കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി എന്നും പിന്നാക്കദളിത് വിഭാഗങ്ങളുടെ പടവാളായിരുന്നു, ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. 114-ാം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരളകൗമുദി കോട്ടയം യൂണിറ്റ് 25-ാം വർഷത്തിലേക്കും പ്രവേശിക്കുകയാണ്. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷിക്കുന്നത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 11.30 ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും .
മന്ത്രി വി.എൻ വാസവൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിൻ്റെ ‘ജാസി ഷോ’യും നടക്കും.