക്കളുടെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാനുള്ള അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മക്കളായ ആശാ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍. ലോറന്‍സ് മതപരമായി ജീവിച്ച ആളാണെന്നും അതിനാല്‍ മതാചാരപ്രകാരമുള്ള സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മക്കളായ ആശയും സുജാതയും ഹൈക്കോടതിയെ സമീപിച്ചത്. തര്‍ക്കങ്ങള്‍ അധിക നാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ച ആള്‍ക്ക് അല്പമെങ്കിലും ആദരവ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാറും ജസ്റ്റിസ് എസ്. മനുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കപരിഹാരത്തിന് മുതിര്‍ന്ന അഭിഭാഷകനായ എന്‍.എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചു.…

      Read More »
    Back to top button
    error: